ജി.വി.എൽ.പി.എസ് ചിറ്റൂർ/കുരുന്നുകൾ/വിവരണം
വിവരണം
ക്രമ നം | കുരുന്നുകൾ | വിവരണം |
---|---|---|
1 |
|
രാപ്പാടി
രാത്രികാലങ്ങളിൽ പാടുന്ന ഒരു പക്ഷിയായതുകൊണ്ടാണ് രാപ്പാടി എന്ന പേര് വന്നത്.എന്നാൽചില രാപ്പാടികൾ പകൽസമയത്തും പാടാറുണ്ട്.മരച്ചില്ലകൾക്കിടയിൽ മറഞ്ഞിരുന്നു കൊണ്ടാണ് ഇവ പാടുന്നത്.അതുകൊണ്ടു തന്നെ ഇവയെ നേരിട്ട് കാണാൻ വളരെ പ്രയാസമാണ്.ആൺ പക്ഷികൾ രാത്രി പാടുന്നത് ഇണയെ ആകർഷിക്കാൻ വേണ്ടിയാണ്.ഏഷ്യയിലും, യൂറോപ്പിലെയും ഇടതൂർന്ന വനങ്ങളിൽ രാപ്പാടികൾ ധാരാളമായി കാണപ്പെടുന്നു. |
2 |
|
ചന്ദ്രദിനം
എല്ലാവർഷവും ജൂലൈ21 ചാന്ദ്ര ദിനമായി ആചരിക്കുന്നു.ചന്ദ്രനിൽ ആദ്യമായി മനുഷ്യൻ കാലുകുത്തിയ ദിനത്തിൻറെ ഓർമ്മയ്ക്കായാണ് എല്ലാ വർഷവും ഈ ദിനം ആചരിക്കുന്നത്.അപ്പോളോ 11 എന്ന വാഹനത്തിൽ 1969 ജൂലൈ 21നാണ് നീൽ ആംസ്ട്രോങ്,എഡ്വിൻ ആൽഡ്രിൻ,മൈക്കിൾ കോളിൻസ് എന്നിവർ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയത്.ഭൂമിയുടെ ഏക സ്വഭാവിക ഉപഗ്രഹമാണ് ചന്ദ്രൻ.നിന്നിൽ ആദ്യമായി ഇറങ്ങിയ പേടകം ലൂണ ആണ്.നീൽ ആംസ്ട്രോങ്ങ് ചന്ദ്രോപരിതലത്തിൽ എത്തിയ സ്ഥലം പ്രശാന്തിയുടെ സമുദ്രം എന്ന് അറിയപ്പെടുന്നു. |
3 |
|
വഴിതെറ്റൽ
ഞങ്ങളെല്ലാവരും കൂടി ഒരു ദിവസം നെല്ലിയാമ്പതി മലയിൽ പോയി.ഒരു ചെറിയ വണ്ടിയിൽ ഞങ്ങൾ പതിനാലുപേർ തിങ്ങികേറി യാത്ര തിരിച്ചു.രാവിലത്തെ ഭക്ഷണം കഴിഞ്ഞായിരുന്നു യാത്ര.വണ്ടിയിൽ പാട്ടൊക്കെപ്പാടി ചിറ്റൂരിൽ നിന്നും നെന്മാറ വഴി ഞങ്ങൾ മലകയറാൻ തുടങ്ങി.അപ്പുറവും ഇപ്പുറവും നിറയെ മരങ്ങൾ.വളഞ്ഞും പുളഞ്ഞും ഉള്ള വഴിയിലൂടെ ആണ് ഞങ്ങളുടെ യാത്ര. വഴിയിൽ അവിടവിടെ പണി നടക്കുന്നതുകൊണ്ട് മേയെത്താൻ കുറേ നേരം എടുത്തു.പോകുന്ന വഴിയിൽ കുരങ്ങു കൂട്ടങ്ങളെ കണ്ടു.11 മണിയോടുകൂടി നെല്ലിയാമ്പതിയിൽ എത്തി.ഡ്രൈവർ മാമൻ മുന്നിൽ കണ്ട വഴിയിലൂടെ പോയി.കുറേ ദൂരം എത്തിയപ്പോൾ മുന്നിലുള്ള റോഡിൻറെ വീതി കുറഞ്ഞു കുറഞ്ഞു വരുന്നു.റോഡ് ഉരുളൻ കല്ലുകളായി മാറി.മരങ്ങളുടെ എണ്ണവും വലിപ്പവും കൂടിത്തുടങ്ങി.റോഡിലെ വെളിച്ചം കുറഞ്ഞു തുടങ്ങി.മുന്നിൽ മറ്റു വണ്ടികൾ പോയ ലക്ഷണമില്ല.ഞങ്ങളുടെ വഴിതെറ്റി.വണ്ടി തിരിക്കാൻ ഒരു മാർഗ്ഗവും ഇല്ലാതെയായി. വണ്ടിയിൽ എല്ലാവരും ശ്വാസമടക്കി റോഡിന്റെ ഇരുവശവും നോക്കിയിരുന്നു.കുട്ടികൾ പേടിച്ചിരുന്നു.പുറത്തെ മരങ്ങൾക്ക് എന്തൊരു ഉയരം.താഴെയും നിറയെ മരങ്ങൾ.വലിയ വള്ളിപ്പടർപ്പും ആകെക്കൂടി കാട് എന്തൊരു ഭീകരം.രാവിലെ 11 മണിക്കും വെളിച്ചമേയില്ല.ഭയങ്കര തണുപ്പും.വണ്ടി തിരിക്കാൻ ഇടയില്ലാതെ വല്ല കാട്ടുമൃഗങ്ങളുടെയും മുന്നിൽ പെടുമോ എന്ന് മാത്രമേ പേടി ഉണ്ടായിരുന്നുള്ളു.കുറേ ദൂരം എത്തിയപ്പോൾ വഴി രണ്ടായി പിരിഞ്ഞു.ഒരാൾ അവിടെ വണ്ടി ശബ്ദം ശ്രദ്ധിച്ചു നിൽക്കുന്നുണ്ടായിരുന്നു.അയാൾ മുന്നിലേക്ക് വഴിയില്ലെന്ന് പറഞ്ഞു.ഞങ്ങൾ അവിടുന്ന് വണ്ടി തിരിച്ചു.ശബ്ദം കുറച്ച് മലയിറങ്ങി പിന്നീട് ഞങ്ങൾ സീതാർക്കുണ്ടിലും,കേശവൻ പാറയിലും പോയി.മടങ്ങുമ്പോൾ പോത്തുണ്ടി ഡാമിലും ഏറെനേരം കളിച്ചു.ഡാമിൻറെ പരിസരത്ത് മണ്ണൊലിച്ചിരുന്നു.ഇരുമ്പ് പൊടി കൂടുതലുള്ള മണ്ണാണ് അവിടെ ഉണ്ടായിരുന്നത്.അവിടെനിന്ന് ഞങ്ങൾ മണ്ണ് കൊണ്ടുവന്നിട്ടുണ്ട്. ഈ യാത്രയിൽ വഴിതെറ്റിയത് ഞങ്ങളുടെ ഭാഗ്യം. അതുകൊണ്ട് ശരിയായ കാടു കാണാൻ സാധിച്ചു.ആ കാട്ടിൽകൂടെയുള്ള യാത്ര ഞങ്ങൾക്ക് ഒരു മറക്കാൻ പറ്റാത്ത അനുഭവമായി. |