എം.ജി.ഡി. ഹൈസ്കൂൾ പുതുശ്ശേരി/ഭൗതികസൗകര്യങ്ങൾ

ക്ലാസ് മുറികൾ

മൂന്ന് കെട്ടിടങ്ങളിലായി പന്ത്രണ്ട് ക്ലാസ്സ് മുറികൾ ഉണ്ട്. പ്ലാറ്റിനം ജൂബിലി ബിൽഡിങ്ങിൽ ഹൈസികൂൾ ക്ളാസ്സുകൾ പ്രർത്തിക്കുന്നു. യു. പി. - ക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്.

ഹൈസ്കൂളിൽ ഹൈടെക് ക്ളാസ്സ് മുറികൾ പ്രവർത്തിച്ചു വരുന്നു. യു. പി. ക്ലാസുകശ്‍ക്കുവേണ്ടി രണ്ട് പ്രൊജക്ടറുകളും ലഭ്യമാൺ ഒരു പ്രധാന സ്മാർട്ട് റൂമും ഉണ്ട് .

സയൻസ് ലാബുകൾ

പരീക്ഷണ നിരീക്ഷണ പ്രവർത്തനങ്ങളിലൂടെ ശാസ്ത്ര അവബോധം വിദ്യാർത്ഥികളിൽ വളർത്തുന്നതിന് ഉതകുന്ന സയൻസ് ലാബുകൾ സ്കൂളിന് ഉണ്ട്. കുട്ടികളുടെ പരീക്ഷണ നിരിക്ഷണ പാഠവം പ്രോത്സാഹിപ്പിക്കുവാൻ ഉതകുന്നവയാണവ.

ലൈബ്രറി

വിശാലമായ ലൈബ്രറിയും വായനമുറിയുമാണ് സ്കൂളിന് ഉള്ളത്. ലൈബ്രറിയിൽ 2000 ത്തോളം പുസ്തകങ്ങളും കുട്ടികളുടെ വായനാശീലം വളർത്തുന്നതിനായി ഓരോ ക്ളാസ്സിനും 2 ദിനപത്രങ്ങൾ വീതവും ഉണ്ട് . ആനുകാലിക പ്രസിദ്ധീകരണങ്ങളും വിദ്യാഭ്യാസവിനോദകായിക വാർത്തകളും വിവരങ്ങളും ഇവിടെ ലഭ്യമാകുന്നു. വിപുലമായ ഡിജിറ്റൽ വിഭാഗങ്ങളുടെ ശേഖരവും ഇവിടെ സജ്ജമാക്കിയിരിക്കുന്നു.