സാമുവൽ എൽ. എം. എസ്. എച്ച്. എസ്. പാറശാല/പരിസ്ഥിതി ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബിൽ യു. പി, എച്ച്. എസ് വിഭാഗങ്ങളിലായി 30 കുട്ടികൾ അംഗങ്ങളായുണ്ട്. ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ ഒരു പൂന്തോട്ടം നിർമിച്ച് പരിപാലിക്കുന്നു. അതോടൊപ്പം കുട്ടികൾ അവരവരുടെ വീടുകളിൽ പച്ചക്കറിത്തോട്ടം, ശലഭപാർക്ക്, പൂന്തോട്ടം എന്നിവ നിർമ്മിച്ച് പരിപാലിക്കുകയും ചെയ്യുന്നു. ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് ഓരോ വീട്ടിലും ഓരോ വൃക്ഷതൈകൾ കുട്ടികൾ വച്ചു പിടിപ്പിച്ചു. ഒരാഴ്ച നീണ്ടു നിന്ന ഓസോൺ വാരാഘോഷം ഓൺലൈൻ ആയി സമുചിതമായി ആഘോഷിച്ചു. ഇതിനോടനുബന്ധിച്ച് പെയിന്റിംഗ്, പ്രസംഗം, ക്വിസ്, പതിപ്പ് നിർമാണം എന്നിവ സംഘടിപ്പിച്ചു.