ജി.എച്ച്.എസ്.എസ്. കാരക്കുന്ന് /ദേശീയ ഹരിത സേന

Schoolwiki സംരംഭത്തിൽ നിന്ന്

ജി.എച്ച്.എസ്.എസ്. കാരക്കുന്ന്

ദേശീയ ഹരിത സേന

ദേശീയ ഹരിതസേനയുടെ പഴയകാല പ്രവര്‍ത്തനങ്ങള്‍ ഒരു റിപ്പോര്‍ട്ട്

ഹൈസ്കൂള്‍ വിഭാഗത്തില്‍ ദേശീയ ഹരിത സേന യൂണിറ്റ് പ്രവര്‍ത്തിച്ചു വരുന്നു. മുഹമ്മദ് അബ്ദുറഹിമാനാണ് കോര്‍ഡിനേറേറര്‍.

ക്ലബ്ബിന്റെ പ്രവര്‍ത്തനലക്ഷ്യങ്ങള്‍

  • 1.ഈഭൂമി അടുത്ത തലമുറയ്ക്കു വേണ്ടിക്കൂടിയുള്ളതാണെന്ന ബോധ്യം കുട്ടികളില്‍ ഉളവാക്കുക.
  • 2.പ്രകൃതിയെ മറന്നാല്‍ നമ്മുടെ തന്നെ നിലനില്പ് അപകടത്തിലാണെന്ന് ബോധ്യപ്പെടുത്തുക.
  • 3.മരങ്ങളെയും ചെടികളെയും സ്നേഹിക്കാന്‍ പഠിപ്പിക്കുക.
  • 4.പ്ലാസ്റ്റിക്കിന്റെ അതിപ്രസരം കൊണ്ടുണ്ടാവുന്ന അപകടം ബോധ്യപ്പെടുത്തുക
  • 5.ലളിതജീവിതത്തിന്റെ പ്രാധാന്യം അറിയിക്കുക.
  • 6.പരിസ്ഥിതിസ്നേഹമുള്ള ഒരു സംഘത്തെ വാര്‍ത്തെടുക്കുക.

പ്രവര്‍ത്തനങ്ങള്‍ ആഴ്ചയില്‍ തിങ്കള്‍,ബുധന്‍,വെള്ളി എന്നീ ദിവസങ്ങളില്‍ ഉച്ച സമയത്ത് കുട്ടികള്‍ സമ്മേളിക്കുന്നു.പരിസ്ഥിതി ക്ലബ് പ്രതിജ്ഞ ചൊല്ലുന്നു.ആനുകാലികമായ പ്രശ്നങ്ങളെക്കുറിച്ചോ,തങ്ങള്‍ ചെയ്ത ഒരു പരിസ്ഥിതി പ്രവര്‍ത്തനത്തെക്കുറിച്ചോ,തങ്ങളുടെ വീട്ടില്‍ മലിനീകരണം തടയുന്നതിനുവേണ്ടി ചെയ്ത പ്രവര്‍ത്തനങ്ങളെക്കുറിച്ചോ ചര്‍ച്ച ചെയ്യുന്നു.പ്രത്യേക പ്രാധാന്യമുള്ള അവസരങ്ങളില്‍ പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകരെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുകയും,അവരുമായി സംവദിക്കുന്നതിനുള്ള അവസരമൊരുക്കുകയും ചെയ്യാറുണ്ട്. സ്കൂള്‍കോമ്പൗണ്ടിലും പുറത്തും മരങ്ങള്‍ വച്ചുപിടിപ്പിച്ചിട്ടുണ്ട്. സ്കൂളില്‍ ഒരു വാഴത്തോട്ടം സംരക്ഷിച്ചു വരുന്നു. അവസംരക്ഷിക്കുന്നുമുണ്ട്. എല്ലാവര്‍ഷവും ക്ലബ്ബംഗങ്ങളുമായി വിനോദയാത്ര സംഘടിപ്പിക്കാറുണ്ട്.വിനോദം എന്നതിനപ്പുറം പരിസ്ഥിതിപ്രാധാന്യമുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കാറുണ്ട്.പരിസ്ഥിതി പ്രവര്‍ത്തകരെ സന്ദര്‍ശിക്കുകയും, അവരുടെപ്രവര്‍ത്തനങ്ങള്‍കാണുകയും, സംവദിക്കുകയുംചെയ്യാറുണ്ട്. വയനാട്, ചെന്തുരുണി, ആനക്കയം, നിലമ്പൂര്‍ തേക്ക് മ്യൂസിയം, കനോലി പ്ലോട്ട് തുടങ്ങിയവ സന്ദര്‍ശിച്ചിട്ടുള്ള ചില സ്ഥലങ്ങളാണ്