എസ് എൻ ഡി പി ഹയർസെക്കണ്ടറി സ്കൂൾ ചെന്നീർക്കര ./സ്കൂൾ ചരിത്രം

21:39, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Snguru (സംവാദം | സംഭാവനകൾ)
  സ്കൂൾ തുടങ്ങാനുള്ള അപേക്ഷ 89-നമ്പർ എസ്.എൻ .ഡി .പി.ശാഖ ആദ്യമായി സമർപ്പിക്കുന്നത് എരുത്തിലു നിൽക്കുന്നതിൽ ശ്രീ ഗോപാലൻ സാർ 

പ്രസിഡന്റായിരുന്ന കാലത്താണ് .എഡ്യൂക്കേഷൻ ഡയറക്ടർ സുന്ദരരാജ നായിഡു നേരിട്ട് സ്ഥലം സന്ദർശിച്ചു അനുകൂലമായ റിപ്പോർട്ട് നൽകി. പി.കെ.കമലാസനൻ സാർ ശാഖാ പ്രസിഡന്റായപ്പോൾ സ്കൂൾ സ്‌ഥാപനകാര്യത്തിന് ആക്കം കൂടി .'മലങ്കുറ്റി' എന്നറിയപ്പെടുന്ന കുന്നിന്റെ നെറുക കിളച്ച് നിരപ്പാക്കി കെട്ടിടം പണി ആരംഭിച്ചു .ഹൈസ്കൂളിനാണു അപേക്ഷ സമ‌‌ർപ്പിച്ചതെങ്കിലും പട്ടം താണുപിള്ള യു .പി സ്കൂളു കൂടി അനുവദിക്കുകയായിരുന്നു . ശാഖാ പ്രവർത്തകരുടെ ശ്രമദാനവും ഉല്പന്നദാനവും ഉത്സാഹവും ഈ വിദ്യാലയം പടുത്തുയർത്താൻ സഹായകമായി. എസ്.എൻ.ഗിരി എസ്.എൻ.ഡി.പി ഹൈ സ്കൂൾ എ ന്നായിരുന്നു പേര്.