ആവണീശ്വരം എ.പി.പി.എം.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ


'ഈശ്വരന്‍ വസിക്കുന്നിടം' എന്നര്‍ത്ഥം വരുന്ന ആവണീശ്വരം ശാന്തസുന്ദരമായ ഗ്രാമപ്രദേശമാണ്. കൊല്ലം ജില്ലയുടെ കിഴക്കു പ്രദേശത്ത് ഗ്രാമീണ ഭംഗി തുടിക്കുന്ന ആവണീശ്വരം ഗ്രാമം. മലകളും വയലുകളും നിറഞ്ഞ ആവണീശ്വരം, നാഷണല്‍ ഹൈവേ 208-ല്‍ കുന്നിക്കോട് കവലക്ക് സമീപത്താണ്. ആവണീശ്വരം പത്മനാഭപിള്ള എന്ന പ്രശസ്ത സാമൂഹ്യപ്രവര്‍ത്തകന്‍ സ്ഥാപിച്ച സംസ്കൃതം സ്കൂളാണ് ഇന്ന് ആവണീശ്വരം പത്മനാഭപിള്ള മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ (എ.പി.പി എം.വി.എച്ച്.എസ്സ്.എസ്സ്) ആയി ഉയര്‍ത്തപ്പെട്ടത്. 1997 ഒക്ടോബര്‍ 15-ന് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ട സ്കൂള്‍ ഇന്ന് പ്രദേശത്തിന്റെ അവിഭാജ്യഘടകമാണ്.

ആവണീശ്വരം എ.പി.പി.എം.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ
വിലാസം
ആവണീശ്വരം, കുന്നിക്കോട് പി.ഒ.
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
09-01-2010Appmvhss




ചരിത്രം

സംസ്കൃതം സ്കൂളായാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1997- ഒക്ടോബര്‍-15-ന് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിയായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. സിവില്‍ ക്ണ്‍സ്ട്രക്ഷന്‍ & മെയിന്‍റനന്‍സ്, മെയിന്‍റനന്‍സ് & റിപ്പയേഴ്സ് ഓഫ് ഓട്ടോമൊബൈല്‍സ്, അഗ്രിക്കള്‍ച്ചര്‍ (പ്ലാന്‍റ് പ്രൊട്ടക്ഷന്‍) എന്നീ മൂന്നു വൊക്കേഷണല്‍ വിഷയങ്ങളില്‍ വി.എച്ച്.എസ്സ്.ഇ. വിഭാഗം പ്രവര്‍ത്തിച്ചുവരുന്നു.

ഭൗതികസൗകര്യങ്ങള്‍

അഞ്ചര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. നിരവധി കെട്ടിടങ്ങളുള്ള സ്കൂളിന് അതിവിശാലമായ ഒരു കളിസ്ഥലം കൂടിയുണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ ലാബുകളുണ്ട്. ഫിസിക്സ്, കെമിസ്ട്രി, ബയോളജി, സിവില്‍, ഓട്ടോമൊബൈല്‍, അഗ്രികള്‍ച്ചര്‍ എന്നീ ലാബുകള്‍. ബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. വി.എച്ച്.എസ്.വിഭാഗത്തിന്‍റെ സ്കൂള്‍ കോഡ് 02043 ആകുന്നു.

സ്റ്റാഫ് സെക്രട്ടറി - വി.നിസ്സാമുദീന്‍, സയന്‍സ് ക്ലബ്ബ് - ശ്രീകല.ബി., അക്കാദമിക് ഹെഡ് - ശിവപ്രസാദ്.റ്റി.ജെ., എന്‍.എസ്സ്.എസ്സ്. - മീര.ആര്‍.നായര്‍, ടൂീസം ക്ലബ്ബ് - പാര്‍വ്വതി.ആര്‍.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

എന്‍.എസ്സ്.എസ്സ്.

ടൂീസം ക്ലബ്ബ്

സയന്‍സ് ക്ലബ്ബ്

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ഏഷ്യാനെറ്റ് 'നമ്മള്‍ തമ്മില്‍'ശ്രീകണ്ഠന്‍ നായര്‍

==വഴികാട്ടി==

<googlemap version="0.9" lat="9.022508" lon="76.852198" zoom="16" width="350" height="350" selector="no" controls="none"> 9.022508, 76.852198, APPMVHSS Avaneeswaram </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

 

| വിദ്യാര്‍ത്ഥികളുടെ കരനെല്‍കൃഷി സ്കൂള്‍ വളപ്പില്‍ - ചിത്രം-1

 

| വിദ്യാര്‍ത്ഥികളുടെ കരനെല്‍കൃഷി സ്കൂള്‍ വളപ്പില്‍ - ചിത്രം-2

 

| സിവില്‍ വിദ്യാര്‍ത്ഥികള്‍ ഓണ്‍ ദ ജോബ് ട്രെയിനിംഗ് പരിശീലനത്തില്‍; കൊട്ടാരക്കര കോര്‍ട്ട് കോമ്പ്ലക്സ് നിര്‍മ്മാണം, തൃക്കണ്ണമംഗല്‍ (നവംബര്‍-2009)

 

| എന്‍.എസ്സ്.എസ്സ്. വോളന്‍റിയര്‍മാരുടെ റോഡ് മെയിന്‍റനന്‍സ്