ഗവൺമെന്റ് എച്ച്.എസ്.എസ്. പള്ളിക്കൽ/അക്ഷരവൃക്ഷം/അതിജീവനം

18:25, 14 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ) (Sheebasunilraj എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്.എസ് പള്ളിക്കൽ/അക്ഷരവൃക്ഷം/അതിജീവനം എന്ന താൾ ഗവൺമെന്റ് എച്ച്.എസ്.എസ്. പള്ളിക്കൽ/അക്ഷരവൃക്ഷം/അതിജീവനം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവനം

നമ്മൾ പൊരുതുകയാണ്; അതിജീവിക്കുക്ക തന്നെ ചെയ്യും. അതിജീവനം മനുഷ്യൻ ഭൂമിയിൽ ഉണ്ടായ കാലം മുതൽ നാം ശീലിച്ചതാണ്. പറഞ്ഞു വരുന്നത് നമ്മുടെ സമൂഹത്തിൽ പടർന്ന് പിടിച്ച ഭീകരമായ വൈറസിനെ കുറിച്ചാണ് കോവിഡ്- 19. ഇതിനെ പറ്റി മനസിലാക്കും തോറും ആശങ്കയും ഭീതിയും നിറയുന്നു.ഇത്രയും നാൾ ജീവിച്ച ചുറ്റുപാടിൽ നിന്നും ,സമൂഹത്തിൽ നിന്നും അകലം പാലിച്ച് വീടുകളിൽ തന്നെ കഴിയാൻ നിർബന്ധിതരാകുമ്പോൾ ഓരോ മനുഷ്യ മനസ്സും മന്ത്രിക്കക്കയാണ് അതെ നാം അതിജീവിക്കുക്ക തന്നെ ചെയ്യും.
എന്താണ് കോവിഡ്- 19 ?
തുമ്മുമ്പോഴുoചുമയ്ക്കുമ്പോഴും തൂവാല കൊണ്ട് മുഖം പൊത്തുക, കൈകൾ ഇടയ്ക്കിടയ്ക്ക് സോപ്പ് ഉപയോഗിച്ച് കഴുകുക ,എപ്പോഴും കാതുകളിൽ കേൾക്കുന്ന ഈ നിർദ്ദേശം ജീവിത ചര്യയായി മാറിക്കഴിഞ്ഞു. ലോകത്തെ മുഴുവൻ നശിപ്പിക്കാൻ പ്രാപ്തമായ മഹാമാരി ചുരുക്കം ചില രാജ്യങ്ങൾ ഒഴികെ ലോകത്ത് ആകമാനം വ്യാപിക്കുന്നു. കരുതലോടെ കരുത്തോടെ എല്ലാ രാജ്യങ്ങളും ഈ മഹാവ്യാധിയെ ചെറുത്ത് നിർത്താൻ രാപകൽ പ്രയത്നിക്കുന്നു. സാമൂഹിക വ്യവസ്ഥയെ, ജീവിതശൈലിയെ രാജ്യത്തിൻ്റെ സാമ്പത്തിക ഘടനയെ, ഇവയെ തന്നെ തകിടം മറിച്ച് കൊണ്ട് അപകടകരമായ അവസ്ഥയിലേക്ക് നാം എത്തി നിൽക്കുന്നു എന്ന് തന്നെ പറയാം.
നിലനിൽപ്പിനെ ബാധിക്കുന്ന വൈറസ് പടർന്ന് പിടിക്കുമ്പോഴും മിഥ്യാധാരണയിൽ വേണ്ട വിധം നിർദ്ദേശങ്ങൾ പാലിക്കാതെയും ,കപട പ്രചാരണങ്ങൾ നടത്തുകയും ,തെറ്റായ സ്വയം ചികിൽസാ രീതികൾ അവലംബിക്കുകയും ചെയ്യുന്നവരാണ് ഒരു തരത്തിൽ ഈ വൈറസിനെക്കാൾ അപകടകാരി. ആദ്യം നാം മനസിലാക്കേണ്ടതും ബോധവാൻമാരാ കേണ്ടതും രോഗത്തെ പറ്റിയും രോഗലക്ഷണങ്ങളെ പറ്റിയുമാണ്. ഭയമല്ല മറിച്ച് മുൻ കരുതലുകളും ജാഗ്രതയും ആണ് വേണ്ടത്. നുക്ക് വേണ്ടി സ്വന്തം ജീവൻ പണയം വെച്ച് ഇതിനായി പ്രവർത്തിക്കുന്ന അധികാരികളേയും, ഡോക്ടർമാരേയും, ഭൂമിയിലെ മാലാഖമാരേയും അവരുടെ കുടുംബത്തേയും നാം ഓർക്കുക. അവരുടെ നിർദ്ദേശങ്ങൾ പാലിക്കുക്ക .അതു വഴി നമ്മൾ രക്ഷിക്കുന്നത് സ്വന്തം ജീവൻ മാത്രമല്ല പ്രിയപ്പെട്ടവരുടേയും കൂടി ജീവനാണ്.
2019 നവംബർ 17നാണ് ആദ്യത്തെ കോ വിഡ് കേസ് ചൈനയിൽ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ വളരെ കുറച്ച് മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ട ഈ വ്യാധി പുറം ലോകം അറിഞ്ഞിരുന്നില്ല. ഡിസംബർ പകുതിയോട് ക്രിട രോഗബാധിതർ താരതമ്യനെ കൂടി വന്നു. ജനുവരിയോട് കൂടി വുഹാനിൽ പടർന്നു പിടിച്ചു പകർ വ്യാധി ലോകം മുഴുവൻ ഞെട്ടലോടെ ഈ രോഗത്തെ തിരിച്ചറിഞ്ഞു.കഴിഞ്ഞ രണ്ട് മാസങ്ങളായി ലോകത്ത് ലക്ഷക്കണക്കിനാളുകളിൽ കോവിഡ്- 19 സ്ഥീകരിച്ചു. ഒരു പാട് ജീവനുകൾ ഇതിനോടനകം ഈ മൈക്രോസ് കോപ്പിക് വൈറസ് കാർന്നെടുത്തു എന്ന് തന്നെ പറയാം. ഭീതിയോടെ വേദനയോടെ ഇതിനോട് പൊരുതുന്ന അനേകം പേർ ആശുപത്രികളിൽ കഴിയുന്നു.
നാം ഓരോരുത്തരും ഈ മഹാമാരിയെ പിടിച്ച് കെട്ടാൻ പൊരുതുകയാണ്. സാമൂഹിക അകലം, മാനസിക ഒരുമ അതെ അതു തന്നെയാണ് ഇതിനുള്ള ശാശ്വത പരിഹാരം നാം ഈ മഹാ വ്യാധിയെ അതിജീവിക്കുക്ക തന്നെ ചെയ്യും


സൽ‍മ മർഫി
9A ഗവ.എച്ച്.എസ്.എസ് പള്ളിക്കൽ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - ലേഖനം