"സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ/അക്ഷരവൃക്ഷം/ആനേ... ആനേ..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ആനേ... ആനേ... <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 45: വരി 45:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

23:32, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ആനേ... ആനേ...

ആനേ ആനേ കൊമ്പുണ്ടോ
ആനക്കുട്ടനു കൊമ്പുണ്ടോ
ഉണ്ടേ ഉണ്ടേ കൊമ്പുണ്ടേ
കൂർത്തു മിനുത്തൊരു കൊമ്പുണ്ടേ
ആനേ ആനേ കാലുണ്ടോ
ആനക്കുട്ടനു കാലുണ്ടോ
ഉണ്ടേ ഉണ്ടേ കാലുണ്ടേ
തൂണു കണക്കൊരു കാലുണ്ടേ
ആനേ ആനേ വാലുണ്ടോ
ആനക്കുട്ടനു വാലുണ്ടോ
ഉണ്ടേ ഉണ്ടേ വാലുണ്ടേ
ചൂലുകണക്കൊരു വാലുണ്ടേ
ആനേ ആനേ മൂക്കുണ്ടോ
ആനക്കുട്ടനു മൂക്കുണ്ടോ
ഉണ്ടേ ഉണ്ടേ മൂക്കുണ്ടേ
കുഴലു കണക്കൊരു മൂക്കുണ്ടേ
ആനേ ആനേ ചെവിയുണ്ടോ
ആനക്കുട്ടനു ചെവിയുണ്ടോ
ഉണ്ടേ ഉണ്ടേ ചെവിയുണ്ടേ
വിശറി കണക്കൊരു ചെവിയുണ്ടേ
ആനേ ആനേ വയറുണ്ടോ
ആനക്കുട്ടനു വയറുണ്ടോ
ഉണ്ടേ ഉണ്ടേ വയറുണ്ടേ
പെട്ടി കണക്കൊരു വയറുണ്ടേ
ആനേ ആനേ കണ്ണുണ്ടോ
ആനക്കുട്ടനു കണ്ണുണ്ടോ
ഉണ്ടേ ഉണ്ടേ കണ്ണുണ്ടേ
ഇത്തിരി പോന്നോരു കണ്ണുണ്ടേ..

അലൻ സോണി
4 B സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത