കെ എൻ എം ജി യു പി എസ് പുതുപ്പള്ളി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പുതുപ്പള്ളി ദേവികുളങ്ങര ഗ്രാമപഞ്ചായത്തിലെ കെ എൻ എം ഗവ: യു പി സ്‌കൂൾ ഈ ഗ്രാമപ്രദേശത്ത് അക്ഷരവെളിച്ചം പകർന്ന് നൽകാൻ തുടങ്ങിയിട്ട് ഒരു നൂറ്റാണ്ട് പിന്നിട്ടു.

ഇന്നത്തെ സർക്കാർ സ്കൂളുകളിൽ മിക്കതും തിരുവിതാംകൂർ എഴുത്താശാന്മാരുടെ ചുമതലയിൽ നടന്നു വന്നിരുന്ന നാട്ടുപള്ളിക്കൂടങ്ങൾ ആയിരുന്നു.തിരുവിതാംകൂർ മഹാരാജാവ് ശ്രീമൂലം തിരുനാൾ രാമവർമ (1855 -1924)ഭരണകാലത്തു പ്രജകൾക്ക് പ്രാഥമിക വിദ്യാഭ്യാസം സാർവ്വത്രികമാക്കുകയും തൽഫലമായി എല്ലാ ഗ്രാമങ്ങളിലും ഒരു പള്ളിക്കൂടമെങ്കിലും സ്ഥാപിക്കുകയും ജനങ്ങൾക്ക് ആകമാനം വിശിഷ്യാ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനുള്ള പ്രവർത്തങ്ങൾ തുടങ്ങുകയും ചെയ്തു.അതിന്റെ ഭാഗമായിട്ടാണ് ആലപ്പുഴ ജില്ലയിലെ തീരദേശ പ്രദേശമായ പ്രയാർ എന്ന ഗ്രാമത്തിലും ആധുനിക വിദ്യാഭ്യാസത്തിന്റെ പ്രഭ എത്തുവാൻ കാരണമായത്.അന്ന് നമ്മുടെ നാട്ടിലുണ്ടായിരുന്ന നാട്ടുപള്ളിക്കൂടം ഏകദേശം 1900 കാലഘട്ടത്തിൽ "പുതുപ്പള്ളി ലോവർ ഗ്രേഡ് ഇംഗ്ലീഷ് ഗേൾസ് സ്കൂൾ "ആയി പരിണമിക്കുകയും ,തേർഡ് ഫോറം വരെയുള്ള ക്ലാസുകൾ ആരംഭിക്കുകയും ചെയ്തു.തുടർന്ന് 1917-18 കാലത്തു നമ്മുടെ സ്കൂൾ VII-)൦ ക്ലാസ്‌ വരെയുള്ള വിദ്യാലയമായി ഉയർത്തപ്പെട്ടു.1914 -1920 കാലഘട്ടത്തിൽ തിരുവുതാംകൂർ ദിവാനായിരുന്ന മലബാർ സ്വദേശി ദിവാൻ ബഹാദൂർ ശ്രീ മന്നത് കൃഷ്ണൻനായരുടെ പേരിൽ ഈ സ്കൂൾ കൃഷ്ണൻ നായർ മെമ്മോറിയൽ ഹയർ ഗ്രേഡ് വെർണാക്കുലർ ഗേൾസ്സ്കൂൾ എന്ന് നാമകരണം ചെയ്യപ്പെട്ടു .അങ്ങനെ നമ്മുടെ സ്കൂൾ ആരംഭിച്ചതിന്റെ 100-)൦ മതു വർഷവും ആഘോഷിച്ചു.ഇപ്പോൾ പൊതുവിദ്യാഭ്യാസമേഖലയുടെ പരിധിയിൽ ഉൾപ്പെട്ട ഈ സ്കൂൾ കെ.എൻ.എം ജി യു.പി .എസ് പി(കൃഷ്ണൻ നായർമെമ്മോറിയൽ ഗവണ്മെന്റ് യു.പി സ്കൂൾ,പുതുപ്പള്ളി ) എന്ന പേരിൽ അറിയപ്പെടുന്നു.