ഗവൺമെന്റ് യു പി എസ്സ് നട്ടാശ്ശേരി/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
- ലാബുകൾ
ശാസ്ത്രലാബ്:. കുട്ടികളിൽ ശാസ്ത്രാവബോധവും അന്വേഷണാത്മകതയും വളർത്തുന്നതിനായി സ്കൂളിൽ സുസജ്ജമായ ശാസ്ത്രലാബ് പ്രവർത്തിക്കുന്നു.
കമ്പ്യൂട്ടർ ലാബ്: വിവരസാങ്കേതികവിദ്യയിലൂടെ പാഠഭാഗങ്ങൾ കുട്ടികളിൽ ഉറപ്പിക്കുന്നതിനും അവരെ കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവരാക്കി മാറ്റുന്നതിനുമായി പ്രൊജക്ടർ സംവിധാനവും സുസജ്ജീകൃതവുമായ ഇരിപ്പിടങ്ങളും ഉള്ള കമ്പ്യൂട്ടർ ലാബിലൂടെ കുട്ടികൾ പരിശീലനം നടത്തി വരുന്നു.
ഗണിതലാബ്: കുട്ടികളിൽ ഗണിതാശയങ്ങൾ ഉറപ്പിക്കുന്നതിനും കളികളിലൂടെ ഗണിതപഠനം രസകരമാക്കുന്നതിനും സഹായിക്കുന്ന ഒരു ഗണിതലാബ് സ്കൂളിൽ സജ്ജീകരിച്ചിരിക്കുന്നു.
- ലൈബ്രറി
ഭാഷ, സാഹിത്യം, ശാസ്ത്രം, ഗണിതം, ചരിത്രം, പൊതുവിജ്ഞാനം മുതലായ വിഷയങ്ങളെക്കുറിച്ചുള്ള മൂവായിരത്തിലധികം പുസ്തകങ്ങൾ ഉള്ള ലൈബ്രറി സ്കൂളിൽ ഉണ്ട്. കുട്ടികളുടെ നിലവാരത്തിന് അനുയോജ്യമായ ബാലസാഹിത്യകൃതികൾ , റഫറൻസ് ഗ്രന്ഥങ്ങൾ, ആനുകാലിക പ്രസിദ്ധീകരണങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. പഞ്ചായത്തിൻ്റെ സഹായത്തോടെ ബാലമാസികകൾ കുട്ടികൾക്ക് ലഭ്യമാക്കുന്നുണ്ട് .
- സോളാർ വൈദ്യുതി
പാരമ്പര്യേതര ഊർജ്ജസ്രോതസ്സുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി വിജയപുരം ഗ്രാമപഞ്ചായത്തിൽ നിന്നും സോളാർ വൈദ്യുതിയുടെ ഒരു യൂണിറ്റ് സ്കൂളിൽ ക്രമീകരിച്ചിട്ടുണ്ട്. ഇതിലൂടെ വൈദ്യുതി ചാർജ് ഗണ്യമായി കുറഞ്ഞിട്ടുണ്ട്.