ഗവൺമെന്റ് എച്ച്. എസ്. എസ് തൊളിക്കോട്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

2018 - '19 അധ്യയന വർഷം മുതലാണ് ഗവൺമെൻറ്, എച്ച്.എസ്. എസ് തൊളിക്കോട് സ്റ്റുഡൻസ് പോലീസ് കേഡറ്റ്‍ യൂണിറ്റ് ആരംഭിച്ചത്. ഒരോഅധ്യയന വർഷവും 8-ാം ക്ലാസിലെ ആകെ 44 കുട്ടികൾക്ക് എസ് പി സി യൂണിറ്റിലേക്ക് പ്രവേശനം ലഭിക്കുന്നത്. 22 ആൺകുട്ടികളും 22 പെൺകുട്ടികളും ഉൾപ്പെടുന്നതാണ് 44കുട്ടികൾ.കായികക്ഷമത, എഴുത്തുപരീക്ഷ എന്നിവയിലൂടെയാണ് കുട്ടികളെ തെരഞ്ഞെടുക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് പൗരബോധം, ലക്ഷ്യബോധം,സാമൂഹിക പ്രതിബദ്ധത, കായികക്ഷമത, നേതൃത്വപാടവം, കൃത്യനിഷ്‍ഠ തുടങ്ങിയ സ്വഭാവ ഗുണങ്ങൾ വിവിധ ക്ലാസ്സുകളിലൂടെ ഉറപ്പാക്കുന്നു.
