ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
അംഗീകാരങ്ങൾ നേടുന്നതിൽ ഇളമ്പ സ്കൂൾ എന്നം മുന്നിലായിരുന്നു. കല, സാഹിത്യം കായികം, ഐടി, പ്രവർത്തിപരിചയം, വിവിധ മേഖലകളിലെ ക്വിസ് മത്സരങ്ങൾ എന്നിവയിലെല്ലാം സ്കൂളിന് തന്റേതായ മുദ്ര പതിപ്പിക്കുവാനായിട്ടുണ്ട്. വളരെയേറെ കലാ കായിക പാരമ്പര്യമുള്ള സ്ഥാപനമാണിത്. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ തന്നെ അതിന് മകുടോദാഹരണമാണ്. അറിയപ്പെടുന്ന കലാകാരന്മാരെയും കായികതാരങ്ങളെയും സാംസ്കാരിക നായകന്മാരെയും വാർത്തെടുത്ത ഈ പള്ളിക്കൂടം അത്തരത്തിലുള്ള പ്രവർത്തനങ്ങളിൽ ഇപ്പോഴും പിന്നിലല്ല. ഈ വിദ്യാലയ മുത്തശ്ശിയുടെ മക്കൾ കേരളത്തിൽ മാത്രമല്ല ലോകമെമ്പാടും ഉയർന്ന ശ്രേണികളിൽ വർത്തിക്കുന്നു എന്നത് സ്കൂളിനുമാത്രമല്ല ഇളമ്പ ദേശക്കാർക്കാകമാനം അഭിമാനകരമായ കാര്യമാണ്.
ട്രൂത്ത് കോളിന് രണ്ടു പുരസ്കാരങ്ങൾ
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റേയും ഡയറ്റിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കുട്ടികളുടെ ഫിലിം ഫെസ്റ്റിവലിൽ ഇളമ്പ ഗവ.ഹയർ സെക്കന്റെറി സ്കൂൾ അവതരിപ്പിച്ച 'ട്രൂത്ത് കോൾ ' എന്ന ഷോർട്ട് ഫിലിമിന് രണ്ടു പുരസ്കാരങ്ങൾ ലഭിച്ചു'.മികച്ച ചിത്രത്തിനുള്ള സ്പെഷ്യൽ ജൂറി പുരസ്കാരവും മികച്ച അഭിനേത്രിയ്ക്കുമുള്ള പുരസ്കാരവുമാണ് ചിത്രത്തിന് ലഭിച്ചത്. ഒൻപതാം ക്ലാസുകാരി സ്നേഹ .എസ്.ഹരിയാണ് മികച്ച നടിയായി തെരെഞ്ഞെടുക്കപ്പെട്ടത്. സ്കൂളിൽ വച്ചു നടന്ന ചടങ്ങിൽവച്ച് വിജയികളെ അനുമോദിച്ചു. അനുമോദന യോഗം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.സിന്ധു കുമാരി ഉദ്ഘാടനം ചെയ്തു.പി റ്റി എ പ്രസിഡന്റ് എം . മഹേഷ് അധ്യക്ഷനായി. ട്രൂത്ത് കോൾ സിഡി പ്രകാശനം യുവചലച്ചിത്ര സംവിധായകൻ സജീവ് വ്യാസ നിർവഹിച്ചു.സ്കൂൾ പ്രിൻസിപ്പൾ ആർ എസ്. ലത, ഹെഡ്മിസ്ട്രസ് ഗീതാകുമാരി, നാടകസിനിമ പ്രവർത്തകനായ അശോക്ശ ശി, മക്കാംകോണം ഷിബു , സുഭാഷ്, ഡി.ദിനേശ്, ശശിധരൻ നായർ, ഫിലിം ക്ലബ് കൺവീനർ എം ബാബു തുടങ്ങിയവർ സംസാരിച്ചു. ജില്ല പഞ്ചായത്തിന്റെയും സ്കൂൾ പിറ്റിഎ യുടേയും സാമ്പത്തിക സഹായത്തോടെ സ്കൂൾ ഫിലിം ക്ലബ്ബാണ് ഷോർട്ട് ഫിലിം നിർമ്മിച്ചത്. വിവിധ കലാകായിക മത്സരങ്ങളിൽ സംസ്ഥാന തല വിജയികളായ വിദ്യാർത്ഥികളേയും യോഗത്തിൽ വച്ച് അനുമോദിച്ചു.
അശ്വമേധം
അശ്വമേധം എന്ന ക്വിസ് മത്സരത്തിന് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഗോകുലും ആയുഷും