എം ആർ എസ്സ്.വി എച്ച്.എസ്സ്. മഴുവന്നൂർ

എറണാകുളം ജില്ലയില്‍, കുന്നത്തുനാട്‌ താലൂക്കില്‍, മഴുവന്നൂര്‍ വില്ലേജില്‍, സൗത്ത്‌ മഴുവന്നൂരില്‍ സ്ഥിതിചെയ്യുന്ന സരസ്വതീക്ഷേത്രമാണിത്‌. 1983-ല്‍ ആരംഭിച്ചു. മഴുവന്നൂര്‍വാര്യം വകയാണ്‌. ഇപ്പോള്‍ 8, 9, 10 ക്ലാസുകളിലായി 9 ഡിവിഷനും 299 കുട്ടികളുമുണ്ട്‌. ഇരുപത്തഞ്ചോളം അധ്യാപക-അനധ്യാപകര്‍ ഇവിടെ ജോലി ചെയ്യുന്നു. കൂലിപ്പണിക്കാരുടേയും ദളിതരുടെയും സാധാരണക്കാരുടെയും കുട്ടികള്‍ പഠിക്കുന്ന ഈ സ്‌കൂളില്‍ 90-ന്‌ മുകളില്‍ വിജയശതമാനമാണുള്ളത്‌. ഹെഡ്‌മാസ്റ്റര്‍ ശ്രീ. എം.എസ്‌. ശങ്കരന്‍കുട്ടി വാര്യര്‍ 1983 മുതല്‍ സ്‌കൂളിനെ നയിക്കുന്നു. മാനേജര്‍ ശ്രീ. കെ.കെ. ഗോവിന്ദവാര്യരാണ്‌.

എം ആർ എസ്സ്.വി എച്ച്.എസ്സ്. മഴുവന്നൂർ
വിലാസം
മഴുവന്നൂര്

Ernakulam ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലErnakulam
വിദ്യാഭ്യാസ ജില്ല മുവാറ്റുപുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
21-09-2011Mrsvhs



ചരിത്രം

തെണ്ണൂറു വര്‍ഷത്തില്‍പ്പരം പഴക്കമുള്ള രണ്ട്‌ ഗവണ്മെന്റ്‌ എല്‍.പി. സ്‌കൂളുകളും എഴുപതുവര്‍ഷം പഴക്കമുള്ള എസ്‌.ആര്‍.വി.യു.പി. സ്‌കൂളുമാണ്‌ ഈ പ്രദേശത്തുള്ള മറ്റ്‌ വിദ്യാലയങ്ങള്‍. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക്‌ പഠനസൗകര്യം ഒരുക്കുന്നതിനുവേണ്ടി മഴുവന്നൂര്‍ വാര്യത്ത്‌ പരേതനായ ശ്രീ. എം.എസ്‌. രാഘവവാര്യര്‍ തുടങ്ങിയതാണ്‌ എസ്‌.ആര്‍.വി.യു.പി. സ്‌കൂള്‍. ഏഴാം ക്ലാസിനു ശേഷം അന്‍പതു ശതമാനത്തില്‍ കൂടുതല്‍ കുട്ടികളും പഠനം നിര്‍ത്തിയിരുന്ന സമയത്ത്‌ 1964 ല്‍ ശ്രീ. എം.എസ്‌. രാഘവ വാര്യര്‍ അംഗീകൃത അണ്‍ എയ്‌ഡഡ്‌ ആയി എസ്‌.ആര്‍.വി. ഹൈസ്‌കൂള്‍ ആരംഭിച്ചു. 1966 ല്‍ അദ്ദേഹത്തിന്റെ മരണശേഷം വിവിധ പുരോഗമനപ്രസ്ഥാനങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിച്ച അദ്ദേഹത്തിന്റെ മരുമകന്‍ ശ്രീ. എം.ആര്‍ ശങ്കരവാര്യര്‍ സ്‌കൂളിന്റെ മാനേജരായി. സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന്‌ വിരമിച്ച ശ്രീ. കെ.എസ്‌. പരമേശ്വരയ്യര്‍ എന്ന അധ്യാപകനായിരുന്നു ഹെഡ്‌മാസ്റ്റര്‍. സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന്‌ വിരമിച്ച ശ്രീ. എ.എസ്‌. ഹരിഹരയ്യര്‍ 1969 മുതല്‍ ഹെഡ്‌മാസ്റ്ററായി. സമീപ പ്രദേശങ്ങളിലെ ഏറ്റവും നല്ല വിദ്യാലയമായി അറിയപ്പെടുവാനും അനേകം കുട്ടികളെ ഉയര്‍ന്ന നിലയില്‍ എത്തിക്കുവാനും അദ്ദേഹത്തിന്റെ പ്രവര്‍ത്തനം സഹായിച്ചു. അണ്‍ എയ്‌ഡഡ്‌ മേഖലയില്‍ മലയാളം മീഡിയം വിദ്യാലയം നടത്തിക്കൊണ്ടു പോകുവാനുള്ള ബുദ്ധിമുട്ടുകള്‍ ബഹുമാനപ്പെട്ട മന്ത്രി ശ്രീ. പി.ജെ. ജോസഫിനെ അറിയിച്ചതിന്റെ ഫലമായി 1983-ല്‍ എം.ആര്‍. ശങ്കരവാര്യര്‍ ഹൈസ്‌കൂള്‍ (എം.ആര്‍.എസ്‌.വി. ഹൈസ്‌കൂള്‍) എയ്‌ഡഡ്‌ മേഖലയിലായിത്തീരുകയും ചെയ്‌തു.

= ഭൗതികസൗകര്യങ്ങള്‍ =

ഏകദേശം ഏഴ് ഏക്കറോളംഭൂമിലാണ്ഈവിദ്യാലയം സ്ഥിഥിചെയ്യുന്നത്ഹൈസ്ക്കൂളിന് മൂന്ന്കെട്ടിടങ്ങളിലായിപതിനാല് ക്ളാസ്സ്മുറികളുണ്ട് അതിവിശാലമായകളിസ്ഥലംഉണ്ട് ഏകദേശം 12 കമ്പ്യൂട്ടറുകളുണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ് മള്‍ട്ടിമീഡിയലാബ്ഉണ്ട് വിശാലമായ ലൈബ്രറി സയന്‍സ് ലാബ്എന്നിവയും ഉണ്ട്.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍


  • സ്കൗട്ട്&ഗൈഡ്സ്
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : M.S .SANKARANKUTTY WARRIER

                                           MARY .M. KURIAN

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി


വര്‍ഗ്ഗം: സ്കൂള്‍


മേല്‍വിലാസം

എം.ആര്‍.എസ്‌.വി. ഹൈസ്‌കൂള്‍, സൗത്ത്‌ മഴുവന്നൂര്‍