"ആർ.എം.എച്ച്.എസ്. മേലാററൂർ/അക്ഷരവൃക്ഷം/ നല്ല നാളേക്കായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) ("ആർ.എം.എച്ച്.എസ്. മേലാററൂർ/അക്ഷരവൃക്ഷം/ നല്ല നാളേക്കായ്" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Projec...) |
(വ്യത്യാസം ഇല്ല)
|
00:12, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
നല്ല നാളേക്കായ്
അന്നൊരു ചൊവ്വാഴ്ചയായിരുന്നു. പരീക്ഷക്കാലം….. അച്ഛനും അമ്മയും സ്കൂളിൽ പോയതിനാൽ ഞാൻ മുത്തശ്ശൻ്റെ വീട്ടിലായിരുന്നു. പെട്ടെന്നാണ് ടീവിയിലെ ഫ്ലാഷ് ന്യൂസ് എൻ്റെ ശ്രദ്ധയിൽ പെട്ടത് ." ഒന്ന് മുതൽ ഏഴ് വരെ ഉള്ള എല്ലാ പരീക്ഷകളും മാറ്റിവെച്ചു." വിശ്വസിക്കാനാവാതെ ഞാൻ വീണ്ടും ടീവിയിലേക്ക് ദൃഷ്ടി ഉറപ്പിച്ചു. കൊറോണയെക്കുറിച്ച് ഈയിടയായി പത്രത്തിലൊക്കെ കാണുന്നുണ്ട്. പക്ഷേ ഇത്രയ്ക്കൊക്കെ പ്രശ്നമുണ്ടോ? പത്തനംതിട്ടയിലല്ലേ? ഇവിടെയൊന്നുമല്ലല്ലൊ? എന്തായാലും അച്ഛനുമമ്മയും വരട്ടെ ചോദിക്കാം. ആ കാത്തിരിപ്പ് 5 മണി വരെ തുടരേണ്ടിവന്നു. ഒറ്റ ശ്വാസത്തിൽ കുറേ ചോദ്യങ്ങൾ….. അച്ഛൻ പറഞ്ഞു ." ശരി തന്നെ വളരെ വേഗത്തിൽ പകരുന്ന ഒരു മഹാവ്യാധി ആളുകളുടെ സമ്പർക്കം ഒഴിവാക്കുക തന്നെ വേണം". ഒരു കാര്യം ഉറപ്പിച്ചു. കൂട്ടുകാരോടൊപ്പമുള്ള കളിയും ചിരിയും ഒക്കെ ഇനി എപ്പോൾ ? ടീച്ചറെ കാണാനും കഴിയില്ല. പിന്നെ അടുത്ത വർഷം അതേ സ്കൂളിലേക്കു തന്നെ എന്നോർക്കുമ്പോൾ മനസ്സിൻ്റെ വിങ്ങലിന് അൽപം ആശ്വാസം ....... അഞ്ചാറ് ദിവസങ്ങൾ കഴിഞ്ഞു. അച്ഛനും അമ്മയും സകൂ ളിൽ പോകുന്നതിനാൽ രാവിലെ മുത്തശ്ശൻ്റ വീട്ടിലേക്ക്….. ഉണ്ണിക്കുട്ടനുമായി കളിച്ചും തല്ലു പിടിച്ചും. അങ്ങനെ അങ്ങനെ ......... അമ്മ വന്നാൽ തിരിച്ച് വീട്ടിലേക്ക്. ടി.വി തുറന്നാൽ കൊറോണ .... കൊറോണ .... പേടിപ്പിക്കുന്ന വാർത്തകൾ! അമേരിക്കയിലും ഇറ്റലിയിലുമൊക്കെ എത്ര ആളുകളാ മരിക്കുന്നത് .... അങ്ങനെ ഒരു ദിവസം പുതിയ ഒരു വാക്ക് ടിവിയിൽ .. ലോക് ഡൗൺ .ആരും വീട്ടീന്ന് പുറത്തേക്കിറങ്ങരുത് .കേരളം അടച്ചു പൂട്ടലിലേക്ക് .. ആദ്യമൊക്കെ നല്ല പേടി തോന്നി. എല്ലാ ദിവസവും അച്ഛൻ മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം കാണുമ്പോൾ ഞാനും ഇടക്കൊന്ന് നോക്കും .,"നമ്മുടെ നാട് അതിജീവിക്കും ,രോഗം തടയുന്നതിൽ നമ്മുടെ നാട് ഏറ്റവും മുന്നിൽ". ശരിയാ എല്ലാവരും വീട്ടിൽ തന്നെ ഇരുന്നാൽ ഈ മഹാവ്യാധിയെ തടയാം എന്ന് ഞാനും മനസ്സിലാക്കി. അങ്ങനെ ഞാനും തീരുമാനിച്ചു. ഈ കൊറോണയെ പേടിച്ച് ഇരിക്കാനൊന്നും പറ്റില്ല. കളർപൂക്കൾ ഉണ്ടാക്കിയും, ബോട്ടിൽ ആർട്ട്, ഫാബ്രിക് പെയ്ൻ്റ് അങ്ങനെ പലതും ചെയ്യുന്നതിൽ ഞാൻ സന്തോഷം കണ്ടെത്തി.സൗരഭ്യമില്ലെങ്കിലും ചന്തമുള്ള പൂക്കൾ എൻ്റെ കൊച്ചു . വീടിൻ്റെ ഭംഗി കൂട്ടി. ദാഹജലത്തിനായി തിരക്കൂ കൂട്ടി മാവിൻ കൊമ്പത്തെ ക്ക് എത്തുന്ന ചാണകക്കിളിയും കരിയിലക്കിളിയും ........ ഇടക്കൊക്കെഅമ്മയെ ജോലികളിൽ സഹായിച്ചും വൈകുന്നേരത്തെ ചെറിയ ചെറിയ കളികളും ഞാൻ ആസ്വദിക്കുന്നു. അച്ഛനും അമ്മയും മുത്തശ്ശിയും ഉണ്ണിക്കുട്ടനും ഏട്ടനും ചേർന്നാൽ വൈകുന്നേരങ്ങൾ എത്ര രസം !! ‘’പ്രിയ കൂട്ടുകാരേ, ഈ ഭീതി എത്രയും വേഗം ഒഴിഞ്ഞു പോകാൻ നമുക്ക് പ്രാർത്ഥിക്കാം .നമ്മൾ തിരിച്ചു വരും .. സർക്കാർ നിർദ്ദേശങ്ങൾ പാലിച്ച് വീട്ടിൽ ഇരിക്കൂ’’ . പ്രകൃതിയെ സ്നേഹിക്കൂ .സംരക്ഷിക്കൂ……… <?p>
സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മേലാറ്റൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മേലാറ്റൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം