എസ്.എൻ.വി.എ.എൽ.പി.സ്കൂൾ ചേപ്പറമ്പ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചരിത്രം
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ ഇരിക്കൂർ ഉപജില്ലയിലെ ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റിയുടെ ഭാഗമായ ഏഴാം വാർഡിലാണ് എസ് .എൻ .വി .എ. എൽ.പി.സ്കൂൾ ചേപ്പറമ്പ് എന്ന ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത് .ശ്രീകണ്ഠപുരം പട്ടണത്തിൽ നിന്നും മൂന്നര കിലോമീറ്റർ വടക്ക് മാറിയാണ് ഈ പ്രദേശം .ചെങ്കൽ പാറകളും ചെറിയ ചെറിയ കുന്നുകളും ഇടകലർന്ന ഒരു ഭൂപ്രദേശമാണ് ചേപ്പറമ്പ് .കൂടുതൽ വായിക്കാം
ഭൗതികസൗകര്യങ്ങൾ
രണ്ട് പ്രധാനപ്പെട്ട കെട്ടിടങ്ങളാണ് സ്കൂളിന് സ്വന്തമായിട്ടുള്ളത് .കൂടാതെ പാചകപ്പുരയും ടോയ്ലറ്റും പ്രത്യേകം ഉണ്ട്. മൂന്ന് ക്ലാസ് മുറികൾ അടങ്ങുന്ന ഒരു സെമി പെർമെനൻറ് കെട്ടിടവും രണ്ട് ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും അടങ്ങുന്ന മറ്റൊരു പെർമെൻറ് കെട്ടിടവും ആണ് സ്കൂളിന് നിലവിലുള്ളത്. ഒരു ഏക്കറിൽ കൂടുതലുള്ള വിശാലമായ സ്ഥലത്താണ് സ്കൂൾ സ്സ്ഥിതി ചെയ്യുന്നത് .വിശാലമായ കളിസ്ഥലം സ്കൂളിൻറെ മറ്റൊരു പ്രത്യേകതയാണ് . കളിസ്ഥലം കൂടാതെ പ്രത്യേകമായി തയ്യാറാക്കിയ സ്കൂൾ മുറ്റവും ഇവിടെ ഉണ്ട്. കൂടുതലറിയാം
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
1926ൽ ശ്രീ പി പി കണ്ണൻ മാസ്റ്ററാണ് ഈ വിദ്യാലയത്തിൻറെ സ്ഥാപക മാനേജർ. തുടർന്ന് ശ്രീമതി പി കെ. നാരായണി ടീച്ചർ , ശ്രീ കെ ഭാസ്കരൻ മാസ്റ്റർ എന്നിവരിലേക്ക് മാനേജ്മെൻറ് കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്.
മുൻസാരഥികൾ
1 | പി പി കണ്ണൻ മാസ്റ്റർ | 1926 |
---|---|---|
2 | കെ ഭാസ്കരൻ മാസ്റ്റർ | 1970 |
3 | വിജയകുമാരി ടീച്ചർ | 1998 |
4 | എം എൻ ഇന്ദിരാ ഭായ് ടീച്ചർ | 2001 |
5 | പി കെ ശ്രീജിത്ത് മാസ്റ്റർ | 2006 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
ശ്രീകണ്ഠപുരം ടൗണിൽ നിന്നും മൂന്നര കിലോമീറ്റർ വടക്കോട്ട് ശ്രീകണ്ഠപുരം-ചേപ്പറമ്പ്-ചെമ്പേരി റോഡിലൂടെ വന്നതിനുശേഷം അങ്ങാടിക്കുന്നു കവലയിൽനിന്നും വലത്തോട്ടു തിരിഞ്ഞു കാവുമ്പായി കരിവെള്ളൂർ റോഡിലൂടെ 400 മീറ്റർ സഞ്ചരിച്ചാൽ ചേപ്പറമ്പ് സ്കൂളിലെത്താം.{{#multimaps: 12.069832025812818, 75.51708392323381 |width=500px|zoom=16}}