ജി.എച്ച്.എസ്.എസ് പാളയംകുന്ന്/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഭൗതിക സൗകര്യങ്ങൾ
- 10 കെട്ടിടങ്ങൾ
- 60 ക്ലാസ്സ് മുറികൾ
- 6 ലബോറട്ടറികൾ
- 3 ലൈബ്രറികൾ
- 5 സ്റ്റാഫ് റൂമുകൾ
- ആഡിറ്റോറിയം
- കോൺഫറൻസ് ഹാൾ
- ഡൈനിംഗ് ഹാൾ
- തുറന്ന ക്ലാസ്സ്
- കളിസ്ഥലം
- വാഹന സൗകര്യം
ഭൗതിക സാഹചര്യങ്ങളിലെ വളർച്ചയുടെ പടവുകൾ. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനദശകത്തിൽ ഇലകമൺ എൽ.പി.എസ് എന്ന പേരിൽ 9 സെന്റ് സ്ഥലത്ത് ഒരു പ്രൈമറി വിദ്യാലയം ഇലകമൺ സ്വദേശിയായ മാധവപുരം നാരായണക്കുറുപ്പ് കുടുംബം ആരംഭിച്ചു
1950 ഓടെ മാനേജ്മെന്റ് എൽ.പി.സ്കൂളും 9 സെന്റ് വസ്തുവും സർക്കാരിന് വിട്ട് നൽകി. തുടർന്ന് ഗവ.എൽ പി.എസ് ഇലകമൺ എന്ന് പേര് മാറി.
1963ൽ നാട്ടുകാരായ എൻ.കെ. ആശാൻ, എ.കെ. വിശ്വാനന്ദൻ : എ. ആർ ഭരതൻ, കൃഷണപിള്ള, ഇല്യാസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്കൂൾ അപ്ഗ്രേഡിംഗ് കമ്മിറ്റി രൂപീകരിക്കുകയും നാട്ടുകാരിൽ നിന്ന് പണം പിരിച്ച് സ്കൂളിനാവശ്യമായ വസ്തു പരിസരവാസികളിൽ നിന്ന് ശ്രീ. എ.കെ. വിശ്വാനന്ദന്റെ പേരിൽ വാങ്ങുകയും സർക്കാരിലേക്ക് വിട്ട് നൽകുകയും ചെയ്തു.
തുടർന്ന് ഓട് മേഞ്ഞ ആറ് മുറികളുള്ള ഒരു സെമി പെർമനന്റ് കെട്ടിടം നിർമ്മിച്ചു..
1964 എൽ പി.സ്കൂളിനെ ഇലകമൺ യു.പി.എസ്. ആയി അപ്ഗ്രേഡ് ചെയ്തു. സ്കൂളിൽ കുട്ടികൾ വർധിച്ചതിനെ തുടർന്ന് ഓല മേഞ്ഞ രണ്ട് ഷെഡുകൾ നിർമ്മിച്ചു..
പി.ടി.എ യുടേയും നാട്ടുകാരുടേയും നേതൃത്വത്തിൽ up സ്കൂളിനെ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യുന്നതിന് കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു.
1970 ൽ 12 മുറികളുള്ള ഇരു നില കെട്ടിടം സർക്കാർ നിർമ്മിച്ചു നൽകി. തുടർന്ന് ഹൈസ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു. ഗവ.എച്ച്.എസ്. ഇലകമൺ ആയി മാറി.
സ്കൂളിൽ കുട്ടികളുടെ എണ്ണം വർധിച്ചതോടെ 1975 മുതൽ സെഷണൽ സമ്പ്രദായം തുടങ്ങി. HS വിഭാഗം 8.20 മുതൽ 12.45 വരെ UP വിഭാഗം 12.50 മുതൽ 5 മണി വരെ എൽ പി വിഭാഗം ഷിഫ്റ്റ് സമ്പ്രദായത്തിലും പ്രവർത്തിച്ചു.
1982 ൽ പുതിയ 3 നില കെട്ടിടത്തിന്റെ പണി സർക്കാർ ആരംഭിച്ചു.
1984 ൽ 21 ക്ലാസ്സ് മുറികളുള്ള പുതിയ ബ്ലോക്ക് ഉദ്ഘാടനം ചെയ്തു. തുടർന്ന് സെഷണൽ സമ്പ്രദായം അവസാനിപ്പിച്ചു.
1986 ൽ സർക്കാർ പദ്ധതിയിൽ ഉൾപ്പെടുത്തി 4 മുറികൾ വീതമുള്ള രണ്ട് കെട്ടിടങ്ങൾ നിർമ്മാണം ആരംഭിച്ചു. അടിത്തറ നിർമ്മിച്ചു. പക്ഷെ തുടർനിർമ്മാണം നടന്നില്ല.
1988-90 കാലഘട്ടത്തിൽ LP കെട്ടിടം നില്ക്കുന്നതിന് സമീപമുള്ള വസ്തുക്കൾ സർക്കാർ ഏറ്റെടുത്ത് സ്കൂളിന് നൽകി.
വിദ്യാലയത്തിന്റെ പേര് ഗവ. HS പാളയംകുന്ന് എന്ന് പുനർ നാമകരണം നടത്തി. 1991 ൽ കേരളത്തിൽ 31 ഹൈസ്കൂളുകളെ ഹയർസെക്കന്ററി സ്കൂളായി അപ്ഗ്രേഡ് ചെയ്യാൻ തീരുമാനിച്ചു. നാട്ടുകാരും പി.ടി.എ. യും ചേർന്ന് ശ്രീ എ. കെ. വിശ്വാനന്ദൻ കൺവീനറായി ഹയർ സെക്കന്ററി അപ്ഗ്രേഡിംഗ് കമ്മിറ്റി രൂപീകരിക്കുകയും നാട്ടുകാരിൽ നിന്ന് ഫണ്ട് കളക്ട് ചെയ്ത് മൂന്ന് ക്ലാസ്സ് മുറികൾ ഹയർസെക്കന്ററി ലാബ്, ഫർണിച്ചർ തുടങ്ങിയവ നിർമ്മിച്ചു നൽകി കൊണ്ട് ഹയർസെക്കന്ററി സ്കൂളിന് ആവശ്യമായ ഭൗതിക സാഹചര്യങ്ങൾ ഒരുക്കി നൽകി.
1991 സെപ്റ്റംബറിൽ പാളയംകുന്ന് ഹൈസ്കൂൾ ഗവ ഹയർ സെക്കന്റർ സ്കൂൾ പാളയം കുന്നായി മാറി.
2001 ൽ എസ് എസ് എ ഫണ്ട് ഉപയോഗിച്ച് മുടങ്ങി കിടന്ന അടിസ്ഥാനം ശക്തിപ്പെടുത്തി 8 മുറികളുള്ള ഇരുനില കെട്ടിടം നിർമ്മിച്ചു
2005-06 കാലഘട്ടത്തിൽ എൽ പി ഗ്രൗണ്ടിൽ 7 മുറികളുള്ള ഒരു കെട്ടിടവും 3 മുറികളുള്ള ഒരു കെട്ടിടവും ജില്ലാ പഞ്ചായത്ത് ഫണ്ട്, എം എൽ എ ഫണ്ട് ആർ എം എസ് എ ഫണ്ട് തുടങ്ങിയവ ഉപയോഗിച്ച് നിർമ്മിച്ചു.
2005 ൽ MP ഫണ്ട് ഉപയോഗിച്ച് മൂന്ന് മുറികളുള്ള പ്രീപ്രൈമറി കെട്ടിടം നിർമ്മിച്ചു.
ഈ കാലഘട്ടത്തിൽ തന്നെ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ചുറ്റുമതിലും നിർമ്മിച്ചു. 2002 ൽ നബാർഡ് ഫണ്ട് ഉപയോഗിച്ച് 3 മുറികളുള്ള ഹയർസെക്കന്ററി ബ്ലോക്ക് നിർമ്മാണം ആരംഭിച്ചു ലിന്റ്റിൽ മട്ടത്തിൽ പണി മുടങ്ങി.
2011-12 കാലഘട്ടത്തിൽ SSA ഫണ്ട് ഉപയോഗിച്ച് LP ഗ്രൗണ്ടിലെ കെട്ടിടത്തിൽ 5 മുറികൾ നിർമ്മിച്ചു (രണ്ട് നില) സെമിനാർ ഹാൾ നിർമ്മിച്ചു.
2011 ൽ മുടങ്ങി കിടന്ന നബാർഡ് കെട്ടിടം പണി പി.ടി.എ. യുടെ സഹായത്തോടെ പുനരാരംഭിച്ചു.
2011 ൽ പി ടി എ യുടെ നേതൃത്വത്തിൽ സൗണ്ട് സിസ്റ്റം ക്രമീകരിച്ചു. തുടർന്ന് നബാർഡ് കെട്ടിടത്തിൽ രണ്ടാം നില എം എൽ എ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ചു 2015 ൽ എസ് എസ് എ ഫണ്ടും ജില്ലാപഞ്ചായത്ത് ഫണ്ടും ഉപയോഗിച്ച് എൽ. പി ഗ്രൗണ്ടിൽ രണ്ട് മുറികളുള്ള കെട്ടിടം നിർമ്മിച്ചു.
രണ്ട് ഓപ്പൺ ക്ലാസ്സ് റൂമുകൾ നിർമ്മിച്ചു. 2014 ൽ എല്ലാ ക്ലാസ്സ് മുറികളിലും ഫാൻ സൗകര്യം ഒരുക്കി.
2015 ൽ ജില്ലാപഞ്ചായത്ത് ഡൈനിംഗ് ഹാൾ നിർമ്മിച്ചു.
2016 ൽ സ്കൂൾ ആഡിറ്റോറിയം എം എൽ എ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ചു.
2017 ൽ നബാർഡ് കെട്ടിടത്തിന് മുകളിൽ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് സെമിനാർ ഹാൾ നിർമ്മിച്ചു.
2018 ൽ സർക്കാർ പ്ലാൻ ഫണ്ട് 1 കോടി രൂപ ഉപയോഗിച്ച് 5 മുറികളുള്ള ഹയർസെക്കന്ററി ബ്ലോക്ക് നിർമ്മിച്ചു.
30 ക്ലാസ്സ് മുറികൾ സ്പോൺസേഴ്സിന്റെ സഹായത്തോടെ ഹൈടെക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി.
ആവശ്യമായ ലാപ് ടോപ്പ് പ്രൊജക്ടർ ഇവ ലഭ്യമാക്കി കൊണ്ട് കൈറ്റിന്റെ ആഭിമുഖ്യത്തിൽ സെക്കന്ററി വിഭാഗം ക്ലാസ്സുകൾ ഹൈടെക് ആക്കി മാറ്റി
2020 - 21 കാലഘട്ടത്തിൽ 3 കോടി കിഫ്ബി ഫണ്ട് ഉപയോഗിച്ച് 18 ക്ലാസ്സ് മുറികൾ നിർമ്മിച്ചു.
ആർ.എം എസ് എ, ജില്ലാപഞ്ചായത്ത് ഫണ്ടുകൾ. 13 ലക്ഷം ഉപയോഗിച്ച് ലൈബ്രറി & ആർട്ട് റും LP ഗ്രൗണ്ടിൽ നിർമ്മിച്ചു.
2022 ൽ സ്പോൺസേഴ്സിന്റെ സഹായത്തോടെ രണ്ട് ഹയർസെക്കന്ററി കെട്ടിടങ്ങളെ ബന്ധിപ്പിച്ച് പടി കെട്ടും പാലവും നിർമ്മിച്ചു.
ഭൗതിക സാഹചര്യങ്ങളിലെ വളർച്ചയുടെ പടവുകൾ ചിത്രശാലയിലൂടെ കാണാം താഴെയുള്ള കണ്ണിയിൽ പ്രവേശിക്കുന്നതിലൂടെ.
https://docs.google.com/presentation/d/1_a1mCLYv2KM6h9MeC1ukXKbIB1VkYcihUBAliprY_0s/edit?usp=sharing