ജി.വി.എച്ച്.എസ്സ്.എസ്സ്. അത്തോളി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ഇന്നലകളിലെ ഇന്നത്തെ ഗ്രാമം

              ചരിത്രത്തിന്റെ നാഴികക്കല്ലുകളില്‍  മായാത്ത മുദ്ര പതിപ്പിച്ച ഗ്രാമമാണ് അത്തോളി. കുടക്കല്ല ഇവിടെ നിലനിന്നിരുന്ന മഹത്തായ സംസ്കാരത്തിന്റെ  പ്രതീകമാണ്.
              നദീതീരത്ത് പറ്റിപ്പിടിച്ചു കിടക്കുന്ന വീതികുറഞ്ഞ പ്രദേശം (  അത്ത്+ ഒളി) എന്ന  അര്‍ത്ഥത്തിലാണ് അത്തോളി എന്ന പേരുണ്ടാ.ത് എന്ന്  അനുമാനിക്കപ്പെടുന്നു.
               രാജഭര​ത്തിന്റെ   അവശിഷ്ടങ്ങളായ  കൊയിലോത്തും, കൊട്ടാരത്തിലും, വാര്യം വീട്ടിലും   ഇന്ന് സ്ഥനാമങ്ങളായി നിലകൊള്ളുന്നു.അധിനിവേശത്തിനെതിരെ സന്ധിയില്ലാ സമരം നടത്തിയ  ധീരന്മാരുടെ പ്രദേശമാണിത്.
             പഴയ മദ്രാസ് സംസ്ഥാനത്തിന്റെ  ഭാഗമായിരുന്ന കുറുന്പ്രനാട് താലൂക്കില്‍  ഉള്‍ക്കൊള്ളുന്ന  പ്രദേശമാണ്  ഇന്നത്തെ അത്തോളി ഗ്രാമപഞ്ജായത്ത്.1963 ഡിസംബര്‍ 13 നാണ് അത്തോളി പഞ്ജായത്ത് രൂപം കൊണ്ടത്. ഇതിന് മുന്‍പ് മലബാര്‍ ഡിസിട്രിക്ട്  ബോര്‍ഡിനു കീഴില്‍   മൊടക്കല്ലൂര്‍ പഞ്ജായത്തീയിരുന്നു. പിന്നീട് മൊടക്കല്ലൂരിനോടൊപ്പം കൊളക്കാട്, വേളൂര്‍ എന്നിവ കൂട്ടി ച്ചേര്‍ത്താണ്  അത്തോളി പഞ്ജായത്ത് രൂപീകരുക്കുന്നത്.വടക്ക് ഉള്ള്യേരി  ബാലുശ്ശേരി പഞ്ചായത്തും. കിഴക്ക് നന്‍മണ്ട, ബാലുശ്ശേരി , തലക്കുളത്തുര്‍ പഞ്ചായത്തും , പടിഞ്ഞാറ് കോരപ്പുഴയും ഉള്ളിയേരി പഞ്ചായത്തും  , തെക്ക് തലക്കുളത്തൂര്‍ പഞ്ചായത്തുമാണ്  അതിരുകള്‍.2001 ലെ സെന്‍സസ് പ്രകാരം 26071 ആണ്  ജനസംഖ്യ.

ഇതില്‍ 12344 പേര്‍ പുരുഷന്മാരും,13727 പേര്‍ സ്ത്രീകളുമാണ്.21.06sqkm ആണ് പഞ്ചായത്തിന്റഎ വിസ്തീര്‍ണ്ണം. 16 വാര്‍ഡുകള്‍‌ ഉണ്ട്.

 സാമൂഹിക സാംസ്കാരിക പശ്ചാതലം
               സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട നീണ്ട കഥകള്‍ തന്നെ അത്തോളിയ്ക്കു പറയുവാനുനണ്ട്. നസ്സഹകരണ സമരം, ക്വിറ്റിന്ത്യാ സമരം എന്നിവയില്‍  പ്രധാനപ്പെട്ട പങ്കാണ് ഈ പഞ്ചായത്ത് വഹിച്ചത്.
               അംശകച്ചേരി കത്തിച്ച സംഭവം, കള്ളുഷാപ്പ് പിക്കറ്റിംഗ്, വിദേശ വസ്ത്ര ബഹിഷ്കര​​ണം , ഖാദി പ്രചരണം  തുടങ്ങിയ സമരങ്ങളിലും ക്യാന്പയിനുകളിലും  നമ്മുടെ പഞ്ചായത്ത് മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്. അത്തോളിയില്‍ ദേശീയ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ സി.കെ ഗോവിന്ദന്‍ നായര്‍ പ്രധാനപ്പെട്ട പങ്കാണ് വഹിച്ചിട്ടുള്ളത്.രാഷ്ട്രീയ പൊതു യോഗങ്ങളിലും  മറ്റും പലതവണയായി അദ്ദേഹം  അത്തോളിയില്‍ സംസാരിക്കറുണ്ടായിരുന്നു. ഇ.പി ഗോപാലന്‍ നായരാണ് ആദ്യത്തെ  കോണ്‍ഗ്രസ് പ്രവര്‍ത്തകനായി അറിയപ്പെടുന്നത്.
             വി.ദാമോദരന്‍ നായര്‍,എ.വി അപ്പുണ്ണി, എം.കെ ദാമോദരന്‍ നായര്‍ ,സി അപ്പുണ്ണി, എം.കെ അച്ചുക്കുട്ടി നായര്‍ തുടങ്ങിയ പ്രമുഖര്‍  ദേശിയ സ്വാതന്ത്ര്യ സമരത്തില്‍  കണ്ണികളായിരിന്നു.