ജി.ടി.എച്ച്.എസ്സ്. പയ്യോളി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

ചരിത്ര പ്രസിദ്ധമായ കോഴിക്കോട് സാമൂതിരിയുടെ പടത്തലവനായ കോട്ടക്കൽ കുഞ്ഞാലിമരയ്ക്കാറുടെയും പയ്യോളി എക്സ്പ്രസ്സ് എന്ന അപരനാമത്തിലറിയപ്പെടുന്ന ഒളിമ്പ്യൻ പി ടി ഉഷയുടെയും നാടായ പയ്യോളിയിൽ അയനിക്കാട് പ്രദേശത്താണ് ടെക്നിക്കൽ ഹൈസ്കൂൾ സ്ഥിതിചെയ്യുന്നത്.1983 സെപ്തംബറിൽ ആരംഭിച്ച സ്ഥാപനം ആദ്യകാലത്ത് പയ്യോളി റെയിൽവെ സ്റ്റേഷനു സമീപത്തായി താൽക്കാലിക കെട്ടിടത്തിലാണ് പ്രവർത്തിച്ചത്.പിന്നീട് 2004ൽ സ്ഥാപനം പയ്യോളിയിൽ നിന്നും 4.കി മീ അകലെ അയനിക്കാട് പ്രദേശത്ത് സ്വന്തം കെട്ടിടത്തിൽ പ്രവർത്തനം തു‌ടരുകയും ചെയ്തു. കുട്ടികളിൽ പാഠ്യപ്രവർത്തനത്തോടൊപ്പം സാങ്കേതിക പഠനവും സാധ്യമാക്കുന്ന സ്ഥാപനം ടി എച്ച് എസ് എൽ സി പരീക്ഷയിൽ തുടർച്ചയായി 100% വിജയം നേടിയിട്ടുണ്ട്