സെന്റ് ജോസഫ് എൽ പി എസ് പാളയം/ക്ലബ്ബുകൾ

23:44, 12 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- BIJIN (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
2022-23 വരെ2023-242024-25


ക്ലബ്ബ് പ്രവർത്തനങ്ങൾ

സയൻസ് ക്ലബ് ,ഗണിതശാസ്ത്ര ക്ലബ് ,പരിസ്ഥിതി ക്ലബ്, ഗാന്ധിദർശൻ തുടങ്ങിയവ അതാത് അധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്നു .ആർട്സ് ക്ലബ് ,സ്പോർട്സ് ക്ലബ് എന്നിവയും വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു.

സയൻസ് ക്ലബ്ബ്

സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ കുട്ടി ശാസ്ത്രജ്ഞരെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ധാരാളം ലഘുപരീക്ഷണങ്ങൾ ചെയ്യുന്നു .ലഘു ശാസ്ത്ര പ്രോജക്ടുകൾ ,ശാസ്ത്രജ്ഞരെ അറിയുക, പഠനയാത്ര എന്നിവയും സംഘടിപ്പിക്കുന്നു

ഗണിത ക്ലബ്ബ്

കുട്ടികളിൽ ഗണിത ആഭിമുഖ്യം വളർത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഗണിത ക്ലബ്ബുകൾ ഗണിത പഠനം രസകരവും ആയാസരഹിതവും ആക്കുന്നു. ഗണിത കേളികൾ , പസിലുകൾ,ഗണിത ക്വിസ് ,ഗണിത പുസ്തകങ്ങൾ പരിചയപ്പെടൽ ,ശേഷി വികസനത്തിന് ഊന്നൽ നൽകിക്കൊണ്ടുള്ള വിവിധ പ്രവർത്തനങ്ങൾ ,ഗണിത പ്രോജക്ടുകൾ തുടങ്ങിയവ ക്ലബ്ബിൻറെ പ്രവർത്തനങ്ങളാണ് .

പരിസ്ഥിതി ക്ലബ്ബ്

പരിസ്ഥിതിക്ലബ്ബിൻറെ നേതൃത്വത്തിൽ ചെടികൾ നട്ട് വളർത്തൽ ,പരിപാലിക്കൽ ,അടുക്കളതോട്ട നിർമ്മാണം ,സസ്യങ്ങളെയും അവയുടെ പ്രത്യേകതകളും അടുത്ത റിയൽ ,ചെടികളുടെ വളർച്ച -പരിപാലന ഡയറി എഴുതി സൂക്ഷിക്കൽ, പ്രകൃതി യാത്രകൾ നടത്തൽ, കാടിനെയും ആവാസവ്യവസ്ഥകളും കുറിച്ച് കൂടുതൽ അറിയൽ ഡോക്യുമെൻററി പ്രദർശനം തുടങ്ങിയ പ്രവർത്തനങ്ങൾ നടക്കുന്നു.

സ്പോർട്സ് & ആർട്സ് ക്ലബ്ബ്

വിദ്യാർത്ഥികളുടെ കലാകായിക ശേഷികൾ വളർത്തുക എന്ന ഉദ്ദേശ്യത്തോടെ വിദ്യാലയത്തിൽ ആർട്സ് ക്ലബ്, സ്പോർട്സ് ക്ലബ് എന്നിവ പ്രവർത്തിക്കുന്നു. പാട്ട് ,ഡാൻസ് ,കവിതാപാരായണം , സ്കിറ്റ് തുടങ്ങിയ മത്സരങ്ങൾ നടത്തുന്നു.

സ്പോർട്സ് ക്ലബ്ബിൻറെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ ഫിറ്റ്നസ് ഉയർത്തുന്നതിനു വേണ്ടി യോഗ , ലഘുവ്യായാമമുറകൾ അഭ്യസിപ്പിക്കുന്നു, മത്സരങ്ങൾ നടത്തുന്നു.

ഗാന്ധിദർശൻ

ഗാന്ധിദർശൻ്റെ നേതൃത്വത്തിൽ ലോഷൻ നിർമാണം, സോപ്പ് നിർമാണം, സാനെറ്റൈസർ നിർമാണം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുന്നു.കൂടാതെ തൊഴിൽ ആഭിമുഖ്യം വളർത്തുന്നതിൻ്റെ ഭാഗമായി കുട നിർമാണം, ചവിട്ടി നിർമാണം, കടലാസ് പൂക്കൾ നിർമാണം, ചോക്ക് നിർമാണം, ചന്ദനത്തിരി നിർമാണം തുടങ്ങിയവയിലും പരിശീലനം നൽകുന്നു. ഗാന്ധിജിയെ അറിയുക, ഗാന്ധി ക്വിസ് മത്സരം, ഗാന്ധിജയന്തി ദിനാചരണം, രക്തസാക്ഷി ദിനാചരണം തുടങ്ങിയവ നടത്തുന്നു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം