"എ.എം...യു..പി,എസ്.കോട്ട്/അക്ഷരവൃക്ഷം/നല്ല നാളേക്കായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എ.എം...യു..പി,എസ്.കോട്ട്/അക്ഷരവൃക്ഷം/നല്ല നാളേക്കായ്" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last sta...)
 
(വ്യത്യാസം ഇല്ല)

00:16, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

നല്ല നാളേക്കായ്


രോഗങ്ങൾ ഏത് തന്നെ ആയാലും'’ രോഗം വന്ന് ചികിത്സിക്കുന്നതിനെക്കാൾ നല്ലത് രോഗം വരാതെ നോക്കലാണല്ലോ.അതുകൊണ്ട് തന്നെ രോഗപ്രതിരോധത്തിനും ,രോഗപ്ര തിരോധശേഷിനേടുന്നതിനും വലിയ പ്രാധാന്യമുണ്ട്. കേരളം പോലുള്ള ജനസാന്ദ്രത കൂടിയ സംസ്ഥാനത്ത് ജീവിക്കുമ്പോൾ പകർച്ചവ്യാധികൾ പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇതിൽ നിന്ന് രക്ഷ നേടാൻ നമുക്ക് മുൻകരുതലുകൾ സ്വീകരിക്കാം. ഒന്നാമതായി ദിവസവും കുളിക്കുക, പല്ല് തേക്കുക്കുക, പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക, അലക്കിയ വസ്ത്രങ്ങൾ ധരിക്കുക,നഖം വെട്ടുക തുടങ്ങിയ കാര്യങ്ങൾ കൃത്യമായി ചെയ്തു വ്യക്തിശുചിത്വം പാലിക്കുക എന്നതാണ്. പരിസര ശുചിത്വം എന്ന് പലപ്പോഴും നാം പറയാറുണ്ടെങ്കിലും അക്കാര്യം വേണ്ടത്ര ശ്രദ്ധിക്കാറില്ല .അതു പാടില്ല. വ്യക്തിശുചിത്വം പോലെ വളരെ പ്രധാനപ്പെട്ട ഒരു കാര്യം തന്നെയാണ് പരിസരശ‍ുചിത്വവും .അവനവൻ താമസിക്കുന്ന വീടും പരിസരവും, സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കാൻ ശ്രദ്ധിക്കണം . ധാരാളം വെള്ളം കുടിക്കുന്നതിലൂടെ നമ്മുടെ ശരീരത്തിലെ മാലിന്യങ്ങൾ പുറന്തള്ളും ഇത് ഒരു പരിധിവരെ അസുഖം വരാതിരിക്കാൻ സഹായിക്കുന്നതാണ്. പോഷകാഹാരങ്ങൾ കഴിക്കുന്നത് ശീലമാക്കുന്നത് കൊണ്ടും ,പച്ചക്കറികളും പഴങ്ങളും നന്നായി കഴുകി ഉപയോഗിക്കുന്നത് കൊണ്ടും നമുക്ക് രോഗങ്ങൾ നിയത്ന്രിക്കാൻ സാധിക്കും .പഴകിയ ഭക്ഷണങ്ങൾ കഴിക്കാതിരിക്കുക ,മത്സ്യവും മാംസവും നന്നായി വേവിച്ചതിനു ശേഷം മാത്രം കഴിക്കുക, അടുക്കളത്തോട്ടങ്ങൾ നിർമ്മിച്ച് വീട്ടാവശ്യങ്ങൾക്കുള്ള പച്ചക്കറികൾ ഉത്പാദിപ്പിക്കുക എന്നതൊക്കെ നമ്മുടെ ആരോഗ്യം കാത്തുസൂക്ഷിക്കാൻ പറ്റിയ മാർഗങ്ങൾ ആണ് .ആരോഗ്യമുള്ള ശരീരം രോഗപ്രതിരോധത്തിന് ആവശ്യമാണ്എന്നതിൽ നമുക്കാർക്കുംതർക്കമില്ല. കോവിഡ്19 എന്ന രോഗം ലോകത്തെ പിടിമുറുക്കിയ ഈ അവസരത്തിൽ സാധാരണജലദോഷം പോലും ആശന്കയാണ് ജനങ്ങളിൽ ഉണ്ടാക്കുന്നത് .ആശങ്കപ്പെടാതെ വിവേകത്തോടെ നാം കരുതലുകൾ സ്വീകരിക്കുകയാണ് വേണ്ടത്. രോഗിയുമായി സമ്പർക്കത്തിൽ വരാതിരിക്കുക അഥവാ നിശ്ചിത അകലം പാലിക്കുക ,കൈകളും ശരീരവും അണുവിമുക്തമാക്കുക, പുറത്തിറങ്ങുമ്പോൾ മാസ്കോ ,തൂവാലയോ ഉപയോഗിക്കുക എന്നീ കാര്യങ്ങൾ രോഗം പകരാതിരിക്കാൻ മുൻകരുതലുകൾ എടുക്കാം .രോഗലക്ഷണം ഉണ്ടായാൽ വിദഗ്ധ ചികിത്സയ്ക്ക് വേണ്ടി അടുത്തുള്ള സർക്കാർ ആശുപത്രികൾ സന്ദർശിക്കുക തുടങ്ങിയ കാര്യങ്ങൾ ഒരു വീഴ്ചയും കൂടാതെ ചെയ്യണം. എന്നാൽ ഈ സന്തോഷകരമല്ലാത്ത അവധിക്കാലം മാറി നല്ല നാളുകൾക്കായി നമുക്ക് കാത്തിരിക്കാം.


ജിൻഷ പി പി
5 A കോട്ട് എ എം യു പി എസ് തിരൂർ,മലപ്പ‍ുറം,തിരൂർ
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത