ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ജി.എൽ.പി.എസ് ഓട്ടുപാറ
വിലാസം
പരുത്തിപ്ര
സ്ഥാപിതം25 - ജൂലൈ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
11-01-201724608





ചരിത്രം

    1927 ജൂലൈ മാസം 25 നു ഓട്ടുപാറ ഗവണ്മെന്റ് എൽ.പി സ്കൂൾ പ്രവർത്തനം ആരംഭിച്ചു. ആദ്യകാലത്ത് സ്കൂളിന്റെ പേര് ഗവണ്മെന്റ് സ്കൂൾ എന്നായിരുന്നു. ഓട്ടുപാറ സെന്ററിൽ ഐപ്പ് വക്കീലിന്റെ പീടികയോട് ചേർന്നുള്ള കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. ശേഷം ബോയ്സ് ഹൈസ്കൂളിൽ രാവിലെ 10 മണി വരെ പ്രവർത്തിച്ചിരുന്നു. 10 മണിക്ക് സ്കൂൾ വിട്ടതിന് ശേഷം ബോയ്സ് ഹൈസ്കൂൾ പ്രവർത്തനം നടത്തിവന്നു. ഈ രീതി തീർത്തും അസൗകര്യം ആയതിനാൽ വടക്കാഞ്ചേരി ബോയ്സ് ഹൈസ്കൂളിനടുത്തുള്ള കെട്ടിടത്തിലേക്ക് സ്കൂൾ മാറ്റി. തുടർന്ന് ഓട്ടുപാറ TB കുന്നത്തുള്ള കെട്ടിടത്തിലും സ്കൂൾ പ്രവർത്തിച്ചു.
    സ്കൂളിന്റെ ഈ അവസ്ഥ മനസ്സിലാക്കി അയ്യത്ത് ശങ്കുണ്ണിമേനോൻ എന്ന ചിന്നൻ മേനോൻ 1 ഏക്കർ 45 സെന്റ്‌ സ്കൂളിന് വേണ്ടി നൽകി. ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ പേര് പരുത്തിപ്ര എന്നാണെങ്കിലും ഗവണ്മെന്റ് എൽ. പി. സ്കൂൾ ഓട്ടുപാറ എന്നാണ് സ്കൂളിന്റെ ഔദ്യോഗിക പേര്.ഡിവിഷനുകളുടെ എണ്ണം വർധിച്ചപ്പോൾ സ്ഥലപരിമിതി മൂലം 1963 ൽ സ്കൂളിന് വേണ്ടി അഡീഷണൽ ബ്ലോക്ക് നിർമ്മിച്ചു. 1989 ഒക്‌ടോബർ 4 ന് ആരംഭിച്ച (പി.ടി.എ നിയന്ത്രണത്തിൽ) പ്രീ പ്രൈമറിയും ഇവിടെ പ്രവർത്തിച്ചു വരുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_ഓട്ടുപാറ&oldid=207263" എന്ന താളിൽനിന്ന് ശേഖരിച്ചത്