ജാഗ്രത
<poem>

അകലത്തിരിക്കാം അകന്നിരിക്കാം

അകറ്റിമാറ്റം അതിജീവിക്കാം

കരങ്ങളകറ്റാം കൈകൾ കഴുകാം

കരഹസ്തദാനം ഒഴിവാക്കി നീങ്ങാം

വിദേശത്തുനിന്നു വിളിക്കാതെ വന്നവൻ

വിപത്തുമായി വന്നു ഭീതി വിരിച്ചോൻ

അടച്ചുപൂട്ടി അകത്തിരിക്കാം

അകന്നുനിന്ന് തുരത്തി മാറ്റാം

വേനലവധിയും റമദാനും, ഈസ്റ്ററും,വിഷുവും

വർഷങ്ങളിനിയും കടന്നുപോകുമെങ്കിലും

ആഘോഷങ്ങളോക്കെ ഒഴിവാക്കിയിത്തോണ

അതിജീവനത്തിന്റെ ഗാനം രചിക്കാം

ദുർ ഗേഷ്‌ ദിനു
9 A ഗവൺ മെന്റ്‌ വി &എച്ച്‌.എസ്‌.എസ്‌.വട്ടിയൂർക്കാവ്‌
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Kannans തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത