"എം.ജി.എം.എച്ച്.എസ്. പൂഴനാട്/അക്ഷരവൃക്ഷം/ ലോക്ക് ഡൌൺ ചക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 15: | വരി 15: | ||
ലോക്ക് ഡൗണ് ആകുമ്പോൾ മനുഷ്യരുടെ മനസ്സു വിശാലമായതുപോലെ ............. | ലോക്ക് ഡൗണ് ആകുമ്പോൾ മനുഷ്യരുടെ മനസ്സു വിശാലമായതുപോലെ ............. | ||
</story> </center> | </story> </center> | ||
{{BoxBottom1 | |||
| പേര്= നന്ദനാ ബാബു | |||
| ക്ലാസ്സ്= 9.B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= എം.ജി.എം.എച്ച്.എസ്. പൂഴനാട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 44030 | |||
| ഉപജില്ല= കാട്ടാക്കട <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= തിരുവനന്തപുരം | |||
| തരം=കഥ <!-- കവിത / കഥ / ലേഖനം --> | |||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |
12:52, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ലോക്ക് ഡൌൺ ചക്ക
അഞ്ചു കുടുംബങ്ങളാണ് ഞങ്ങളുടെ ഫ്ലാറ്റിൽ . ലോക്ക് ഡൗണ് വരുന്നതിനു മുന്നേ വീട്ടിൽ പോയവർക്ക് തിരിച്ചു വരാൻ പറ്റാത്തത് കൊണ്ട് ഇപ്പോൾ രണ്ട് ഫാമിലി മാത്രമേയുള്ളൂ.. രണ്ടു കുടുംബത്തിൽ ആറു പേർ..വൈകുന്നേരങ്ങളിൽ കൊറോണ പ്രോട്ടോകോൾ അനുസരിച്ചു ഒരു മീറ്റർ അകലത്തിൽ ഇരുന്നു കത്തിയടിക്കാറുണ്ട് ഞങ്ങൾ. രണ്ടു ദിവസം മുൻപേ കത്തിയിലെ വിഷയം പഴുത്ത ചക്ക ആയിരുന്നു..ചക്ക സീസണിൽ എവിടെയും പോകാൻ പറ്റാത്തത് കൊണ്ട് ചക്ക കഴിക്കാൻ കിട്ടിയില്ലല്ലോ എന്ന സങ്കടം പരസ്പരം പറഞ്ഞു തീർത്തു. അടുത്ത ദിവസം സംസാരിച്ചിരിക്കുമ്പോൾ ലീലാന്റി എന്നൊരു വിളി. ഫ്ലാറ്റിനു മുൻവശത്ത് കുടുംബത്തി ക്രിസ്ത്യാനി കുടുംബത്തിന്റെ വീട് ആണ്.അവരുടെ വീടിനു മുകൾവശത്തു അവരുടെ പ്രയർ ഹാൾ. ഞായറാഴ്ച ചെവി തല വെച്ചിരിക്കാൻ പറ്റില്ല. ട്രാൻസ് സിനിമയിൽ ഉള്ളത് പോലെ തന്നെ..അവർ സമൂഹവുമായി അത്ര ഇഴുകി ചേരുന്ന ആളുകൾ അല്ല. കോമ്പൗണ്ട് വാളിന് മുകളിൽ അലുമിനിയം ഷീറ്റ് കൊണ്ട് പിന്നെയും ഒരു മതിൽ ഉണ്ടാക്കി ആ വീടിനു മറ്റു വീടുകളുമായുള്ള ബന്ധം ചുരുക്കി ജീവിക്കുന്നവർ. ആ മതിലിനു അപ്പുറത്തു നിന്നാണ് വിളി.. എന്തി വലിഞ്ഞു നോക്കിയപ്പോൾ ആന്റി പഴുത്ത ചക്ക ഉണ്ട്. ഇത് അങ്ങു മേടിക്കാവോ എന്നൊരു ചോദ്യവും.. അവരുടെ വീട്ടിലെ തളിർത്തു ഉലഞ്ഞു നിൽക്കുന്ന കറിവേപ്പില കണ്ടു അവരുടെ വീട്ടിൽ പണിക്ക് വന്നയാൾ ഇല ഒടിക്കാൻ നോക്കിയപ്പോൾ പത്തു രൂപ കൊടുത്താൽ കടയിൽ നിന്ന് ഇഷ്ടം പോലെ കിട്ടുമല്ലോ എന്നു പറഞ്ഞു ചീത്ത വിളിച്ചവർ ആണ് എന്ന് കേട്ടിട്ടുണ്ട്. അങ്ങനെ ഉള്ളവർ ആണ് പഴുത്ത ചക്ക ചോദിക്കാതെ തന്നെ തരുന്നത്. ദൈവം അല്ലാതെ ആരായിരിക്കും അവരെ അങ്ങനെ തോന്നിപ്പിച്ചത്.. നന്ദി ദൈവമേ.......... ചെറിയ ചുളകൾ ഉള്ള നല്ലമധുരമുള്ള ചക്ക..കിട്ടിയതും തീർന്നതും അഞ്ച് മിനുട്ടിൽ ആയിരുന്നു.. ലോക്ക് ഡൗണ് ആകുമ്പോൾ മനുഷ്യരുടെ മനസ്സു വിശാലമായതുപോലെ ............. </story>
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ