എം എം കെ എം എൽ പി സ്കൂൾ പത്തിയൂർക്കാല/സൗകര്യങ്ങൾ

00:11, 4 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Unnisreedalam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മെച്ചപ്പെട്ട സ്കൂൾ കെട്ടിടം  

ഏകദേശം 39 വർഷത്തോളം പഴക്കമുള്ള ഒരു സരസ്വതി ക്ഷേത്രമാണ് മറ്റത്തു സ്കൂൾ എന്ന് പ്രാദേശിക നാമത്തിൽ അറിയപ്പെടുന്ന  എം.എം.കെ.എം  എൽ .പി.സ്‌കൂൾ .ഏകദേശം ഒരു ഏക്കറോളം വരുന്ന വിശാലമായ ഒരു മൈതാനത്തിലാണ് ഈ സ്കൂൾ നിലനിൽക്കുന്നത് .8 ക്ലാസ്സ്മുറികളും ഒരു ഓഫീസ് മുറിയും ഉൾപ്പെട്ട സെമിപെർമനെന്റ് കെട്ടിടമാണ് ഇത് .മേൽക്കൂര ഓടാണ് .വാതിൽപ്പുറ പഠനത്തിന് സമാനമായ ഒരു ക്ലാസ് അന്തരീക്ഷം ഇവിടെ അനുഭവവേദ്യമാണ് .ഓഫീസ് മുറി അടച്ചുറപ്പുള്ളതാണ് .ഓഫീസിലേക്കാവശ്യമായ ഫർണിച്ചറുകൾ അത്യാവശ്യം ഇവിടെ ഉണ്ട്

നവീകരിച്ച സ്കൂൾ കെട്ടിടം
ടോയ്‍ലെറ്റുകൾ

ടോയ്‍ലെറ്റുകൾ സ്കൂളിൽ ആകെ  5  ശുചിമുറികളാണ്‌  ഉള്ളത് .കുട്ടികളുടെ എണ്ണത്തിനനുസരിച്ചുള്ള  ടോയ്‌ലെറ്റുകൾ  സജ്ജമാക്കിട്ടുണ്ട് .ഇതിൽ ആവശ്യത്തിന് വെള്ളം ലഭിക്കുന്നതിനുള്ള സൗകര്യവും  ഉണ്ട് .ഹെൽത്ത് ക്ലബിന്റെ നേതൃത്വത്തിൽ ആഴ്ചയിൽ ഒരിക്കൽ ലോഷൻ ഉപയോഗിച്ച് ടോയ്‍ലെറ്റുകൾ വൃത്തിയാക്കുന്നു .ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ശുചിമുറികൾ ഉണ്ട്.എല്ലാ മുറിയിലും ബക്കറ്റും കപ്പും ക്രമീകരിച്ചിട്ടുണ്ട് .

പാചകപ്പുര

ശ്രീ.സി.കെ.സദാശിവൻ എം.എൽ .എ.യുടെ ഫണ്ടിൽ നിന്നും നിന്നും അനുവദിച്ച ആധുനിക രീതിയിൽ ഉള്ള ഒരു പാചകപ്പുര ഇവിടെ ഉണ്ട്.പോഷക സമൃദ്ധമായ ഭക്ഷണം പാകം ചെയ്തു നല്കാൻ പ്രത്യേകം ശ്രദ്ധ ചെലുത്തുന്നു .കുട്ടികളുടെ ആവശ്യത്തിനനുസരിച്ചു പ്ലേറ്റ്, ഗ്ലാസ് ,പാചകത്തിന് ആവശ്യമായ പാത്രങ്ങൾ എന്നിവ ഇവിടെ ഉണ്ട് .ഗ്യാസ് അടുപ്പിൽ ആണ് ഭക്ഷണം പാകം ചെയ്യുന്നത് .കുട്ടികൾക്ക് ആവശ്യമായ കുടിവെള്ളവും തയ്യാറാക്കി നൽകുന്നു .വിശേഷ ദിവസങ്ങളിൽ സദ്യ നൽകാറുണ്ട് .ഒട്ടുമിക്ക ദിനാചരണങ്ങളിലും പായസം തയ്യാറാക്കി നൽകുന്നു  .

പാചകപ്പുര