എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/2011പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

2011

പ്രേവേശനോത്സവം

2011 ജൂൺ 1 ന് പ്രേവേശനോത്സവം സംഘടിപ്പിക്കപ്പെട്ടു . ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ പുതിയ കൂട്ടുകാരെ സ്വീകരിച്ചു . പ്രേവേശനോത്സവ കൂട്ടായ്‌മയും വിവിധ കലാപരിപാടികളും കൊച്ചു കൂട്ടുകാർക്കായി നടത്തപ്പെട്ടു. തുടർന്ന് സ്നേഹ വിരുന്നും നടത്തപ്പെട്ടു.

ശാസ്ത്രമേള

സബ്‌ജില്ലാ, ജില്ലാ ശാസ്തമേളയിൽ ഓവറോൾ കിരീടം

ജൈവകൃഷി

സ്‌കൂളിൽ പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തിൽ വിവിധയിനങ്ങളിലുള്ള ജൈവ പച്ചക്കറികൾ കൃഷി ചെയ്തു വരുന്നു.

ഗാന്ധി ജയന്തി ദിനാചരണം

ഗാന്ധി ജയന്തിയോടനുബന്ധിച്ച് സ്കൂൾ സ്കൗട് ,ഗൈഡ് ടീമംഗങ്ങൾ അധ്യാപകർ മുതലായവർ ചേർന്ന് തൊട്ടടുത്തുള്ള ഹെൽത്ത് സെന്ററിൽ ശുചീകരണം നടത്തി.

സ്‌കൂൾ ഗാർഡൻ

സ്‌കൂൾ ഗാർഡൻ ഭംഗിയായി പരിപാലിച്ചു വരുന്നു

ജെം ഓഫ് സീഡ് അവാർഡ്

മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ജെം ഓഫ് സീഡ് അവാർഡ് മാസ്റ്റർ അനുരാഗ് സി.എസ് കരസ്ഥമാക്കി

സ്വയരക്ഷ പരിശീലനം

കുട്ടികൾക്ക് തയ്‌ക്കൊണ്ടോ ,യോഗ പരിശീലനങ്ങൾ നൽകി വരുന്നു

മണ്ണിര കമ്പോസ്റ്റ് നിർമ്മാണം

സ്കൂളിലെ ജൈവ പച്ചക്കറി നിർമ്മാണത്തിനുതകുന്ന രീതിയിൽ മണ്ണിര കമ്പോസ്റ്റ് നിർമ്മാണം ആരംഭിച്ചു.