ജി.വി.എച്ച്.എസ്സ്.എസ്സ്. പത്തിരിപ്പാല/സൗകര്യങ്ങൾ

20:45, 2 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MR (സംവാദം | സംഭാവനകൾ) (സൗകര്യങ്ങൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

യു.പി. തലം മുതൽ കോളേജു തലം വരെ ഒരു കുടക്കീഴിൽ ഏകോദര സഹോദരരെപ്പോലെ പ്രവർത്തിക്കുന്ന കേരളത്തിലെ ചുരുക്കം ചില സമുച്ചയങ്ങളിൽ ഒന്നായി ഇവിടം ഉയർന്നിരിക്കുന്നു. അന്താരാഷ്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ട്ര നിലവാരത്തിലേക്ക് ഉയരുവാനുള്ള പ്രവർത്തനങ്ങൾ ഇപ്പോൾ പുരോഗമിച്ചു വരുന്നു. ഇതിന്റെ ഭാഗമായി കോങ്ങാട് MLA ആയിരുന്ന യശ:ശരീരനായ ശ്രീ കെ.വി. വിജയദാസ് MLAയുടെ ശ്രമഫലമായി പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം മികവിന്റെ കേന്ദ്രം പദ്ധതിയിലുൾപ്പെടുത്തി അഞ്ചു കോടി രൂപ ഉപയോഗിച്ച് നർമ്മിച്ച കെട്ടിടം 2021 സെപ്റ്റംബർ 14ന് ബഹു: കേരള മുഖ്യ മന്ത്രി ശ്രീ പിണറായി വിജയൻ ഉദ്ഘാടനം ചയ്ത് നാടിന് സമർപ്പിച്ചു.

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞമികവിന്റെ കേന്ദ്രം പദ്ധതിയിലുൾപ്പെടുത്തി അഞ്ചു കോടി രൂപ MLA ഫണ്ട് ഉപയോഗപ്പെടുത്തി പുതിയ ഒരു കെട്ടിടം പണി കഴിപ്പിച്ചിട്ടുണ്ട്. പ്രസ്‍തുത മന്ദിരത്തിലെ 13 ക്ലാസുകളിൽ ഹൈ ടെക് സംവിധാനം ക്രമീകരിച്ചിട്ടുണ്ട്. ആധുനിക സൗകര്യങ്ങളോടു കൂടി ശൗചാലയങ്ങളും ഈ കെട്ടിടത്തിലുണ്ട്. ഓഫീസ് റൂം, സ്റ്റാഫ് റൂം എന്നിവയും മതിയായ സൗകര്യങ്ങളോടു കൂടി പ്രവർത്തിച്ചു വരുന്നു. മികച്ച സൗകര്യത്തോടെ computer lab പ്രവർത്തിക്കുന്നു

മുവായിരത്തോളം വിദ്യാർത്ഥികളം നൂറോളം അധ്യാപകരും ഈ വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ്. തുടർച്ചയായി SSLC പരീക്ഷയിൽ ഉന്നത വിജയം നിലനിർത്തുന്നു. വിവിധ മൽസര പരീക്ഷകളിൽ വിദ്യാർത്ഥികൾ അവരുടെ മികവ് പ്രകടിപ്പിക്കുന്നു (USS, NMMS....). സ്‍‍‍‍‍‍‍ക്കൂളിന്റെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ ഫലപ്രദമായി ഇടപെടുന്ന അധ്യാപക രക്ഷകർത്തൃ സമിതിയും, സ്ക്കൂൾ മാനേജ്മെന്റ് കമ്മിറ്റിയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ്. SPC, JRC, സൗഹൃദ ക്ലബ്ബ്, ലഹരി വിമുക്ത ക്ലബ്ബ് തുടങ്ങി വിവിധ ക്ലബ്ബുകളുടെ സംയുക്തമായ സജീവ പ്രവർത്തനങ്ങൾ ഈ വിദ്യാലയത്തിന്റെ അവസരങ്ങളാണ്.

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം