ഉപയോക്താവ്:41015panmana
ഗാന്ധിജിയുടെ പന്മന ആശ്രമസന്ദർശനത്തിന്റെ 75-ാം വാർഷികം' കൊല്ലം:ഹരിജൻഫണ്ട് ശേഖരണത്തിന് മഹാത്മാഗാന്ധി പന്മന ആശ്രമം സന്ദർശിച്ചതിന്റെ 75-ാം വാർഷികം 19, 20 തീയതികളിൽ ആഘോഷിക്കുന്നു. ചട്ടമ്പിസ്വാമികളുടെ സമാധിസ്ഥാനമായ പന്മന ആശ്രമത്തിൽ 1934 ജനവരി 19, 20 തീയതികളിലായിരുന്നു രാഷ്ട്രപിതാവിന്റെ ഐതിഹാസികമായ സന്ദർശനം. 'മാതൃഭൂമി'യുടെ കോഴിക്കോട്ടെ ആസ്ഥാനം സന്ദർശിച്ച് ആറുദിവസത്തിനുശേഷം. കുമ്പളത്ത് ശങ്കുപ്പിള്ളയായിരുന്നു ഇവിടെ ആതിഥേയൻ. പന്മന ആശ്രമത്തിൽ ഗാന്ധിജി വരുന്ന വിവരമറിഞ്ഞ് നിരവധിപേർ അവിടെ എത്തിയിരുന്നതായി കുമ്പളത്ത് ശങ്കുപ്പിള്ളയുടെ ആത്മകഥയായ 'കഴിഞ്ഞകാല സ്മരണകളിൽ' വിവരിക്കുന്നു.