അഞ്ചരക്കണ്ടി എച്ച് എസ് എസ്/ചരിത്രം
വിദ്യാലയ ചരിത്രം
1957-59 കാലത്ത് എംഎൽഎയും വ്യവസായ മന്ത്രിയും ആയിരുന്ന ശ്രീ കെ പി ഗോപാലൻ്റെ നിരന്തര ശ്രമത്തിന്റെ ഫലമായാണ് അഞ്ചരക്കണ്ടിയിൽ ഒരു ഹൈസ്കൂൾ സ്ഥാപിക്കാനുള്ള സാഹചര്യമുണ്ടായത്. 1957 മെയ് മാസത്തിൽ അഞ്ചരക്കണ്ടിയിൽ ഒരു ഹൈസ്കൂൾ സ്ഥാപിക്കാൻ അനുവാദം നൽകുന്നതാണ് എന്ന പത്രവാർത്തയെ തുടർന്ന് 27 മെയ് 1957 വൈകുന്നേരം നാലുമണിക്ക് ഗാന്ധി സ്മാരക വായനശാലയിൽ പരേതനായ സി വി ഗോവിന്ദൻ (പഞ്ചായത്ത് പ്രസിഡണ്ട്) അവർകളുടെ അദ്ധ്യക്ഷതയിൽ ചേർന്ന പൗരസമിതി ആണ് സ്കൂൾ സ്ഥാപിച്ചു കിട്ടുന്നതിന് വേണ്ടിയുള്ള പ്രാഥമിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. ശ്രീ കെ കുഞ്ഞിക്കോരൻ നമ്പ്യാർ കൺവീനറും ബി പി ടി വാസുദേവൻ നായർ, ബാലക്കണ്ടി കുഞ്ഞാപ്പു തുടങ്ങിയവർ മെമ്പർമാരും ആയ ഒരു കമ്മറ്റി സ്കൂൾ നടത്തിപ്പ് ചുമതല ഏറ്റെടുക്കുവാനുള്ള സന്നദ്ധത രേഖാമൂലമായി ഗവൺമെൻ്റിനെ അറിയിക്കുകയും ചെയ്തു.26 മെയ് 1957 നു ചേർന്ന് സ്കൂൾ കമ്മിറ്റിയുടെ ആദ്യ യോഗം സ്കൂൾ നടത്തിപ്പിനുള്ള ബൈലോ അംഗീകരിക്കുകയും അഞ്ചരക്കണ്ടി എഡ്യൂക്കേഷൻ സൊസൈറ്റി എന്ന സമിതിക്ക് രൂപം നൽകുകയും ചെയ്തു.
സ്കൂൾ കമ്മിറ്റി അംഗങ്ങളായ ശ്രീ പി പി വാസുദേവൻ മന്ത്രി കെ പി ഗോപാലനും ആയി നേരിട്ട് ബന്ധം പുലർത്തിയതിന് ഭാഗമായി 1957 ജൂൺ മാസം തന്നെ പ്രസ്തുത സമിതി ഹൈസ്കൂൾ സ്ഥാപിച്ച നടത്താനുള്ള ഭരണാനുമതി ലഭിച്ചു. 1957 ജൂൺ 12ന് സ്കൂൾ പ്രവർത്തനം ആരംഭിച്ചു ഒരു വർഷം സ്കൂൾ നടത്തുന്നതിന് വായനശാല ഹാൾ വിട്ടുതന്ന അന്നത്തെ ശ്രീനാരായണ പ്രദായിനി വായനശാല ഭാരവാഹികളെയും, വായനശാലക്കടുത്ത സ്വന്തം കെട്ടിടം സ്കൂൾ ആവശ്യത്തിന് വിട്ടുതന്ന ശ്രീ ബാലക്കണ്ടി കുഞ്ഞാപ്പു അവർകളെയും ഇവിടെ നന്ദിപൂർവ്വം സ്മരിക്കട്ടെ.
-
സ്ഥാപക HM,കമ്മിറ്റി റെസ്പൊൺഡെൻറ്
-
സ്ഥലം നൽകിയ വ്യക്തി, കെട്ടിടശില്പി
-
AES സ്ഥാപകർ
സ്കൂൾ കെട്ടിടം
ശ്രീ സി പി കുഞ്ഞിരാമൻ നമ്പ്യാർ എന്ന മാന്യവ്യക്തി സൗജന്യ വിലക്ക് നൽകിയ പറമ്പിൽ പണിത താൽക്കാലിക ഷെഡിലേക്ക് 1958 ജൂണിൽ ക്ലാസുകൾ മാറ്റുകയുണ്ടായി. സ്കൂൾ മെയിൻ ഹാളിന്റെ ശിലാസ്ഥാപനകർമം നിർവഹിച്ചത് 1958 ഫെബ്രുവരി നാലാം തീയതി അന്നത്തെ വ്യവസായമന്ത്രി ശ്രീ. കെ പി ഗോപാലൻ അവർകളായിരുന്നു. എടക്കാട് ബ്ലോക്കിൽ നിന്നുള്ള സഹായത്തോടുകൂടി പൂർത്തിയാക്കിയ പ്രധാന കെട്ടിടത്തിൻ്റെ ഉദ്ഘാടന കർമ്മം അന്നത്തെ കേരള മുഖ്യമന്ത്രി ശ്രീ പട്ടം താണുപിള്ള അവർകളായിരുന്നു നിർവഹിച്ചത്.
-
ഉദ്ഘാടന കർമം
-
ശിലാസ്ഥാപനം
സ്ഥാപക ഹെഡ്മാസ്റ്റർ ശ്രീ ചന്തുക്കുട്ടി നായരും, സ്റ്റാഫ് അംഗങ്ങളും ചേർന്ന് സംഘടിപ്പിച്ച കലാപരിപാടി മുഖേന ഗണ്യമായ തുക കെട്ടിട ഫണ്ടിലേക്ക് നൽകിയ കാര്യം നന്ദിപൂർവ്വം ഇവിടെ സ്മരിക്കുന്നു. പിന്നീട് പണിത ജവഹർ സ്മാരക കെട്ടിടം സ്ഥല സൗകര്യത്തിൻ്റെ കാര്യത്തിൽ വലിയൊരളവോളം സഹായകമായി. പിന്നീട് ആവശ്യത്തിനനുസരിച്ച് താൽക്കാലിക ഷെഡ്ഡുകളുടെ പണി പൂർത്തിയാക്കുകയും, 47 ഡിവിഷൻ ക്ലാസുകളോടൊപ്പമുള്ള ഓഫീസ് റൂം, ലബോറട്ടറി, ലൈബ്രറി എന്നിവ അവയിൽ പ്രവർത്തിക്കുകയും ചെയ്തു. 1972-ലാണ് സ്കൂളിന് സ്ഥിരമായ അംഗീകാരം ലഭിച്ചത്. പിന്നീട് കാലാനുസൃതമായ നിർമ്മാണവും, നവീകരണ പ്രവർത്തനങ്ങളും സ്ഥിരമായി തുടർന്നുവരുന്നു.
2000 ൽ ആണ് ഞങ്ങളുടെ വിദ്യാലയം ഹയർ സെക്കണ്ടറിയായി ഉയർത്തപ്പെട്ടത്. ഹയർ സെക്കണ്ടറി ശിക്ഷണത്തിനു അനുയോജ്യമായ കെട്ടിടവിപുലീകരണം പിന്നീട് ഉണ്ടാവുകയും ചെയ്തു. ഇന്ന് സയൻസ്, സോഷ്യൽ സയൻസ് ലാബുകൾ, ഹയർ സെക്കണ്ടറിക്ക് വിഷയാധിഷ്ഠിതമായ ലാബ് സൗകര്യം എന്നിവ ഉണ്ട്.
2014 ൽ സോഷ്യൽ സയൻസ് ലാബും, 2015- 16 കാലഘട്ടത്തിൽ ബഹു. കണ്ണൂർ എം പി ശ്രീമതി പി കെ ശ്രീമതിയുടെ വികസനഫണ്ടിൽ നിന്നും ലഭിച്ച തുക വിനിയോഗിച്ച് രണ്ടുനിലകൾ കൂടി നിര്മിച്ച് ക്ലാസ് മുറികളുടെ എണ്ണം വർധിപ്പിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഐ.ടി@സ്‌കൂൾ പ്രോജക്ടിന്റെ( കൈറ്റ്)സഹായത്തോടെ 2017 ൽ എല്ലാ ക്ലാസ്സ് മുറികളും ഹൈ സ്പീഡ് ഇന്റെർനെറ്റ് കണക്ഷൻ ക്‌ളാസ് മുറികൾ ആക്കുന്നതിനുള്ള പ്രവർത്തനങ്ങനം തുടങ്ങുകയും, അത് 2018 ൽ പൂർത്തിയാക്കുകയും ചെയ്തു.
ലബോറട്ടറി
ഒരു സയൻസ് ലബോറട്ടറിയുടെ അഭാവം ആരംഭകാലത്ത് സ്കൂളിനെ സംബന്ധിച്ചടത്തോളം ഒരു പോരായ്മ ആയിരുന്നു. എന്നാൽ 1966-ൽ നാൽപതിനായിരം രൂപ ചെലവ് വരുന്ന ഒരു പദ്ധതി കേന്ദ്ര ഗവൺമെൻറ് ഞങ്ങൾക്ക് അനുവദിച്ച തരികയുണ്ടായി.
കെട്ടിടത്തിൻറെ ശിലാസ്ഥാപന കർമ്മം നിർവഹിച്ചത് അഞ്ചരക്കണ്ടി കറുപ്പ് തോട്ടത്തിൻറെ ഉടമസ്ഥൻ ആയിരുന്ന W T ക്രെയിഗ് ജോൺസ് ആയിരുന്നു. 5000 രൂപ ലബോറട്ടറി ഫണ്ടിലേക്ക് സംഭാവന നൽകിയ അദ്ദേഹത്തെ ഞങ്ങളിവിടെ നന്ദിപൂർവ്വം അനുസ്മരിക്കുന്നു.
പിന്നീടുള്ള വർഷങ്ങളിൽ സയൻസ് ലാബ് വിപുലീകരിച്ചു. ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനം ആരംഭിച്ച ശേഷം ബയോളജി, ഫിസിക്സ്, കെമിസ്ട്രി, കമ്പൂട്ടർ വിഷയങ്ങൾ എന്നിവക്ക് പ്രത്യേകം ലാബുകൾ സജ്ജീകരിച്ചിട്ടുണ്ട് . യു പി, ഹൈസ്‌കൂൾ ക്‌ളാസുകളിലെ വിദ്യാർത്ഥികൾക്കായി പ്രത്യേകം IT ലാബുകളും, ലിറ്റിൽ കൈറ്റ്സ് സംഘടനക്കായി മറ്റൊരു ലാബും പ്രവർത്തിച്ചുവരുന്നു.
ലൈബ്രറി
ആയിരം രൂപ ഗവൺമെൻറ് നിന്ന് ലഭിച്ച ഗ്രാന്റോടുകൂടിയാണ് സ്കൂളിന് സ്വന്തമായ ഒരു ലൈബ്രറി ആരംഭിക്കാൻ സാധിച്ചത്. പത്തായിരം ഗ്രന്ഥങ്ങളുള്ള വിപുലമായ സ്‌കൂൾ ലൈബ്രറി ഇന്ന് സംസ്ഥാനതല പുരസ്‌കാരങ്ങൾ അടക്കം നേടി സ്‌കൂളിന്റെ തന്നെ അഭിമാനമായി മാറിയിരിക്കുകയാണ്.
വിദ്യാർത്ഥികൾ, സ്റ്റാഫ് അംഗങ്ങൾ
ആദ്യവർഷത്തിൽ (1957) വിദ്യാലയത്തിൽ 168 വിദ്യാർത്ഥികളും 7 സ്റ്റാഫ് അംഗങ്ങളും ആണ് ഉണ്ടായിരുന്നത്.
എന്നാൽ ഇന്ന് വിദ്യാർഥികളും 119 സ്റ്റാഫ് അംഗങ്ങളും 1627 പെൺകുട്ടികളുൾപ്പടെ 3150 വിദ്യാർത്ഥികളുമാണ് ഇവിടെയുള്ളത്. പഠനമികവിൻ്റെയും, ഉന്നത വിജയത്തിൻ്റേയും, സ്കൂളിന് മുകളിൽ ഉള്ള സാമൂഹികമായ വിശ്വാസത്തിൻ്റെയും നേർസാക്ഷ്യമാണ് 60 വർഷം കൊണ്ട് സ്കൂൾ നേടിയിരിക്കുന്ന ഈ പുരോഗതി.
എസ് എസ് എൽ സി പരീക്ഷ
1960-ലാണ് ഇവിടെ നിന്ന് എസ്എസ്എൽസി പൊതുപരീക്ഷ കുട്ടികളെ അയച്ചത്. 1964 മാർച്ച് വരെ ഇവിടെ പരീക്ഷാകേന്ദ്രം അനുവദിച്ചു കിട്ടിയിരുന്നില്ല. ആദ്യബാച്ചിൽ പരീക്ഷക്കിരുന്ന 30 പേരിൽ 14 പേർ വിജയിച്ചു. ഇക്കഴിഞ്ഞ മൂന്നുവർഷമായി എസ്എസ്എൽസി പരീക്ഷ എഴുതുന്ന മുഴുവൻ വിദ്യാർത്ഥികളെയും ഉപരിപഠനത്തിന് യോഗ്യരാകുവാൻ അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂളിന് സാധിച്ചു. ഈ ഹാട്രിക് വിജയത്തോടൊപ്പം മുഴുവൻ വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥികളുടെ എണ്ണവും അഭിനന്ദനാർഹമായ രീതിയിൽ വർധിച്ചിരിക്കുന്നു എന്ന വസ്തുത ഞങ്ങളെ കൂടുതൽ വിനയാന്വിതരാക്കുന്നു.
കഴിഞ്ഞ വർഷം 186 വിദ്യാർത്ഥികൾക്കാണ് ഫുൾ A+ കിട്ടിയത്.
ഈ വര്ഷം (2021-22) 556 വിദ്യാർഥികൾ ആണ് SSLC എക്സാം എഴുതാൻ പോകുന്നത്.
ഹയർ സെക്കണ്ടറി പരീക്ഷ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |