ജി എൽ പി എസ് മംഗലം/ചരിത്രം
ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളി താലൂക്കിൽ ആറാട്ടുപുഴ ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് ജി എൽ പി എസ് മംഗലം .ഇത് ഒരു സർക്കാർ വിദ്യാലയമാണ്.ഒരു കുടിപ്പള്ളിക്കൂടം എന്ന നിലയിൽ ആരംഭിച്ച സ്കൂൾ 1909 ൽ ഗവൺമെൻറ് അനുവാദത്തോടെ ലോവർ പ്രൈമറി സ്കൂളായി പ്രവർത്തനം ആരംഭിച്ചു. സാമൂഹ്യപരിഷ്കർത്താവായ ശ്രീ ആറാട്ടുപ്പുഴ വേലായുധപ്പണിക്കരുടെ ഒരു അർദ്ധകായ പ്രതിമ സ്കൂളിന് തെക്കുവശത്തായി സ്ഥാപിച്ചിട്ടുണ്ട്. ശിവ ചൈതന്യം പ്രകൃതിയായി നിറയുന്ന പ്രപഞ്ചത്തെ നർത്തന ശാലയാക്കി ആനന്ദനടനം ചെയ്യുന്ന ശിവ ഭഗവാന്റെ ക്ഷേത്രത്തിന് സമീപമാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളും ക്ഷേത്രവും ഒരേ കോമ്പൗണ്ടിലാണ് സ്ഥിതിചെയ്യുന്നത്.അറബിക്കടലിൽ നിന്ന് 150 മീറ്റർ കിഴക്കായിട്ടും കായംകുളം കായലിന് 600 മീറ്റർ പടിഞ്ഞാറ് മാറിയുമാണ് ഈ വിദ്യാലയം നിലക്കൊള്ളുന്നത്. 2004 ൽ ഉണ്ടായ സുനാമി ആറാട്ടുപുഴ പ്രദേശങ്ങളെയും സാരമായ തോതിൽ ബാധിച്ചിരുന്നു.
സ്കൂളിൽ നിന്നും വിദ്യ അഭ്യസിച്ച് പോയവരിൽ പ്രമുഖരായ ഡോക്ടർമാർ ,കലാകാരന്മാർ,അഡ്വക്കേറ്റ്സ്,അങ്ങനെ സമൂഹത്തിലെ ഉന്നതരായി മാറിയ വ്യക്തിത്വങ്ങൾ ഉൾപ്പെടുന്നു.ഈ പ്രദേശത്ത് താമസിക്കുന്ന അവരിലധികവും കയർ തൊഴിലാളികളും മത്സ്യത്തൊഴിലാളികളുമാണ് .അതുകൊണ്ടുതന്നെ സാധാരണക്കാരുടെ മക്കൾ പഠിക്കുന്ന ഒരു സരസ്വതി ക്ഷേത്രമാണ് ഈ വിദ്യാലയം.
2017-18 അദ്ധ്യയനവർഷത്തെ പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ച "വസന്തം" സ്കൂൾ മികവ് വീഡിയോ കാണുക