"ജി.യു.പി.എസ്. ചമ്രവട്ടം/അക്ഷരവൃക്ഷം/അന‍ുഭവപാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 18: വരി 18:
| സ്കൂൾ=ജി.യ‍ു.പി.എസ് ചമ്രവട്ടം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=ജി.യ‍ു.പി.എസ് ചമ്രവട്ടം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=19769  
| സ്കൂൾ കോഡ്=19769  
| ഉപജില്ല=തിര‍ൂർ       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=തിരൂർ       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=മലപ്പ‍ുറം   
| ജില്ല=മലപ്പ‍ുറം   
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
വരി 24: വരി 24:
}}   
}}   
    
    
          _
 
{{Verification4|name=Sachingnair| തരം= ലേഖനം}}

09:06, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

അന‍ുഭവപാഠം
അന‍ുഭവപാഠം

വളരെക്കാലം മുമ്പ് അതായത് മനുഷ്യൻ ഉണ്ടാകുന്നതിനും മുൻപുള്ള കാലം. എങ്ങും കാട് മാത്രമുള്ള ഭൂമി ഈ കാട്ടിലാണ് പക്ഷികളും മൃഗങ്ങളും മരങ്ങളുമെല്ലാം സന്തോഷത്തോടെ ജീവിച്ചിരുന്നത്. ഒരിക്കൽ ആ കാട്ടിൽ ഒരു വിചിത്ര ജീവി വന്നു ആ ജീവിയാണ് മനുഷ്യൻ.ആ ജീവി ബാക്കി മൃഗങ്ങളോടൊത്ത് കളിച്ചും ചിരിച്ചും ആ കാട്ടിൽ ജീവിച്ചു.കാലങ്ങൾ പലത് കടന്ന് പോയി ആ മനുഷ്യനെ പോലുള്ള ഒരു പാട് മനുഷ്യർ ഉണ്ടാക്കി അവരും സന്തോഷത്തോടെ ആ കാട്ടിൽ തന്നെ ജീവിച്ചു പോന്നു .എല്ലാ മൃഗങ്ങളും ,സസ്യങ്ങളും ആ മനുഷ്യർക്ക് അഭയവും ഭക്ഷണവും നൽകി .

കാലങ്ങൾ ക്രമേണ മുന്നോട്ടുപോയി . മനുഷ്യരുടെ ബുദ്ധി വികാസത്തിനൊപ്പം അവൻ ക്രമേണ പ്രകൃതിയിൽ നിന്നും അകലാൻ തുടങ്ങി. അവൻ ഗുഹയിൽ നിന്നും വിടുകളിലേക്കും വീടുകളിൽ നിന്നും മണിമാളികകളിലേക്കും താമസം മാറ്റി. സാങ്കേതിക വിദ്യയിലും കണ്ടുപിടുത്തങ്ങളിലും വിദ്യഭ്യാസത്തിലും മുന്നിലെത്തി. അങ്ങനെ വലുതാകും തോറും അവർക്ക് ഒരുമ എന്നത് നഷ്ടമായി അല്ല അത് മറന്നു എന്ന് പറയുന്നതാകും ശരി. പകരം അത്യാഗ്രഹം എന്ന അപകടകാരിയെ സ്വീകരിച്ചു. അതുവരെ അവന് അഭയവും ഭക്ഷണവും നൽകി വന്ന കാടിനോടും അവിടത്തെ ജീവികളോടും അവൻ ക്രൂരത ചെയ്തു തുടങ്ങി . പല മരങ്ങളെയും മൃഗങ്ങളെയും കൂട്ടത്തോടെ തന്നെ ഇല്ലാതാക്കി. ശുദ്ധവായുവിനെ മലിനമാക്കി. എന്തിന് മണ്ണിനെയും ജലത്തേയും അന്തരീക്ഷത്തെയും മാലിന്യക്കൂമ്പാരമാക്കി.

എത്ര മഹാമാരികൾ വന്നിട്ടും നാം അതിൽ നിന്നും ഒരു പാoവും പഠിച്ചില്ല. ദൈവം ഇത്രയധികം സൗഭാഗ്യങ്ങൾ മനുഷ്യന് നൽകിയിട്ടും അതിനെ ഇല്ലായ്മ ചെയ്തതിനോട് പക്ഷേ പ്രകൃതിക്ക് ക്ഷമിക്കാനായില്ല. അവസാനം കൊറോണയെന്ന ഒരു കുഞ്ഞുവൈറസ് വന്നു. ആ വൈറസ് നമ്മളെ ഒരു പാട് പാഠം പഠിപ്പിച്ചു. നമ്മുടെ കണ്ണ് തുറപ്പിച്ചു. അത്യാഗ്രഹം ആപത്താണെന്നും ഒരുമ മഹാബലമാണെന്നും ഒരു മയുണ്ടെങ്കിൽ ഏത് മഹാമാരിയെയും നേരിടാമെന്നും അവൻ പഠിച്ചു. കിളികളുടെ കളകൂജനങ്ങളും അരുവികളുടെ കളകളാരവങ്ങളും ക്രമേണ ദൃശ്യമായി. വായു മലിനീകരണം കുത്തനെ കുറഞ്ഞു. എല്ലാവരും ചേർന്ന് ജീവിക്കുമ്പോഴാണ് ജീവിതത്തിന് അർഥമുണ്ടാകുന്നതെന്ന് ആ കുഞ്ഞു ജീവി അവനെ പഠിപ്പിച്ചു . ഭാവിയിലെങ്കിലും അവൻ അത് മറക്കാതിരുന്നാൽ മതിയായിരുന്നു.

നിവേദിത.എം.ഡി.
6 A ജി.യ‍ു.പി.എസ് ചമ്രവട്ടം
തിരൂർ ഉപജില്ല
മലപ്പ‍ുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം