ഗവ. സാൻസ്ക്രിറ്റ് എച്ച്.എസ്.എസ്. തൃപ്പൂണിത്തുറ

03:23, 28 ഒക്ടോബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ernakulam (സംവാദം | സംഭാവനകൾ)

ആമുഖം

കൊച്ചി രാജകുടുംബത്തിലെ അംഗങ്ങള്‍ക്ക്‌ സംസ്‌കൃത പഠനത്തിനായി 1885 ല്‍ രാജര്‍ഷി രാമവര്‍മ്മ ആരംഭിച്ചതാണ്‌ ഈ വിദ്യാലയം. തന്റെ ഗുരുനാഥന്‍ ശേഷാചാര്യരോടുളള ഭക്തിയാല്‍ ശ്രീ ശേഷാചാര്യ പാഠശാല എന്ന പേരിലാണ്‌ സ്ഥാപനം ആരംഭിച്ചത്‌. ന്യായം, വ്യാകരണം, വേദാന്തം എന്നിവയായിരുന്നു പഠനവിഷയങ്ങള്‍. കാലക്രമേണ വേദാന്തം തൃശ്ശൂര്‍ ബ്രഹ്മസ്വം മഠത്തിലേക്ക്‌ മാറ്റി. കാവ്യഭൂഷണം, ശാസ്‌ത്രഭൂഷണം തുടങ്ങിയ ടൈറ്റില്‍ കോഴ്‌സുകളാണ്‌ പാഠശാലയില്‍ ഉണ്ടായുരുന്നത്‌. 1914 ല്‍ പാഠശാല സംസ്‌കൃത കോളേജ്‌, ഹൈസ്‌ക്കൂള്‍ എന്ന്‌ രണ്ട്‌ വിഭാഗങ്ങളാക്കി മാറ്റി. പിന്നീട്‌ പ്രീഡിഗ്രി നിര്‍ത്തലാക്കിയപ്പോള്‍ ഹൈസ്‌ക്കൂള്‍ ഹയര്‍ സെക്കന്ററി സ്‌ക്കൂളായി മാറി.

തൃപ്പൂണിത്തുറ നഗരത്തിന്റെ ഹൃദയഭാഗത്താണ്‌ വിദ്യാലയം സ്ഥിതി ചെയ്യുന്നത്‌. കേരളത്തിലെ പ്രഗല്‍ഭരായ സംസ്‌കൃത പണ്‌ഡിതന്‍മാരില്‍ പലരുടെയും പ്രാഥമിക വിദ്യാഭ്യാസം ഈ സരസ്വതീക്ഷേത്രത്തിലായിരുന്നു. ഇപ്പോള്‍ ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കന്ററി തലത്തിലായി ഇരുന്നൂറ്റി അന്‍പതോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന വിദ്യാലയമാണ്‌ ഇത്‌. പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ മികച്ച നിലവാരം പുലര്‍ത്തുന്നു.

സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

സ്കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റ്

മള്‍ട്ടിമീഡിയ സൗകര്യങ്ങള്‍ ഇന്റര്‍നെറ്റ് സൗകര്യത്തോടെയുള്ള സ്മാര്‍ട്ട് ക്ലാസ് റൂം , ഡിജിറ്റല്‍ ശബ്ദം, നൂറ് സീറ്റ് മിനി സ്മാര്‍ട്ട് റൂം ( ടിവി, ഡിവിഡി)

നേട്ടങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

യാത്രാസൗകര്യം

സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം


വര്‍ഗ്ഗം: സ്കൂള്‍


മേല്‍വിലാസം

ഗവ. സംസ്‌കൃത ഹൈസ്‌ക്കൂള്‍

തൃപ്പൂണിത്തുറ, എറണാകുളം പിന്‍ കോഡ്‌ : 682 301 ഫോണ്‍ നമ്പര്‍ : 0484 2785332

ഇ മെയില്‍ വിലാസം : sktsh2006@yahoo.com