"അസംപ്ഷൻ യു പി എസ് ബത്തേരി/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15380 (സംവാദം | സംഭാവനകൾ)
No edit summary
15380 (സംവാദം | സംഭാവനകൾ)
വരി 523: വരി 523:
</gallery>
</gallery>


=== '''എൽ.പി സ്ററഡി ടൂർ 18.01.2020'''===
=== '''എൽ.പി പഠനയാത്ര 18.01.2020'''===
 
'''രാവിലെ 5 മണി'''യോടെ '''46 കുട്ടികളും പ്രധാനദ്ധ്യാപകനും 4 അദ്ധ്യാപകരും MPTA പ്രസിഡന്റും''' അടങ്ങുന്ന സംഘം 2019-20120 അധ്യയന വർഷത്തെ പഠനയാത്രക്ക് പുറപ്പെട്ടു. കുട്ടികളെല്ലാം വളരെ ആഹ്ലാദഭരിതരായിരുന്നു. '''ഏകദേശം 8.30 ന് കണ്ണവം''' എന്ന സ്ഥലത്ത് ബസ് എത്തിച്ചേർന്നു. അവിടെ വച്ച് '''പ്രഭാത ഭക്ഷണത്തിനുള്ള ഏർപ്പാടുകൾ സജ്ജമാക്കി.''' ഒരു അമ്പലത്തിന്റെ അടുത്ത് അരുവിയുടെ തീരത്ത് നിന്ന് ഭക്ഷണം കഴിച്ചു. '''കാടിന്റെ കുളിർമയിൽ സ്വസ്ഥമായി ഭക്ഷണം കഴിക്കാൻ പറ്റിയ സ്ഥലം.''' പിന്നീട് അവിടെ നിന്നും നേരെ '''പറശ്ശിനിക്കടവ് snake park-'''ലേക്കാണ് പോയത്. ഏകദേശം 11 മണിയോടെ അവിടെ എത്തിച്ചേർന്നു. snake park എന്നാൽ പാമ്പുകൾ മാത്രമല്ല. അവിടെ '''വിവിധങ്ങളായ മത്സ്യശേഖരണവും പക്ഷികളും മുതലയും മറ്റനേകം ജീവികളും ഉണ്ട്.''' പലതരം പാമ്പുകൾ. ഓരോന്നിനെയും കുറിച്ച് വ്യക്തമായ രേഖപ്പെടുത്തലുകൾ അതിനടുത്ത് തന്നെ എഴുതി ചേർത്തിട്ടുണ്ട്. പെരുമ്പാമ്പിനെയൊക്കെ ശരിക്കും കാണേണ്ടത് തന്നെയായിരുന്നു. അതിനു ശേഷം നേരെ പോയത് '''വിസ്മയ വാട്ടർ തീം പാർക്കിലേക്കാണ്.''' ആദ്യം തന്നെ കുട്ടികൾക്ക് കയറാൻ പറ്റുന്ന റൈഡുകളൊക്കെ ഞങ്ങൾ ഒന്നും ഒഴിവാക്കാതെ പരീക്ഷിച്ചു. '''ആകാശ ഊഞ്ഞാൽ''' ഒക്കെ വളരെ മനോഹരമായിരുന്നു. '''കറങ്ങുന്ന തവളയും മാജിക് മിററുമൊക്കെ വളരെ കൗതുകം നിറഞ്ഞവ'''യായിരുന്നു. അവിടുന്ന് തന്നെ ഉച്ചഭക്ഷണതിനുള്ള ഏർപ്പാടുകൾ ചെയ്തു. നല്ല '''ബിരിയാണിയും നെയ്ച്ചോറും സാമ്പാർ കൂട്ടിയുള്ള ചോറും അവിടെ ഉണ്ടായിരുന്നു.''' ഇഷ്ട്ടമുള്ളത് കഴിക്കാം. ഉച്ചഭക്ഷണത്തിന് ശേഷം ആയിരുന്നു ശരിക്കുള്ള ഉല്ലാസം. മണിക്കൂറുകളോളം വെള്ളത്തിൽ ചിലവൊഴിക്കാനുള്ള അവസരം. അതിനായി ആദ്യം നിശ്ചയിക്കപ്പെട്ടിരിക്കുന്ന സ്ഥലത്തു പോയി ഡ്രസ്സ് മാറി റെഡിയായി വന്നു. പിന്നെ വെള്ളത്തിലേക്കൊരു ചട്ടമായിരുന്നു. നീന്തിയും മുങ്ങിയും നേരം പോയതറിഞ്ഞില്ല. '''തിരമാല വരുന്നത് പോലെയുള്ള സ്ഥലങ്ങളായിരുന്നു ഏറ്റവും പേടിപ്പിച്ചതും എന്നാൽ ഏറ്റവും രസകരവും.''' അവിടെ ധാരാളം വാട്ടർ റൈഡുകൾ കാണാനും നമുക്ക് സാധിക്കും. 3.30 ആയപ്പോൾ കളിയെല്ലാം കഴിഞ്ഞു '''ഒരു മ്യൂസിക് പാർട്ടി കാണാൻ പോയി'''. ഇതിനൊരു പ്രത്യേകതയുണ്ട്. '''വെള്ളത്തിലേക്ക് ലേസർ കടത്തി വിട്ട് കണ്ണിനു കുളിർമയേകുന്ന അനേകം രൂപങ്ങൾ''' നമുക്ക് ഇവിടെ കാണാൻ സാധിക്കും. പാട്ടിനനുസരിച്ചു നൃത്തം ചെയ്യുന്നവരും ഈ കൂട്ടത്തിലുണ്ട്. ഏകദേശം ഒരു മണിക്കൂർ നീണ്ട ഈ പ്രോഗ്രാമിന് ശേഷം ഡ്രസ് ഒക്കെ മാറി അവിടുന്ന് തിരിച്ചു പോകാൻ റെഡി ആയി. '''മതിയാവോളം ഐസ് ക്രീം''' അവിടുന്ന് മേടിച്ചു കഴിക്കാൻ അവസരം ഉണ്ടായിരുന്നു. അവിടുന്ന് നേരെ പോയത് '''പറശ്ശിനിക്കടവ് അമ്പലത്തിലേക്കാ'''ണ്. അമ്പലത്തിനു മുൻഭാഗത്തു കൂടി ഒരു പുഴ ഒഴുകുന്നുണ്ട്. ആ പുഴയിലെ വെള്ളത്തിനു '''കടലിലെ വെള്ളത്തിലേത് പോലെ ഉപ്പുരസമാണ്.''' ചിലരൊക്കെ '''ശ്രീകോവിലിൽ''' കയറി പ്രാർത്ഥിച്ചു. '''പുഴുങ്ങിയ പയറും ചായയും കഴിച്ചു.''' അവിടെ '''ഷോപ്പിങ്ങിനുള്ള''' അവസരവും ഉണ്ടായിരുന്നു. എല്ലാം കഴിഞ്ഞു ഏകദേശം 8.30 ഓടെ അവിടെ നിന്നും തിരിച്ചു. '''രാത്രി ഭക്ഷണത്തിനു ജയിൽ ഫുഡ്''' ആണ് കഴിച്ചത്. കഴിച്ചപ്പോഴാണ് ജയിൽ ഫുഡിന്റെ സ്വാദ് ശരിക്കും മനസിലായത്. നല്ല സൂപ്പർ ബിരിയാണി.ബിരിയാണിയൊക്കെ കഴിച്ചു വയറും നിറച്ച് എല്ലാവരും തിരിച്ചു. സ്കൂളിൽ എത്തുന്നത് വരെ '''ബസ്സിൽ സിനിമയൊക്കെ കണ്ട് ഉറങ്ങി'''. ഏകദേശം '''11 മണിയോടെ സ്കൂളിൽ തിരിച്ചെത്തി.''' അങ്ങനെ ഈ വർഷത്തെ എൽ.പി പഠന യാത്രക്ക് അന്ത്യം കുറിച്ചു.
<gallery>
<gallery>
15380x61.jpg
15380x61.jpg
"https://schoolwiki.in/അസംപ്ഷൻ_യു_പി_എസ്_ബത്തേരി/Activities" എന്ന താളിൽനിന്ന് ശേഖരിച്ചത്