"സെന്റ്. ഇഗ്നേ‍ഷ്യസ് എച്ച്.എസ്.എസ്. കാ‌ഞ്ഞിരമറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 16: വരി 16:
പിന്‍ കോഡ്=682 315 |
പിന്‍ കോഡ്=682 315 |
സ്കൂള്‍ ഫോണ്‍=0484- 2746340|
സ്കൂള്‍ ഫോണ്‍=0484- 2746340|
സ്കൂള്‍ ഇമെയില്‍=stignatiushs@gmail.com|
സ്കൂള്‍ ഇമെയില്‍=[https://www.google.com/accounts/ServiceLogin?service=mail&passive=true&rm=false&continue=http%3A%2F%2Fmail.google.com%2Fmail%2F%3Fhl%3Den%26tab%3Dwm%26ui%3Dhtml%26zy%3Dl&bsv=zpwhtygjntrz&scc=1&ltmpl=default&ltmplcache=2&hl=en stignatiushs@gmail.com]|
സ്കൂള്‍ വെബ് സൈറ്റ്=|
സ്കൂള്‍ വെബ് സൈറ്റ്=|
ഉപ ജില്ല=ത്രിപ്പൂണിത്തുറ‌|
ഉപ ജില്ല=ത്രിപ്പൂണിത്തുറ‌|

22:04, 28 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ്. ഇഗ്നേ‍ഷ്യസ് എച്ച്.എസ്.എസ്. കാ‌ഞ്ഞിരമറ്റം
വിലാസം
കാ‌ഞ്ഞിരമറ്റം

എറണാകുളം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ല[[എറണാകുളം]]
വിദ്യാഭ്യാസ ജില്ല[[ഡിഇഒ എറണാകുളം | എറണാകുളം]]
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
28-02-2010Nraj

[[Category:എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ]] [[Category:എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ]]



ആമുഖം

എറണാകുളം ജില്ലയില്‍ ആമ്പല്ലൂര്‍ പഞ്ചായത്തിലെ ഏക വൊക്കേഷണല്‍ ആന്റ് ഹയര്‍ സെക്കന്ററി സ്‌കൂളാണ് St.Ignatius V&HSS, Kanjiramattom. 1939-ല്‍ 20 കുട്ടികളും 2 അധ്യാപകരുമായി അഞ്ചാം ക്ലാസ് പ്രവര്‍ത്തനം ആരംഭിച്ചു. സെന്റ്. ഇഗ്നേഷ്യസ് പള്ളിയാണ് അന്ന് മുതല്‍ ഇന്ന് വരെ സ്‌കൂളിന്റെ മാനേജ്മന്റ്. സ്‌കൂള്‍ ആരംഭിക്കുക എന്ന ആശയം ആദ്യമായി ഉദിച്ചത് ശ്രീ. ഇട്ടന്‍ മാസ്റ്ററുടെ മനസിലായിരുന്നു.വിദ്യാലയം ഒരു ഗ്രാമത്തില്‍ തുടങ്ങേണ്ടതിന്റെ ആവശ്യകത പൂര്‍ണ്ണ ബോധ്യമുള്ള അധ്യാപകനായിരുന്നു അദ്ദേഹം.സ്‌കൂളിന്റെ പ്രഥമ മാനേജറും ഹെഡ്മാസ്റ്ററും ശ്രീ.ഇട്ടന്‍ മാസ്റ്ററായിരുന്നു.1939 മുതല്‍ 1962 വരെ അദ്ദേഹം ഈ പദവി അലങ്കരിച്ചു.അതിനു ശേഷം 1962 മുതല്‍ശ്രീ C.J. ജോര്‍ജ്ജ് സ്‌കൂള്‍ മനേജറായി സേവനം അëഷ്ടിക്കുന്നു.

1952-ല്‍ എച്ച്. എസ്. വിഭാഗം പ്രവര്‍ത്തനം തുടങ്ങി.1991-ല്‍ VHSE-ഉം 1998-ല്‍ HSS-ഉം ആരംഭിച്ചു.എയിഡഡ് സെക്ടറിലെ ആദ്യകാല ബാച്ചുകളായിരുന്നു ഇവ. ഗായിക പി.ലീല, അമേരിക്കയിലെ പ്രമുഖനായ സയന്റിസ്റ്റ് ഡോ. ശ്രീവല്‍സന്‍ തുടങ്ങിയ പ്രശസ്തരുടെ മാത്രൃവിദ്യാലയം കൂടിയാണ് ഈ സ്ഥാപനം.

1982 ലെ മികച്ച അധ്യാപകനുള്ള ദേശീയ അവാര്‍ഡ് ഈ സ്‌കൂളിലെ പ്രവൃത്തി പരിചയ അധ്യാപകനായിരുന്ന ശ്രീ. കെ.കെ. മഹാദേവന്‍ മാസ്റ്റര്‍ക്ക് ലഭിച്ചു എന്നത് സ്‌കൂളിന്റെ യശസ്സ് വര്‍ദ്ധിപ്പിക്കുന്നു.

2004-ല്‍ NCERT യുടെ സംസ്ഥാനത്തെ മികച്ച VHSE യ്ക്കുള്ള ദേശീയ അവാര്‍ഡ് സ്‌കൂള്‍ കരസ്തമാക്കി. കൂടാതെ 2002 മുതല്‍ തുടര്‍ച്ചയായി 4 വര്‍ഷം റാങ്ക് ജേതാക്കളെ വാര്‍ത്തെടുക്കാന്‍ VHSE ക്കു സാധിച്ചു.

ഇന്ന് യു.പി, എച്ച്. എസ്. വിഭാഗങ്ങളിലെ 30 ഡിവിഷëകളിലും ഹയര്‍ സെക്കന്ററിയിലെ 8 ബാച്ചുകളിലും വി.എച്ച്.എസ്.ഇ. ലെ 6 കോഴ്‌സുകളിലുമായി 2300-ല്‍ പരം വിദ്യാര്‍ത്ഥികളും 128 ടീച്ചിംഗ്-നോണ്‍ ടീച്ചിംഗ്സ്റ്റാഫും അടങ്ങുന്ന ഒരു കൂട്ടായ്മയായി കഞ്ഞിരമറ്റം സെന്റ്.ഇഗ്നേഷ്യസ് വൊക്കേഷണല്‍ ആന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ മുന്നോട്ട് നീങ്ങുന്നു.

നേട്ടങ്ങള്‍

പ്രവര്‍ത്തിപരിചയത്തിലും വിദ്യാരംഗം കലാസാഹിത്യ വേദിയുടെ മത്സരങ്ങളിലും ഈ വര്‍ഷം എടുത്തുപറയത്തക്ക വിജയം കൈവരിച്ചു.

മറ്റു പ്രവര്‍ത്തനങ്ങള്‍

യാത്രാസൗകര്യം

എറന്ണാകുളം - കോട്ടയം റൂട്ടില്‍ ത്രിപ്പൂണിത്തുറയില്‍ നിന്നും 12 കി.മീ. മാറി കാഞ്ഞിരമറ്റം മില്ലിങ്കല്‍ ജംഗ്ഷനില്‍ സ്കൂള്‍ സ്ഥിതിചെയ്യുന്നത്. വര്‍ഗ്ഗം: സ്കൂള്‍

മേല്‍വിലാസം

' സെന്റ്.ഇഗ്നേഷ്യസ്. വൊക്കേഷണല്‍ ആന്റ് ഹയര്‍ സെക്കന്ററി സ്കൂള്‍

കാഞ്ഞിരമറ്റം

എറണാകുളം. 682 315

ഫൊണ്‍ : 0484 2746340'



|<googlemap version="0.9" lat="9.857076" lon="76.40208" zoom="18"> 9.856306, 76.401787 </googlemap>}