എൻ.എം.യു.പി.എസ്. കങ്ങഴ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
09:31, 24 ഒക്ടോബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32456-hm (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോട്ടയം ജില്ലയിലെ കങ്ങഴ പഞ്ചായത്തിലെ ഒരു ചെറിയ കാർഷിക ഗ്രാമമാണ് മുണ്ടത്താനം. റബ്ബറും കുരുമുളകും ധാരാളമായി കൃഷി ചെയ്തിരുന്ന ഈ ഗ്രാമപ്രദേശത്തിന് വിദ്യാഭ്യാസം പകർന്ന് നൽകുന്നതിന് പ്രാരംഭം കുറിച്ചത് പാശ്ചാത്യ മിഷണറിമാരുടെ കടന്നുവരവോടെയാണ്. സി. എം എസ് മിഷണറിമാരുടെ നേതൃത്വത്തിൽ 1914ൽ സ്ഥാപിച്ച സി എം എസ് എൽ പി സ്കൂളിൽ നിന്നും പ്രദേശവാസികൾക്ക് പ്രാഥമിക വിദ്യാഭ്യാസം ലഭിച്ചിരുന്നു. ഈ പ്രദേശത്തിന്റെ വളർച്ച മുന്നിൽ കണ്ട് ഇവിടേക്ക് കടന്നു വന്ന ദീർഘദർശിയായ പാശ്ചാത്യ മിഷണറി ശ്രീ എഡ്വിൻ ഹണ്ടർ നോയൽ പ്രദേശവാസികളുടെ തുടർ വിദ്യാഭ്യാസം നേടുന്നതിനുള്ള താത്പര്യം തിരിച്ചറിഞ്ഞ് പ്രദേശത്ത് ഇംഗ്ലീഷ് മീഡിയം മിഡിൽ സ്കൂൾ ആരംഭിക്കുവാൻ തീരുമാനിച്ചു. അന്നത്തെ തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മയുടെ അനുവാദത്തോടെ മുണ്ടത്താനം വാർഡിലെ തുമ്പോളി എന്ന സ്ഥലത്ത് 1931ൽ ശ്രീ ചിത്തിര തിരുനാൾ മഹാരാജാവ് വക നോയൽ മെമ്മോറിയൽ ഇംഗ്ലീഷ് മീഡിയം സ്കൂൂൾ എന്ന പേരിൽ വിദ്യാലയം സ്ഥാപിച്ചു. സമീപ പ്രദേശങ്ങളായ കുളത്തൂർമൂഴി, നെടുങ്കുന്നം, പത്തനാട്, മണിമല എന്നിവിടങ്ങളിൽ നിന്നും ധാരാളം കുട്ടികൾ ഈ വിദ്യാലയത്തിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടുന്നതിനായി എത്തിച്ചേർന്നു.

ബ്രദറൻ മാനേജ്മെന്റിന് കീഴിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം പാശ്ചാത്യ മിഷനറിയായിരുന്ന ശ്രീ. ഇ. എച്.നോയൽ 1931ൽ സ്ഥാപിച്ചു. നോയൽ മെമ്മോറിയൽ കോർപ്പറേറ്റ് മാനേജ്മെന്റിന് കീഴിലുള്ള 18 സ്കൂളുകളിൽ ഒന്നാണ് ഈ വിദ്യാലയം. കങ്ങഴ ഗ്രാമപ്പഞ്ചായത്തിലെ പത്താം വാർഡിൽ തുമ്പോളിയിൽ 5797/1 Re-Sy 335/2,335/3 സർവേ നമ്പർ പ്രകാരം 69  സെൻറ്‌ സ്ഥലത്തു സ്ഥിതി ചെയ്യുന്നു. അജ്ഞതയുടെ താമസ്സകറ്റി ആയിരങ്ങൾക്ക്  അറിവിൻ്റെ വെളിച്ചമേകി വിദ്യാഭാസ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച ഈ വിദ്യാലയത്തിൽ 5 മുതൽ 7 വരെ ക്‌ളാസ്സുകളിലായി 9 ഡിവിഷനുകളുണ്ടായിരുന്നു. ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ അതിപ്രസരത്തോടെ കുട്ടികളുടെ എണ്ണം കുറഞ്ഞെങ്കിലും ഇന്നും അനേകം കുഞ്ഞുങ്ങൾക്ക് വിദ്യ പകർന്ന് നൽകികൊണ്ട് മുൻകാല പ്രൗഢിയോടെ ഈ വിദ്യാലയം പ്രവർത്തിക്കുന്നു.