എം.ഐ.ടി.യു.പി. സ്കൂൾ, പി. വെമ്പല്ലൂർ/ചരിത്രം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1943 ൽ വലപ്പാട്ടുകാരനായ പുന്നിലത്ത് അഹമ്മദുണ്ണി നൽകിയ സ്ഥലത്ത് വി എം അഹമ്മദ്‌കുട്ടി മാസ്റ്റർ ആണ്‌ എയ്‌ഡഡ്‌ മാപ്പിള ഗേൾസ് എൽ .പി .സ്‌കൂൾ തുടങ്ങുന്നത് .ആദ്യത്തെ ഹെഡ്‌മാസ്റ്ററും മാനേജരും സ്ഥാപകനായ അഹമ്മദ്‌കുട്ടി മാസ്റ്റർ തന്നെയായിരുന്നു .പടിയത്ത് കർക്കിടകവള്ളിയിൽ കൊച്ചുമൊയ്തീൻ മൊല്ലാക്ക ഖുർആൻ പാരായണം പഠിപ്പിച്ചിരുന്നു .തുടർന്ന് സർക്കാർ സഹായത്തോടുകൂടി സ്‌കൂൾ പഠനം ആരംഭിക്കുകയും ചെയ്‌തു .

1946 ൽ അഹമ്മദ്‌കുട്ടി മാസ്റ്റർ അന്ന് സ്കൂളിൽ ഉണ്ടായിരുന്ന അധ്യാപകരായ പി.കെ. വസുമതി ടീച്ചർ ,എ .എ കുഞ്ഞികോമു മാസ്റ്റർ ,വി. സി.ത്രേസ്യ ടീച്ചർ എന്നിവരെ സ്കൂൾ ചുമതല ഏൽപിച്ചു .ഇതോടുകൂടി എ. എം .ജി.എൽ .പി .സ്‌കൂൾ എന്നത് യൂണിയൻ യു .പി .സ്‌കൂൾ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി .39 വർഷത്തോളം വി. സി.ത്രേസ്യ ടീച്ചർ ആയിരുന്നു സ്‌കൂൾ മാനേജരും ഹെഡ്മിസ്ട്രസ്സും .തുടർന്നു വന്ന പ്രധാന അധ്യാപകരാണ് കോരൻ മാസ്റ്റർ ,വി. ഡി.ജോസഫ് മാസ്റ്റർ ,വി .വി .രാമൻകുട്ടി (കുട്ടൻ മാസ്റ്റർ )എ .സി .രാജരത്നം മാസ്റ്റർ ,ടി .എ. മേരി ടീച്ചർ ,ഇ .എം .ജോസഫ് മാസ്റ്റർ ,കെ.എം .കൗസല്യ ടീച്ചർ ,വി. സി.ത്രേസ്യ ടീച്ചർ ,എ .ആർ .സുലത ടീച്ചർ ,വി .കെ .സുമടീച്ചർ, ടി .എസ് . രാജേന്ദ്രൻ മാസ്റ്റർ എന്നിവർ. ഗതാഗതസൗകര്യങ്ങൾ തീരെ കുറവായിരുന്ന കാലത്തു കുട്ടികളെ ഈ വിദ്യാലയത്തിൽ എത്തിക്കുക എന്നത് വളരെയേറെ ദുഷ്കരമായിരുന്നു എന്നിട്ടും ഏഴാം ക്ലാസ്സ് വരെയാക്കി വിദ്യാലയത്തെ ഉയർത്താൻ കഴിഞ്ഞത് ഇവരുടെയെല്ലാം അക്ഷീണ പരിശ്രമഫലമാണ് .

1983 ൽ വി. ആർ.ഔസേഫ് മാസ്റ്റർ മാനേജർ സ്ഥാനം ഏറ്റെടുത്തു ,സ്‌കൂളിനെ കൂടുതൽ പുരോഗതിയിലേക്ക് നയിച്ചു .സ്‌കൂളിലെ ഡിവിഷനുകൾ 36 ആയത് ഈ കാലഘട്ടത്തിലാണ് .

കൊടുങ്ങല്ലൂരിൽ സാമൂഹികസേവനം നടത്തിവരുന്ന മൂവ്മെൻറ് ഓഫ് ഇസ്‌ലാമിക് ട്രസ്റ്റ് 2000 ൽ സ്‌കൂൾ ഏറ്റെടുക്കുകയും ,എം .ഐ .ടി ട്രസ്റ്റ് ചെയർമാനായ ശ്രീ .കെ .സി.ഹൈദ്രോസ് സ്‌കൂൾ മാനേജർ ആവുകയും ചെയ്‌തു .അന്നുമുതൽ ഈ വിദ്യാലയം എം.ഐ.ടി .യു .പി സ്‌കൂൾ എന്ന പേരിൽ അറിയപ്പെട്ടു .ഇപ്പോഴത്തെ മാനേജർ ട്രസ്റ്റ് ജോ .സെക്രട്ടറി കെ . എം .സഈദ് മാസ്റ്റർ ആണ് .

വിദ്യാർത്ഥികളുടെ കലാകായിക വൈജ്ഞാനിക മേഖലകളിലെ മികവ് തെളിയിക്കാൻ ഓരോ അധ്യാപകരും പ്രയത്നിച്ചുകൊണ്ടിരിക്കുന്നതിനാലാണ് വിദ്യാലയം ഇന്നത്തെ നിലയിലേക്ക് ഉയർന്നത്.

.

1992 ൽ സിൽവർ ജൂബിലിയും 1996 കൊടുങ്ങല്ലൂർ ഉപജില്ലാ യുവജനോത്സവവും 2018 -19 ൽ പ്ലാറ്റിനം ജൂബിലിയും സമുചിതമായി ആഘോഷിക്കുവാൻ കഴിഞ്ഞത് വലിയൊരു നേട്ടമായി കാണുന്നു .15 വർഷത്തോളം പ്രധാന അധ്യാപകനായി സേവനമനുഷ്ഠിച്ച ടി .സ് .രാജേന്ദ്രൻ മാസ്റ്ററുടെ വിരമിക്കലിനെ തുടർന്ന് കെ.ആർ .ലത ടീച്ചർ പ്രധാന അധ്യാപികയായി ചുമതലയേറ്റു .ഇപ്പോൾ പി .ടി .എ .പ്രസിഡണ്ടായ എൻ .ആർ .രമേഷ് ബാബു മാസ്റ്റർ ,എം .പി .ടി .എ. പ്രസിഡണ്ട് ഫെബിന ഹനീഫ ,വാർഡ്‌മെമ്പർ ഷൈബി ദിനകരൻ മറ്റു പി .ടി.എ .അംഗങ്ങൾ ,നാട്ടുകാർ,പൂർവ അധ്യാപകർ എന്നിവരുടെ സഹായസഹകരണങ്ങളാൽ ഉപജില്ലയിലെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ അധ്യയനം നടത്തുന്ന യു .പി .സ്കൂളായി ഇന്നും തുടരുന്നു ......