എസ്.എസ്.എച്ച്.എസ് തൊടുപുഴ

Schoolwiki സംരംഭത്തിൽ നിന്ന്
15:39, 5 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sshs29026 (സംവാദം | സംഭാവനകൾ)
എസ്.എസ്.എച്ച്.എസ് തൊടുപുഴ
വിലാസം
തൊടുപുഴ

ഇടുക്കി ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
05-12-2016Sshs29026




തൊടുപുഴ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് സെബാസ്ററ്യന്‍സ് ഹൈസ്കൂള്‍. 1951-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം ഇടുക്കി ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


ചരിത്രം

1 സ്ഥാപിതം- 1951

തൊടുപുഴയുടെ ചരിത്രരേഖകളില്‍ നിറഞ്ഞുനില്‍ക്കുന്ന ഒരു നാമധേയമാണ് കാരിക്കോട്. ഈ കാരിക്കോടിനെ കേന്ദ്രികരിച്ചുള്ള ഒരു വികാസ ചരിത്രമാണ്, തോടും പുഴയും ചേര്‍ന്ന് 'തോടുപുഴയായി ഒഴുകിയ തൊടുപുഴയ്ക്കുള്ളത്. (ഇന്ന് ടച്ച് റിവര്‍ എന്നചില മംഗ്ലീഷുകാര്‍ വിളിച്ചുതുടങ്ങിയിരിക്കുന്നു). എന്നാല്‍ പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അന്ത്യത്തിലുണ്ടായ സാമൂഹ്യമാറ്റം രാജവാഴ് ചയുടെ അവസാനത്തിനും കാരിക്കോടിന്റെ തളര്‍ച്ചയ്ക്കു കാരണമായി.ഈതളര്‍ച്ച തൊടുപുഴയുടെ വളര്‍ച്ചയ്ക്കു വഴിയൊരുക്കുകയായീരുന്നു


കേരളത്തില്‍, സാമൂഹിക വിദ്യാഭ്യാസരംഗത്ത് ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലുണ്ടായ നവോത്ഥാനം തൊടുപുഴയേയും സജീവമാക്കി. അതിന്റെ സാക്ഷ്യപത്രങ്ങളായി ഏതാനും വീദ്യാകേന്ദ്രങ്ങള്‍ തൊടുപുഴയിലും പരിസരപ്രദേശങ്ങളിലും വളര്‍ന്നുവരുകയുണ്ടായി. ഇന്നും നിലനില്‍ക്കുന്ന ഗവ.ബോയ്സ്, ഗേള്‍സ് സ്കൂളുകള്‍ ,ഡയറ്റ് ലാബ് എല്‍ .പി. സ്കൂള്‍ എന്നിവയൊക്കെ ആദ്യകാല വിദ്യാലയങ്ങളാണ്.നാള്‍ക്കുനാള്‍ ഏറിവരുന്ന ജനവിഭാഗങ്ങളുടെ വിഞ്ജാനത്രഷ്ണയെ ശമിപ്പിക്കാന്‍ ഈസ്കൂളുകള്‍ മതിയാവാതെ വന്നു. ആ സാഹചര്യത്തിലാണ് 1950-ല്‍ തെനങ്കുന്നം പള്ളിയോഗം സ്വന്തമായി ഒരു വിദ്യാലയത്തെ പ്പറ്റി ചിന്തിച്ചത്. പള്ളിയോഗം ഒരു എല്‍ .പി. സ്കൂളിനു വേണ്ടി അപേക്ഷ നല്‍കിയെങ്കിലും അനുമതി ലഭിച്ചത് ഹൈസ്കൂളിനായിരുന്നുവെന്നുല്ലതാണ് വിരോധാഭാസം. ഈ അനുമതിയോടെ തൊടുപുഴ നിവാസികളുടെ വലിയൊരു സ്വപ്നം പൂവണിയുകയായിരുന്നു.


1951 ജൂണില്‍ പള്ളി മുറിക്കുവേണ്ടി നിര്‍മ്മിച്ച താല്‍ക്കാലിക കെട്ടിട്ത്തില്‍ ഹൈസ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു.1952 ല്‍ അപ്പര്‍. പ്രൈമറി വിഭാഗത്തിനും അനുവാദം കിട്ടിയതോടെ അഞ്ചുമുതല്‍ പത്തുവരെ ക്ലാസുകള്‍ ആരംഭിയ്ക്കുകയും ചെയ്തു.1953 ല്‍ നടന്ന സ്കൂള്‍ ആശിര്‍വാദകര്‍മ്മത്തില്‍ വച്ച് അന്നത്തെ എറണാകുളം രൂപതാ സഹായമെത്രനായിരുന്ന ഡോ.ജോസഫ് പാറേക്കാട്ടിലാണ് സ്കൂളിന് സെന്റ്'.സെബാസ്ററ്യന്‍സ്' എന്ന് നാമകരണം ചെയ് തത്.(അന്ന് കോതമംഗകലം രൂപത നിലവില്‍ വന്നിരുന്നില്ല)

1951-ല്‍ തൊടുപുഴയില്‍ ഉയര്‍ന്ന ആ വിജ്ഞാന ഗോപുരമാണ്, എണ്ണിയാലൊടുങ്ങാത്ത കര്‍മ്മയോഗികളുടെ പ്രവര്‍ത്തനഫലമായി വളര്‍ന്ന് പന്തലിച്ച് തൊടുപുഴയുടെ അഭിമാനമായി മാറിയിരിയ്ക്കുന്ന സെന്റ്'.സെബാസ്ററ്യന്‍സ് ഹൈസ്കൂള്‍. പള്ളിമുറിയില്‍ തുടക്കം കുറിച്ച സ്കൂള്‍ പിന്നീട് കണിയാം മൂഴിയില്‍ ചുമ്മാര്‍ മകന്‍, വര്‍ഗീസ് സംഭാവന ചെയ്ത സ്തലത്ത് പുതിയ കെട്ടിടം നിര്‍മ്മിച്ച് മാറ്റുകയുണ്ടായി. 2001-ല്‍ പുതിയ കെട്ടിടത്തിലേക്ക് സ്കൂള്‍ മാറ്റുന്നതു വരെ അവിടെയാണ് ഹൈസ്കൂ ള്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇപ്പോള്‍ അവിടെ എല്‍.പി., യു.പി. സ്കൂളുകള്‍ പ്രവര്‍ത്തിച്ചുവരുന്നു. 2001-ല്‍ ഹൈസ്കൂള്‍ മാത്രം തെനങ്കുന്നം പള്ളിയോടനുബന്ധിച്ചുള്ള സ്ഥലത്തേക്കു മാറ്റി സ്ഥാപിച്ചു. ഇപ്പോള്‍ തൊടുപുഴ ബൈപാസ് റോഡരികില്‍ ഹൈസ്കൂള്‍ സ്ഥിതിചെയ്യുന്നു.

മുന്‍ സാരഥികള്‍

  • Fr.പോള്‍ ചിറമേല്‍ (1-7-1951 to 31-5-1952 )|
  • Fr.ജോസഫ് താഴത്തു വീടില്‍ (1-6-1952 to 31-5-1953)
  • Fr.ജോസഫ് മണവാളന്‍ (1-6-1953 to 30-11-1956)
  • എ. ചാണ്ടി (1-12-1956 to 31-3-967)
  • സി.ദേവസ്യ‍ (1-4-1967 to 5-1970 )
  • കെ.കെ ജോസഫ് (4-5-1970 to 31-3-985)
  • സി.വി.ജോര്‍ജ് (1-4-1985 to 31-3-1988)
  • കെ.വി.ജോണ് (1-5-1988 to 31-3-1993)
  • റ്റി.സി.ലൂക്ക (1-4-1993 to 31-5-1999)
  • എ.ന്‍.എ ജയിംസ് (1-6-1999 to 31-3-2000)
  • കെ.എം ലൂക്കോസ് (1-4-2002 to 31-5-2002)
  • എം.ജെ വര്‍ഗീസ് (1-6-2002 to 31-3-2008)

ഭൗതികസൗകര്യങ്ങള്‍

നഗരത്തിന്റെ ഒച്ചയനക്കങ്ങളില്ലാതെ, ശാന്തസുന്തരമായ തെനങ്കുന്നിലാണ് ഹൈസ്കൂള്‍ സ്ഥിതിചെയ്യുന്നത്. പരിസ്തിതിയുമായി ഇണങ്ങിച്ചേര്‍ന്നുകൊണ്ടുള്ള ഒരു പഠനാന്തരീക്ഷം ഇവിടെ നിലനില്ക്കുന്നു.കുട്ടികളുടെ മനസിന് കുളിരമയേകാന്‍ മരങ്ങളുടെ ശീതളിമ.സ്കൂളിന്റെ മുന്‍ വശത്ത് കളിച്ചുളല്ലസിക്കാന്‍ വിശാലമയ കളിസ്ഥ്ലം ഒരുക്കിയിരിക്കുന്നു.

ക്ലാസ് മുറിയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ മികവ് വരുത്തുന്നതിനുപകരിക്കുന്ന ഇന്റെര്‍നെറ്റ് സൗകര്യത്തോടുകൂടിയ കബ്യുട്ടര്‍ ലാബ്, പഠനപ്രവര്‍ത്തനങ്ങള്‍ കണ്ടും കേട്ടും പരിശീലിക്കുന്നതിനുപയുക്തമായ സ്മാര്‍ട്ട് ക്ലാസ്സ്റും സൗകര്യം. വസ്തുതകള്‍ സ്വയം പരീക്ഷിച്ചറിയാ ന്‍ സഹായിക്കുന്ന ‍സയന്‍സ് ക്ലബ്ബ്വ്

വായനയുടെ ലോകം തുറന്നുതരുന്ന ലൈബ്രറി.ആനുകാലിക പ്രസിദ്ധികരണങ്ങള്‍ ലഭ്യമാക്കുന്ന വായനമുറി. കായികപരിസശീലനത്തിനും, കലാപരിശീലനത്തിനും പ്രത്യേകം അധ്യാപകര്‍. പരിചയസബ്ബന്നരും, കര്‍മ്മനിരതരുമായ ഒരു സംഘം അധ്യാപകര്‍.എല്ലാറ്റിനുമുപരി തികഞ്ഞ അച്ചടക്കം.

ഈസൗകര്യങ്ങളാണ് സെന്റ് സെബാസ്റ്റ്യന്‍‌സ് സ്കൂളില്‍ നിന്നും കുട്ടികള്‍ക്ക് ലഭിക്കുന്നത്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • വായന ക്ലബ്ബ്.
  • സൈക്കിള്‍ പോളോ, വോളിബോള്‍ എന്നിവ യില്‍ പ്രെത്യേക പരിശീലനം
  • ചിത്രരചനയില്‍ പ്രെത്യേക പരിശീലനം
  • പരിസ്ഥിതി ക്ലബ്ബ്
  • ശാസ് ത്ര, ഗണിത, സാമുഹ്യശാസ് ത്ര ക്ലബ്ബുകള്‍
  • സോഷ്യല്‍ സര്‍വ്വീസ് ക്ലബ്ബ്
  • ജെ.ആര്‍.സി.
  • ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ക്രിക്കറ്റ് അക്കാഡമി

മാനേജ്മെന്റ്

അഭിവന്ദ്യ മാര്‍ജോര്‍ജ്ജ് പുന്നക്കോട്ടില്‍ രക്ഷാധികാരിയായി, കോതമംഗലം രൂപതാ വിദ്യാഭ്യാസ ഏജ--സിയുടെ കീഴില്‍പ്രവര്‍ത്തിക്കുന്നു. ഇപ്പോക്ഷഴത്തെ വിദ്യാഭ്യാസ സെക്രട്ടറിയായി റവ.ഫാ.കുര്യാക്കോസ് കൊടകല്ലില്‍ സേവനമനുഷ്ടിയ്ക്കുന്നു.

                                                        മാനേജര്‍ & സ്റ്റാഫ്‍ 
                           

കെ.സി.എസ്.എല്‍


സിവില്‍ സര്‍വീസ് ബോധവല്‍ക്കരണ ക്ലാസ്

 

സ്കൂള്‍ വാര്‍ഷികം 2011-12

 


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • Dr.ലിസി കാപ്പന്‍ Msc PHD (Harward University )
  • Dr.ബാബു സ്റ്റീഫന്‍ M.B.B.S
  • Dr.ജോസ് സ്റ്റീഫന്‍ FRCS
  • Dr.ജോസഫ് വര്‍ക്കി M.D
  • Dr.ജോയി താഴത്തുവീട്ടില്‍ M.B.B.S
  • Dr.രാജു ഭാസ്ക്കരന്‍ M.B.B.S
  • Dr.ബാബു പീറ്റര്‍
  • Mr.ജോസ് പീറ്റര്‍ B.E
  • Mr.ബാബു പീറ്റര്‍ B.E
  • Mr.ജേക്കബ്ബ് സ്റ്റീഫന്‍ B.E
  • Mr.പുന്നൂസ് സ്റ്റീഫന്‍ പച്ചിക്കര (Reted.Mejar Indian Army)
  • Mr.ജോര്‍ജ് ജോസഫ് M.Sc PHD ISRO
  • Miss.ബിന്നി രാമചന്ദ‍് രന്‍ ( കലാതിലകം 1988-89)

വഴികാട്ടി

  • തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനു സമീപത്തു നിന്നും തെനങ്കുന്നു ബൈപാസ് റോഡിലൂടെ 400 മീറ്റര്‍ നടന്നാല്‍ സ്കൂളിലെത്തിച്ചേരാം.
  • പഴയ തെനങ്കുന്നു പള്ളിയുടെ സമീപം
"https://schoolwiki.in/index.php?title=എസ്.എസ്.എച്ച്.എസ്_തൊടുപുഴ&oldid=150316" എന്ന താളിൽനിന്ന് ശേഖരിച്ചത്