|
|
വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട്= ജാഗ്രത <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| സൂര്യൻപതിയെചക്രവാളത്തിലേക്ക് താഴ്ന്നതുടങ്ങി
| |
| പക്ഷികൾ കാടുകളിലേക്ക് മടങ്ങി തുടങ്ങി. മൈതാനത്തിൽ നിന്ന് കുട്ടികൾ വീട്ടിലേക്ക് നടന്നു. കളിക്കാനൊന്നും പോകേണ്ടട്ടോ. നാട്ടിൽ മുഴുവൻ രോഗംപടരുന്നുണ്ടത്രേ.
| |
| ഇനി ആരും പുറത്തൊന്നും ഇറങ്ങിക്കൂട. നാട്ടിലെ ഏറ്റവും സമ്പന്നരായ കുടുംബമാണ് ലിനുവിന്റെത് അവനെപ്പോഴും സ്റ്റേഡിയത്തിൽ കളിക്കാൻ പോകും. അതുകൊണ്ട് അവന്റെ അമ്മ ലിസ അവനോട് ഇനി കളിക്കാൻ പോകേണ്ട എന്ന് പറഞ്ഞു.
| |
| ഓ... കാശുള്ളവരുടെ വീട്ടിൽ ഒരു രോഗവും വരില്ല. അമ്മ ഒന്ന്മിണ്ടാതിരുന്നേ എന്നും പറഞ്ഞ് ലിനു അകത്തേക്ക് പോയി അവന്റെ വീട്ടിലെ അമ്മ ഒഴികെ എല്ലാവർക്കും ഇതേ മനോഭാവമാണ്. കാശുള്ളവരുടെ വീട്ടിൽ രോഗം വരില്ലെന്ന്. അടുത്തദിവസം ലിനു അവന്റെ അടുത്ത സുഹൃത്തായ കാർത്തിക്കിന്റെ വീട്ടിലേക്ക് പോയി. എവിടേയ്ക്കും പോകേണ്ട എന്ന് അവന്റെ അമ്മ കൂടെകൂടെ ലിനുവിനോട് പറഞ്ഞിരുന്നു. കാരണം കാർത്തിക്കിന് അച്ഛൻ ഒരു സാമൂഹികപ്രവർത്ത കനായിരുന്നു. രോഗ ബാധിത പ്രദേശത്ത് എല്ലാം സന്ദർശിക്കാറുണ്ടായിരുന്നു. പക്ഷേ നീ അതൊന്നും കേട്ട ഭാവം നടിച്ചില്ല. അവന്റെ വീട്ടിൽ പോയി കളിച്ചിട്ട് വന്നു. അമ്മയ്ക്ക് നല്ല പേടിയുണ്ട് അതുകൊണ്ട് ഇനി അങ്ങോട്ട് പോകരുതെന്ന് അമ്മ അവനോട് ഒരുപാട് തവണ പറഞ്ഞു. പക്ഷേ അവൻ കേട്ടില്ല അവൻ അച്ഛനോട് പറഞ്ഞു അച്ഛൻ അവനെ പോകാൻ അനുവദിക്കാത്തതിൽ അമ്മയെ വഴക്കുപറഞ്ഞു.
| |
| എന്നിട്ട് ലിനു അമ്മയോട് വഴക്കിട്ട് കാർത്തിക്കിന്റെ വീട്ടിലേക്ക് വീണ്ടും ചെന്നു.
| |
| രണ്ടുമൂന്നു ദിവസം ഇതു തുടർന്നു അടുത്ത ദിവസം പോകാൻ ഒരുങ്ങവേ കാർത്തിക്കിന്റെ അമ്മ അവനെ വിളിച്ച് ഇങ്ങോട്ടേക്ക് വരണ്ട എന്നു പറഞ്ഞു. കാരണം ചോദിച്ചപ്പോൾ അവന്റെ അച്ഛനും രോഗമുണ്ടെന്ന് പറഞ്ഞു. ഇപ്പോഴാണ് റിസൾട്ട് ലഭിച്ചത് ഞങ്ങൾ എല്ലാവരും നിരീക്ഷണത്തിലാണ് ലിനുവും നിരീക്ഷണത്തിൽ കഴിയണം. അവൻകൂടി ഇതിൽ പെട്ടു പോയതിൽ വിഷമമുണ്ട് ഇത്രമാത്രം പറഞ്ഞ് കാർത്തിക്കിന്റെ അമ്മ ഫോൺ കട്ട് ചെയ്തു. ലിനു ഞെട്ടിപ്പോയി... അന്നുതന്നെ ആരോഗ്യപ്രവർത്തകർ വിനുവിന്റെ വീട്ടിലെത്തി അവനെ പരിശോധിച്ചു ലക്ഷണങ്ങളെല്ലാം കണ്ടതിനെത്തുടർന്ന് അവന് രോഗം ഉണ്ടെന്ന് സ്ഥിരീകരിച്ചു. അമ്മയോട് ഒരു വാക്കു പോലും അവന് പറയാൻ സാധിച്ചില്ല. അവൻ ആശുപത്രിയിൽ പോയി. അവിടെ ചികിത്സ തുടങ്ങി. അവിടെ അമ്മയോ അച്ഛനോ ആരുമുണ്ടായിരുന്നില്ല ഒറ്റയ്ക്ക് ഒരു മുറിയിൽ അവൻ കഴിഞ്ഞു കാശുള്ള വീട്ടിലെ രോഗം വരില്ല എന്ന് പറഞ്ഞത് അവൻ കൂടെ കൂടെ ഓർത്തുകൊണ്ട് കരഞ്ഞു കൊണ്ടേയിരുന്നു. ഒരുപാട് ദിവസമായി ആശുപത്രിയിൽ. അമ്മയെയും അച്ഛനെയും കാണാതിരിക്കുന്നത് അവന് വളരെയധികം വിഷമം ഉണ്ട്. എന്നും അവരെ കുറിച്ച് ഓർക്കും താൻ ചെയ്തത് തെറ്റാണെന്ന് ഓർത്ത് കുറ്റബോധത്തോടെ അവൻ എന്നും കരയും. അന്ന് കാർത്തിക്കിന്റെ വീട്ടിൽ പോയില്ലായിരുന്നെങ്കിൽ.... അമ്മയുടെ വാക്കുകൾ അനുസരിച്ചിരുന്നെങ്കിൽ.... ഇന്ന് എനിക്ക് ഈ അവസ്ഥ വരില്ലായിരുന്നു. ലിനു എന്നും കാർത്തിക്കിന്റെ വീട്ടിൽ പോയതിനുശേഷം സ്റ്റേഡിയത്തിൽ കളിക്കാനും പോകാറുണ്ടായിരുന്നു പക്ഷേ അത് വീട്ടിൽ ആർക്കും അറിയില്ലായിരുന്നു അവിടെ കളിക്കുന്നവർ എല്ലാം അത്ര കാശുള്ളവർ ഒന്നുമായിരുന്നില്ല അവർക്കൊക്കെ ഞാൻ രോഗം കൊടുത്തോ എന്ന് ആലോചിക്കുമ്പോൾ ആയിരുന്നു ഡോക്ടർ പറഞ്ഞത് : താൻ എല്ലാവർക്കും കൊടുത്തല്ലോ രോഗം. എന്തിനായിരുന്നു മോനേ. ഡോക്ടർമാരുടെ മുഖം അവനെ കാണാൻ ആയിരുന്നില്ല പക്ഷേ അവൻ ആ മുഖത്തെ വിഷമം മനസ്സുകൊണ്ട് അറിഞ്ഞു. താൻ കാരണം ഇന്ന് എത്ര പേരാണ് ബുദ്ധിമുട്ടുന്നത്. ഡോക്ടർമാരുടെ ആ വാക്കുകൾ കൂടെ കൂടെ ചിന്തിച്ച് അവൻ കരഞ്ഞു. എന്തിനാണ് മോനെ കരയുന്നത് എന്നു പറഞ്ഞ് ഡോക്ടർ ലിനു വിന്റെ പുറത്ത് തട്ടി വിളിച്ചു അപ്പോഴായിരുന്നു ആലോചനയിൽ നിന്നും ഉണർന്നത്. ഇത്രയും ദിവസം നടന്നതൊക്കെ ഓർക്കുകയായിരുന്നു ലിനു. ഇന്നാണ് ലിനു വീട്ടിലേക്ക് തിരിച്ചു മടങ്ങുന്നത് രോഗത്തെ പൂർണമായും പ്രതിരോധിച്ച് ആരോഗ്യവാനായി വീട്ടിലേക്ക് മടങ്ങാനൊരുങ്ങി. ഞാൻ ഒരുപാട് പേർക്ക് രോഗം പരത്തി എന്നറിയാം. എല്ലാവരും എന്നോട് ക്ഷമിക്കണം. എന്റെ അമ്മയുടെ വാക്കുകൾ എന്റെ അമ്മയുടെ വാക്കുകളെ നിന്ദിച്ചതിന് എനിക്ക് ലഭിച്ച ശിക്ഷ. എല്ലാവരോടും ഞാൻ മാപ്പ് ചോദിക്കുന്നു എന്ന് പറഞ്ഞ് വീട്ടിൽ നിന്ന് തന്നെ കൊണ്ടുപോകാൻ വരുന്നതും കാത്ത് അവൻ നിന്നു. അവനെ കൊണ്ടു പോകാൻ കാർ എത്തി. കാറിൽനിന്നിറങ്ങി ലിനു വിന്റെ അമ്മ ഓടി ചെന്ന് അവനെ കെട്ടിപ്പിടിച്ചു. അമ്മയെ നോക്കി ഒന്നും പറയാനാകാതെ അവൻ കുറ്റബോധത്തോടെ തലകുനിച്ചു. വിഷമിക്കേണ്ട മോനെ ഒന്നും മനപ്പൂർവ്വം അല്ലായിരുന്നല്ലോ. നീ കാരണം അസുഖം ബാധിച്ചവരെ എല്ലാം നമുക്ക് സഹായിക്കാം അമ്മ പറഞ്ഞു. അതിനുശേഷം തന്നെ പരിചരിച്ച ഡോക്ടർമാർക്കും നഴ്സുമാർക്കും മറ്റ് ആരോഗ്യ പ്രവർത്തകർക്കും നന്ദി പറഞ്ഞതിനുശേഷം അവൻ വീട്ടിലേക്ക് മടങ്ങി. എല്ലാ രോഗികൾക്കും അവൻ തന്നാൽ കഴിയുന്ന സഹായം ചെയ്തു. പതിയെ അസുഖം സുഖമായി എല്ലാവരും വീടുകളിലേക്ക് മടങ്ങാൻ തുടങ്ങി. ലോകം മുഴുവൻ ആരോഗ്യപൂർണമായ പുതിയ ജീവിതത്തിലേക്ക് മടങ്ങി...
| |
| {{BoxBottom1
| |
| | പേര്= തീർത്ഥ. എം
| |
| | ക്ലാസ്സ്= 7 ബി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= തൃച്ചംബരം.യു.പി.സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്=13772
| |
| | ഉപജില്ല= തളിപ്പറമ്പ് നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= കണ്ണൂർ
| |
| | തരം= കഥ <!-- കവിത / കഥ / ലേഖനം -->
| |
| | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| {{Verified1|name=Mtdinesan|തരം=കഥ}}
| |