"എം.എം.ഇ.ടി.എച്ച്.എസ്. മേൽമുറി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mmeths (സംവാദം | സംഭാവനകൾ)
'== ഉളളടക്കം == *പ്രാദേശിക ചരിത്രം *ആമുഖം *മേല്‍മു…' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Mmeths (സംവാദം | സംഭാവനകൾ)
വരി 69: വരി 69:
മലപ്പുറത്തില്‍ നിന്നം കീഴ് മുറിദേശം അതില്‍ നിന്നം മേല്‍മുറി ദേശവും ഉണ്ടായി അങ്ങനെയാണ് മേല്‍മുറിയുണ്ടായതെന്ന് ചരിത്രം.  
മലപ്പുറത്തില്‍ നിന്നം കീഴ് മുറിദേശം അതില്‍ നിന്നം മേല്‍മുറി ദേശവും ഉണ്ടായി അങ്ങനെയാണ് മേല്‍മുറിയുണ്ടായതെന്ന് ചരിത്രം.  
മേലില്‍
മേലില്‍
'''സംസ്കാരത്തിന്റെ പാരമ്പര്യ വഴികള്‍l'''
മേല്‍മുറിയുടെ റോഡരികില്‍ മരക്കുറ്റികള്‍ പോലെ നേര്‍ച്ചപ്പെട്ടികള്‍ കാണാമായിരുന്നു. മലപ്പുറം ശുഹദാക്കളുടെ നോര്‍ച്ചപ്പെട്ടികളാണിവ.
               
പണ്ട്കാലത്ത് മലപ്പുറത്തിനടുത്തോടുള്ള എല്ലാ മുസ്ലിംഗളും ജുമുഅ നമസ്കരിച്ചിരുന്നത് മലപ്പുറം വലിയപള്ളിയിലായിരുന്നു. വലിയങ്ങാടിപള്ളിക്ക് മുസ്ലിംഗളെ കൊള്ളചെയ്യാന്‍ വന്നവരെ മാപ്പിളമാര്‍‍ സധൈര്യം നേരിട്ടു. ഇവരോടൊപ്പം എല്ലാ വിഭാഗം ആളുകളും അണിനിരന്നു. ഈ പടയോട്ടത്തിന് ജീവരക്തം നല്കേണ്ടിവന്ന അനേകം പേരുണ്ട് അവര്‍ ശുഹദാക്കള്‍ ‍‍‍‍‍‍‍എന്ന പേരില്‍ അറിയപ്പെടുന്നു.
അന്നുമുതല്‍ ശുഹദാക്കളുടെ സ്മരണപുതുക്കാന്‍ എല്ലാവര്‍ഷവും നേര്‍ച്ച നടക്കുമായിരുന്നു. പൊടിയാട്ടുകാര്‍ അന്ന് നേര്‍ച്ചവസ്തുക്കളൊക്കെ പിരിച്ചെടുത്ത് സിയാറത്തിനായി കൂട്ടമായി മലപ്പുറത്ത്പോവുക പതിവായിരുന്നു. ഇതായിരുന്നു പ്രസിദ്ധമായ 'പൊടിയാട്ടെ പെട്ടി'. ഇന്നും ഈ നേര്‍ച്ച നടക്കുന്നുണ്ടെങ്കിലും മേല്‍മുറിയുടെ പൊടിയാട്ടെ പെട്ടി വെറും ചരിത്രമായി അവശേഷിച്ചു.
മേല്‍മുറി ഇന്നും പള്ളികളാലും മത വിദ്യാഭ്യാസം കൊണ്ടും സമൃദ്ധമാണ്. പാരമ്പര്യമായി ലഭിച്ച ഈ അനുഗ്രഹ വഴികള്‍ സുക്ഷിക്കുന്നവരാണ് മേല്‍മുറിക്കാര്‍.
മേല്‍മുറിയിലെ ആദ്യത്തെ പള്ളി ഇരുപത്തേഴിലെ പാറമ്മല്‍ പള്ളിയാണ്‍. അതിന് മുമ്പ് മേല്മുറിക്കാരുടെ ആശ്രയം മലപ്പുറം പള്ളിയായിരുന്നു. മേല്‍മുറിയുടെ പ്രസിദ്ധമായ ആലത്തൂര്‍പടി ജുമുഅത്ത് പള്ളി സ്ഥാപിതമായത് 1886 ലാണ്. ആദ്യം ഓലയും പുല്ലും മേഞ്ഞ നിസ്കാര പള്ളിയായിരുന്നു.
                           
നിരവധി പണ്ടിതന്‍മാര്‍ക്ക് ജന്മം നല്കിയ മഹത്തായ ദര്‍സ് നടക്കുന്നത് ആലത്തൂര്‍പടി പള്ളിയിലാണ്. 'പൊടിയാട്ടെ ദര്‍സ് ' എന്ന പേരില്‍ ഇത് ഇന്നും പ്രസിദ്ധമാണ്. ഈ ദര്‍സിന്റെ പാരമ്പര്യം ഇന്നും ആലത്തൂര്‍പടിയില്‍ നിലനില്‍കുന്നുണ്ട്.
മേല്‍മുറിയില് പള്ളികള് അവരുടെ സാംസ്കാരിക കേന്ദ്രങ്ങളാണ്. മേല്മുറിക്കാരുടെ ജീവിത ചക്രത്തിന്റെ ദിശ തിരിഞ്ഞുകൊണ്ടിരിക്കുന്നത്.
എല്ലാ പളളികളിലും മാസത്തിലൊരിക്കലെങ്കിലും സ്വലാത്തും പ്രാര്‍ത്തനയും നടന്നുവരുന്നുണ്ട്. ഇതിനകം സ്വലാത്തുനഗറിലെ മാസാന്തരസ്വലാത്ത് ജില്ലക്ക് പുറ്ത്തും പ്രചാരം നേടിക്കഴിഞ്ഞു.
'''ചരിത്രത്തിന്റെ പാഠം'''
മേല്‍മുറിയുടെ ധീര സ്മരണകള്‍ക്ക് മുന്നില്‍ മിഴിവേകുന്ന ചരിത്ര സംഭഴങ്ങള്‍ നിരവധിയാണ്. ദേശപ്പെരുമയുടെ ആധിയും ആവേശവും നിറഞ്ഞതും പടയോട്ടങ്ങളുടെയും ചെറുത്തുനില്‍പിന്റെയും വീര ചരമങ്ങളുടെയും ഇതിഹാസ ഭൂമികയാണിത്.
ഇന്നും 1921ലെ മലബാര്‍ ലഹളയില്‍ വീര്യമൃതു മരിച്ചവരുടെ ഖബറിടങ്ങള്‍ കോണോംപാറ, അധികാരത്തൊടി പ്രദേശങ്ങളില്‍ കാണാന്‍ സാധിക്കുന്നു.
'''ചരിത്രത്തില്‍ ഇടം കണ്ടെത്തിയ ക്ഷേത്രം''''
സാമൂതിരി രാജാവിന്റെ സാമന്തന്‍മാരായ പാറ നമ്പീശന്‍മാരുടെ കുലക്ഷേത്രമായ ശ്രീ.കാളികാവ് ക്ഷേത്രത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.