എസ്. എൻ. ട്രസ്റ്റ് എച്ച്. എസ്. എസ്. പള്ളിപ്പാട്/സൗകര്യങ്ങൾ
എസ്എൻ ട്രസ്റ്റ് മാനേജ്മെൻ്റിൻ്റെ ഉടമസ്ഥതയിലുള്ള മൂന്നര ഏക്കർ സ്ഥലത്താണ് ഈ സ്കൂൾസ്ഥിതിചെയ്യുന്നത്.കോൺക്രീറ്റ്ചെയ്ത് വൃത്തിയാക്കിയ ഇരുനിലക്കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. പൂർണമായും ടൈൽ ചെയ്ത ക്ലാസ് മുറികളിലാണ്8മുതൽ 12 വരെ ക്ലാസുകളും മറ്റ് റൂമുകളും പ്രവർത്തിക്കുന്നത്
ക്ലാസ് മുറികൾ
എച്ച് എസ് വിഭാഗത്തിന് 6 ക്ലാസ് മുറികളും.എച്ച്എസ്എസ് വിഭാഗത്തിന് 8 ക്ലാസ് മുറികളും ഉണ്ട്. എല്ലാ ക്ലാസിലും ഇലട്രിക് വർക്ക് നടത്തിയിട്ടുണ്ട്.
എല്ലാ ക്ലാസ് മുറികളിലും ഫാനുകളും, പ്രൊജക്റ്ററുകളും ക്രമീകരിച്ചിട്ടുണ്ട്.
ഓഫീസ് മുറികൾ
എച്ച് എം ,പ്രിൻസിപ്പാൾ തുടങ്ങിയവർക്ക് പ്രത്യേകം ടൈലിട്ട് വൃത്തിയാക്കിയ ഓഫീസ് മുറികളും സ്റ്റാഫിന് രണ്ട് പ്രത്യേക സ്റ്റാഫ് റൂമുകളുംക്രമീകരിച്ചിട്ടുണ്ട്.
ലാബുകൾ
1) കമ്പ്യൂട്ടർ ലാബ്
എച്ച് എസ്, എച്ച് എസ് എസ് വിഭാഗങ്ങൾക്ക് ടൈലിട്ട് വൃത്തിയാക്കിയതും, പ്രത്യേം ഇൻ്റർനെറ്റ് കണക്ഷൻ ഉള്ളതുമായകമ്പ്യൂട്ടർ ലാബുകളും ഉണ്ട്. 20 ഓളം ലാപ്ടോപ്പുകൾ, 5 ഡെസ്ക്ടോപ്പുകൾ, 16 പ്രൊജക്ടറുകൾ അനുബന്ധ ഉപകരണങ്ങൾ ഇവയാൽ സമ്പന്നമായ് കമ്പ്യൂട്ടർ ലാബുകൾ
2) ശാസ്ത്ര ലാബ്
എച്ച് എസ് വിഭാഗത്തിന് ഒര് ശാസ്ത്ര ലാബും, എച് എസ് എസ് വിഭാഗത്തിന് പ്രത്യേകം ക്രമീകരിച്ച ലാബുകളും ഉണ്ട്
ലൈബ്രറി
എച്ച് എസ് ,എച്ച് എസ് എസ് വിഭാഗത്തിന് പൊതുവായി ഒരു ലൈബ്രറിയാണ് ഉള്ളത് 2500 ഓളം പുസ്തകങ്ങൾ ലൈബ്രറിയിൽ സജ്ജമാക്കിയിട്ടുണ്ട്
കുടിവെള്ളം
ഒരു കിണറും, ഒരു കുഴൽക്കിണറുമാണുള്ളത്. വർഷത്തിൽ 2 പ്രാവവശ്യം കിണർ വൃത്തിയാക്കി ക്ലോറിനേറ്റ് ചെയ്യാറുണ്ട്. കുട്ടികൾക്ക് കുടിക്കുന്നതിന് ഫിൽറ്റർ സംവിധാനം ഉണ്ട്. കുട്ടികൾക്കും, ജീവനക്കാർക്കും ആവശ്യമായ ടാപ്പുകളും, വാഷ് ബയ്സിനുകളും ക്രമീകരിച്ചിട്ടുണ്ട്.
ടോയിലറ്റ്/യൂറിനൽസ്
എച്ച്എസ്, എച്ച് എസ്, ഭിന്നശേഷി ക്കാർ തുടങ്ങിയവർക്ക് പ്രത്യേകം ക്രമീകരിച്ച ടോയിലറ്റുകളും യൂറിനലുകളും ഉണ്ട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |