ശുചിത്വ കേരള നാടാണെ
ശുചീകരണത്തിൽ മുൻപിൽ
നിപ്പയെ ചെറുത്തു നിർത്തിയ നമ്മൾ,
കോവിഡ്-19 നെയും- അതിജീവിക്കും .
ശുചിത്വ കേരള നാടാണെ ശുചീകരണത്തിൽ മുൻപിൽ .
മൂക്കും വായും- മാസ്കിനുള്ളിൽ
പൊതിഞ്ഞു വെക്കും നമ്മൾ
സാനിടൈസറിൽ കൈ കഴുകി
ശുചിത്വം പാലിക്കും നമ്മൾ
ശുചിത്വ കേരളം നാടാണെ
ശുചീകരണത്തിൽ മുൻപിൽ .
ഒറ്റക്കെട്ടായി നിൽക്കും നമ്മൾ-
നാടും വീടും ശുചിയാക്കും
ആരോഗ്യമേഖലയിൽ കൈകോർത്ത്
തിളങ്ങി നിൽക്കും നമ്മൾ
ശുചിത്വ കേരള നാടാണെ
ശുചീകരണത്തിൽ മുൻപിൽ