ജി.എൽ.പി.എസ് കരുവാരകുണ്ട്/അംഗീകാരങ്ങൾ

18:38, 19 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48513 (സംവാദം | സംഭാവനകൾ) (കൂട്ടിച്ചേർക്കൽ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ബെസ്റ്റ് പിടിഎ അവാർഡ്

2012- 13 വർഷത്തെ ബെസ്റ്റ് പിടിഎ അവാർഡ് നേടി പ്രൈമറി വിദ്യാലയത്തിൽ വണ്ടൂർ ജില്ലയിൽ ഒന്നാം സ്ഥാനവും മലപ്പുറം ജില്ലയിൽ രണ്ടാം സ്ഥാനവും നേടി.സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനമാണ് സ്കൂളിനെ തേടിയെത്തിയത്.SSA, ഗ്രാമപഞ്ചായത്ത് ,എംഎൽഎ ഫണ്ട് എന്നിവയുടെ പിൻബലത്തിൽ മികച്ച പ്രവർത്തനമാണ് സ്കൂൾ പിടിഎ കാഴ്ചവെച്ചത്.ജനകീയ പങ്കാളിത്തത്തോടെ സ്കൂൾ വാങ്ങി കെട്ടിടം പണിതു പൂർത്തിയാക്കൽ ,സ്വന്തമായി ബസ് വാങ്ങൽ ,അധ്യയനം കാര്യക്ഷമമാക്കുന്നതിനും അധ്യാപകരെ നിയമിക്കൽ പച്ചക്കറി കൃഷി വ്യാപന പദ്ധതിയായ കളി വിളതോട്ടം ,സ്കൂൾ കുടുംബങ്ങളുടെ സ്വാശ്രയ സമ്പാദ്യ പദ്ധതി ആയ കൂട്ടിനൊരു ഓമന കുഞ്ഞാട് ,രുചിഭേദം ഉച്ചഭക്ഷണ പദ്ധതി, ജില്ലയിലെ ആദ്യ എൽപി ജെ ആർ സി റെഡ്ക്രോസ് യൂണിറ്റ് തുടങ്ങിയ ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് അവാർഡിനായി പരിഗണിച്ചത്. അധ്യാപക ദിനത്തിൽ കണ്ണൂർ ശിക്ഷക് സദനിൽ നടന്ന പരിപാടിയിൽ വിദ്യാഭ്യാസ മന്ത്രി അബ്ദു റബ്ബിൽ നിന്നാണ് അവാർഡ് ഏറ്റുവാങ്ങിയത്.