ജി.എച്ച്.എസ്.എസ്.പൂക്കോട്ടുംപാടം / ഐ ടി ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
07:25, 6 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GHSS POOKOTTUMPADAM (സംവാദം | സംഭാവനകൾ) (a)

8, 9, 10 ക്ലാസ്സുകളില്‍ നിന്ന് ക്ലാസ്സ് ഐ.ടി കോര്‍ഡിനേറ്റര്‍മാര്‍ ഉള്‍പ്പെടെ 140 ല്‍ അധികം അംഗങ്ങളെ ഉള്‍പ്പെടുത്തി ക്ലബ് രൂപീകരിച്ചു. ക്ലബിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി എസ്.ഐ.ടി.സി, ജെ.ഐ.ടി.സി.മാര്‍ നേതൃത്വം നല്‍കുന്നു.ഓണാഘോഷങ്ങളുടെ ഭാഗമായി ഡിജിറ്റല്‍ പൂക്കള മത്സരം സംഘടിപ്പിച്ചു. ഒന്നും രണ്ടും സ്ഥാനം നേടിയ 8, 9, 10 ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. ഐ.ടി. മേളയുടെ മുന്നോടിയായി മത്സരയിനങ്ങളില്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കി.ഐ.സി.ടി അധിഷ്ഠിത പഠനം ക്ലാസ്സ് റൂമുകളില്‍ കൂടുതല്‍ സജ്ജീവമാക്കുന്നതിന് ക്ലാസ്സ് ഐ.ടി കോര്‍ഡിനേറ്റര്‍മാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കി. ഇവര്‍ക്ക് ഫ്രീ സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റലേഷന്‍, ഹാര്‍ഡ് വെയര്‍ ഇവയില്‍ പ്രത്യേകം പരിശീലനം നല്‍കി വരുന്നു.
ഡിജിറ്റല്‍ പൂക്കളം

എക്സിബിഷൻ

exhibition
old 35mm film projector
exhibit
parts of a computer