സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പ്രീ പ്രൈമറി

വിദ്യാർത്ഥികൾക്ക് ശിശു സൗഹൃദാന്തരീക്ഷത്തിൽ ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകുക എന്ന ഉദ്ദ്യേശ്യത്തിലാണ് മാക്കൂട്ടം എ എം യു പി സ്കൂളിനോടുബന്ധിച്ച് എൽ കെ ജി, യു കെ ജി ക്ലാസുകൾ ഉൾക്കൊള്ളുന്ന പ്രീ പ്രൈമറി വിഭാഗം 2008 ൽ ആരംഭിച്ചത്. പ്രീ പ്രൈമറി സ്കൂളിന്റെ ആദ്യത്തെ പേര് വിശ്വഭാരതി നഴ്സറി സ്കൂൾ എന്നായിരുന്നു. സ്കൂളിന്റെ മുൻ പി ടി എ പ്രസിഡന്റും സാമൂഹിക പ്രവർത്തകനുമായിരുന്ന സുബ്രമണ്യൻ കോണിക്കൽ ആയിരുന്നു ആദ്യകാലത്ത് പ്രീ പ്രൈമറി സ്കൂളിന്റെ നടത്തിപ്പ് ഏറ്റെടുത്തിരുന്നത്. പിന്നീട് 2018 ൽ വിദ്യാലയത്തിലെ പി ടി എ കമ്മിറ്റി പ്രീ പ്രൈമറി വിഭാഗത്തിന്റെ നടത്തിപ്പ് ഏറ്റെടുത്തു. ഇപ്പോൾ 80 വിദ്യാർത്ഥികളും 4 അധ്യാപികമാരും ഇവിടെ സേവനമനുഷ്ഠിച്ചു വരുന്നു.

പ്രൈമറി

ഒന്നു മുതൽ ഏഴു വരെ ക്ലാസുകളിൽ മലയാളം, ഇംഗ്ലീഷ് മാധ്യമങ്ങളിൽ 24 ഡിവിഷനുകളിലായി 676 വിദ്യാർത്ഥികൾ പഠനം നടത്തുന്നു. 30 അധ്യാപകരും ഒരു ഓഫീസ് അറ്റന്റന്റും ഇവിടെ സേവനമനുഷ്ഠിക്കുന്നു. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച പ്രവർത്തനമാണ് വിദ്യാലയം നടത്തിക്കൊണ്ടിരിക്കുന്നത്. സ്കൂളിനോടനുബന്ധിച്ച് 80 വിദ്യാർത്ഥികൾ പഠിക്കുന്ന പ്രീ പ്രൈമറിയും പ്രവർത്തിക്കുന്നുണ്ട്.

ശിശു സൗഹൃദ ക്ലാസ് മുറി

ശിശു സൗഹ‍ൃദമായ വിദ്യാലയ മാക്കൂട്ടം എ എം യു പി സ്കൂളിലെ എല്ലാ ക്ലാസ് മുറികളും ശിശു സൗഹൃദ രീതിയിൽ സംവിധാനിച്ചതാണ്.

കെട്ടിട സൗകര്യങ്ങൾ

ഐ സി ടി ലാബ്

വിദ്യാർത്ഥികൾക്ക് വിവര സാങ്കേതിക വിദ്യയിൽ പരീശീലനം നൽകുന്നതിന് വേണ്ടി സ്കൂളിൽ ഐ സി ടി ലാബുകൾ ഉണ്ട്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സർക്കാറിൽ നിന്നും ലഭിച്ച 14 ലാപ്ടോപ്പുകൾക്ക് പുറമെ 6 പ്രോജക്ടറുകൾ, മൾട്ടി മീഡിയ സ്പീക്കറുകൾ എന്നിവയുമുണ്ട്. എം എൽ എ, എം പി എന്നിവരുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ഡെസ്കു്ടോപ്പുകളും കമ്പ്യൂട്ടറുകളും ലഭിച്ചിട്ടുണ്ട്. 2017- 2018 അധ്യയന വർഷം കുന്നമംഗലം നിയോജക മണ്ഡലം എം എൽ എ ശ്രീ പി ടി എ റഹീമിന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും സ്മാർട്ട് ക്ലാസ് റും അനുവദിക്കുകയുണ്ടായി. മുൻ എം എൽ എ ആയിരുന്ന ശ്രീ യു സി രാമൻ, മുൻ എം പി ആയിരുന്ന ശ്രീ ടി കെ ഹംസ എന്നിവരും സ്കൂളിന് കമ്പ്യൂട്ടറുകൾ അനുവദിച്ചു നൽകിയിട്ടുണ്ട്.

വായനപ്പുര

സ്കൂളിന്റെ 90 -ാം വാർഷികാഘോഷത്തിന്റെ ഭാഗമായി സ്കൂൾ ഏറ്റെടുത്ത പ്രവർത്തനങ്ങളിലൊന്നായിരുന്നു വായനപ്പുര. സ്കൂളിലെ പുസ്തകങ്ങൾ സൂക്ഷിക്കുന്നതിനം വിദ്യാർത്ഥികൾക്ക് സ്വതന്ത്രമായും സൗകര്യപ്രദമായും പുസ്തകങ്ങൾ, പത്രമാസികകൾ, മറ്റ് ആനുകാലികങ്ങൾ എന്നിവ വായിക്കുന്നതിനും സ്കൂളിന് സ്വന്തമായി ലൈബ്രറി കെട്ടിടം ഇല്ലായിരുന്നു. ഈ പോരായ്മ പരിഹരിക്കുന്നതിന് പി ടി എ കമ്മിറ്റി നേതൃത്വത്തിൽ ചർച്ചകൾ നടക്കുകയും 2018ൽ സ്കൂളിന്റെ പടിഞ്ഞാറുഭാഗത്ത് സ്റ്റേജിന് സമീപം വായനപ്പുരയുടെ നിർമ്മാണം ഭംഗിയായി പൂർത്തീകരിക്കുകയും ചെയ്തു. വായനപ്പൂരയുടെ ഉദ്ഘാടനം 31 - 03 - 2018 ന് ബഹു ഗതാഗത വകുപ്പ് മന്ത്രി ശ്രീ എ കെ ശശീന്ദ്രൻ നിർവഹിച്ചു. കുന്നമംഗലം നിയോജമണ്ഡലം എം എൽ എ ശ്രീ പി ടി എ റഹീം അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഷമീന വെള്ളക്കാട്ട്, മെമ്പർമാരായ ശ്രീബ ഷാജി, എ കെ ഷൗക്കത്തലി എന്നിവർ സംബന്ധിച്ചു. നവതി ആഘോഷത്തോടനബന്ധിച്ച് നടത്തിയ പുസ്തക വണ്ടി എന്ന പരിപാടിയിലൂടെ വായനപ്പുരയിലേക്കുള്ള പുസ്തകങ്ങൾ പൂർവ്വ വിദ്യാർത്ഥികൾ, നാട്ടുകാർ, പൊതുജനങ്ങൾ എന്നിവരിൽ നിന്ന് സ്വീകരിച്ചു. വായനപ്പുരയിലേക്ക് ആവശ്യമായ അലമാര, മേശ തുടങ്ങിയവയും സംഘടിപ്പിച്ചു. വായനപ്പുരയുടെ ചുവരിൽ പതിപ്പിക്കുന്നതിന് മലയാളത്തിലെ പ്രശസ്തരായ സാഹിത്യകാരൻമാരുടെ ചിത്രങ്ങളും അവരുടെ കൃതികളുടെ പേരും ഉൾക്കൊള്ളുന്ന ഫ്രെയിം ചൂലാംവയൽ ഒ കെ ഇലക്ട്രിക്കൽസ് സ്കൂളിന് സംഭാവനയായി നൽകി.

ഭിന്നശേഷി സൗഹ‍ൃദ വിദ്യാലയം

ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെട്ട വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുന്നതിന് മാക്കൂട്ടം എ എം യു പി സ്കൂൾ ഒരു വിമുഖതയും കാണിക്കാറില്ല. പൊതു വിദ്യാലയത്തിന്റെ ധർമ്മമാണ് ഭിന്നശേഷി വിദ്യാർത്ഥികളുടെ സംരക്ഷണം എന്നതാണ് സ്കൂളിന്റെ നയം. ഇത്തരം വിദ്യാർത്ഥികളെ മുഖ്യധാരയോടൊപ്പമിരുത്തി വിദ്യാഭ്യാസം നൽകുന്നതിന് അവരെ സാഹായിക്കുന്നതിന് റാമ്പ് ഉൾപ്പെടെയുള്ള പശ്ചാത്തല സൗകര്യങ്ങൾ സ്കൂളിലുണ്ട്. കുന്നമംഗലം ബ്ലോക്ക് റിസോഴ്സ് സെന്റർ സ്കൂളിന് അനുവദിച്ചു തന്ന സ്പെഷ്യൽ ടീച്ചർ ഭിന്നശേഷി വിദ്യാർത്ഥികളുടെ പഠന കാര്യങ്ങൾ അതാത് ക്ലാസ് അധ്യാപകരുമായി ആശയ വിനിമയം നടത്തുന്നു.

ക്ലാസ് ലൈബ്രറി

 

വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുന്നതിന് ഒന്നു മുതൽ ഏഴു വരെയുള്ള എല്ലാ ക്ലാസുകളിലും ക്ലാസ് ലൈബ്രറികൾ സ്ഥാപിച്ചു. വിദ്യാർത്ഥികളുടെയും ക്ലാസ് അധ്യാപകരുടെയും പുസ്തക ശേഖരണത്തിലുള്ള കഥകൾ, കവിതകൾ, ചിത്രരചനകൾ എന്നിവ ക്ലാസ് ലൈബ്രറിയിൽ ലഭ്യമാണ്. വിദ്യാർത്ഥികൾക്ക് പുസ്തകങ്ങൾ പുസ്തക വിതരണ രജിസ്റ്ററിൽ ചേർത്തി വിതരണം ചെയ്യുന്നത് ക്ലാസ് അധ്യാപകന്റെ മേൽനോട്ടത്തിൽ ക്ലാസ് ലൈബ്രേറിയനാണ്. അധ്യാപകർ വിദ്യാർത്ഥികൾക്ക് നൽകുന്ന സെമിനാറുകൾ, പൊജക്ടുകൾ, മറ്റ് അസൈൻമെന്റുകൾ എന്നിവക്ക് ആവശ്യമായ റഫറൻസുകൾ നടത്തുന്നതിനും ക്ലാസ് ലൈബ്രറി ഉപയോഗപ്പെടുത്തുന്നു. വായനയിൽ പിന്നോക്കാവസ്ഥയിലുള്ള വിദ്യാർത്ഥികളെ സിഹായിക്കുന്നതിനുള്ള വായനാ കാർഡുകളുടെ ശേഖരവും ക്ലാസ് ലൈബ്രറിയിൽ സൂക്ഷിച്ചിട്ടുണ്ട്.

ഓപ്പൺ എയർ സ്റ്റേജ്

സ്കൂൾ ഗ്രൗണ്ട്

മിനി ഓഡിറ്റോറിയം

വാഹന സൗകര്യം

വിദ്യാർത്ഥികളുടെ യാത്രാ ക്ലേശം പരിഹരിക്കുന്നതിന് രണ്ട് ബസുകൾ സ്കൂളിനുണ്ട്. പതിമംഗലം, മുറിയനാൽ, പന്തീർപ്പാടം, പടനിലം, ആരാമ്പ്രം, കളരിക്കണ്ടി, പണ്ടാരപ്പറമ്പ്, കൊട്ടക്കാവയൽ എന്നീ സ്ഥലങ്ങളിലേക്ക് സർവീസ് നടത്തുന്നു.

ജൈവ വൈവിധ്യ ഉദ്യാനം

പടിഞ്ഞാറുഭാഗത്തുള്ള സ്കൂൾ കെട്ടിടത്തിന് ,സമീപം ജൈവ വൈവിധ്യ പാർക്ക് സജ്ജീകരിച്ചിട്ടുണ്ട്.

ഉച്ച ഭക്ഷണം

വിദ്യാർത്ഥികൾക്ക് വിഭവ സമൃദ്ധമായ ഉച്ചഭക്ഷണം മെനു അടിസ്ഥാനത്തിൽ സ്കൂളിൽ നിന്നും വിതരണം ചെയ്യുന്നു.

സ്കൂൾ സൗസൈറ്റി

ബാല നിധി