"Govt. LPS Changa/അക്ഷരവൃക്ഷം/കൊറോണക്കാലത്തെ പുതിയ താരം/കൊറോണക്കാലത്തെ പുതിയ താരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താൾ ശൂന്യമാക്കി
('*{{PAGENAME}}/കൊറോണക്കാലത്തെ പുതിയ താരം | കൊറോണക്കാല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
*[[{{PAGENAME}}/കൊറോണക്കാലത്തെ പുതിയ താരം | കൊറോണക്കാലത്തെ പുതിയ താരം]]
 
{{BoxTop1
| തലക്കെട്ട്=  കൊറോണക്കാലത്തെ പുതിയ താരം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}കൊറോണ വൈറസ് കാരണം സ്കൂൾ നേരത്തെ അടച്ചു. അവധിക്കാലത്ത് ബോറടിച്ചിരുന്നപ്പോഴാണ് അമ്മ ഒരു കുഞ്ഞുകൃഷിയുടെ കാര്യം പറഞ്ഞത്. ഞങ്ങൾ അത്ര കാര്യമാക്കിയില്ല.എന്നിട്ടും 'അമ്മ തുടങ്ങി. കണ്ടപ്പോൾ ഒരു രസത്തിന് വേണ്ടി ഞാനും അനിയത്തിയും കൂടെ കൂടി.മണ്ണൊന്നും വേണ്ടാത്ത കിടിലം കൃഷി .മൈക്രോ ഗ്രീൻ എന്നാണത്രെ പേര് ,സംഭവം കൊള്ളാം. വിത്തിട്ടതിനുശേഷം വെള്ളം ഒഴിക്കാനും,മുളച്ചോന്ന് നോക്കാനും ഞാനും അനിയത്തിയും തമ്മിൽ മത്സരമായി. കൃഷി ഞങ്ങൾ ശരിക്കും ആസ്വദിക്കാൻ തുടങ്ങി. എന്റെ കൂട്ടുകാർക്ക് ഇതിന്റെ വിശേഷങ്ങൾ പങ്കു വയ്ക്കണമെന്ന് തോന്നിയതുകൊണ്ടാണ് ഞാനിതെഴുതുന്നത്. ഞങ്ങൾ ആദ്യം ചെയ്തത് കുറെ പയർ വിത്തുകൾ ഒരു ദിവസം കുതിർക്കാൻ വച്ചു. പെട്ടെന്ന് കിളിർക്കാൻ വേണ്ടിയാണ് പയർവിത്തുകൾ കുതിർക്കുന്നത്. അതിന് ശേഷം ഒരു പാത്രത്തിൽ ന്യൂസ്‌പേപ്പർ ഇട്ടു. അതിന് പുറത്ത് ടിഷ്യു പേപ്പർ രണ്ട് സെറ്റ് ഇടണം.എന്നിട്ട് കുതിർത്ത പയർ വിത്തുകൾ അതിൽ നിരത്തിയിട്ടു.ദിവസവും മൂന്ന് നേരവും വെള്ളം തളിച്ചു.പയർവിത്തുകൾ മുളച്ചു തുടങ്ങിയപ്പോൾ ഞങ്ങളുടെ ആവേശവും കൂടി. ഓരോ ദിനവും ഞങ്ങൾ അതിനെ നിരീക്ഷിച്ചുകൊണ്ടിരുന്നു. എന്റെ അനിയത്തി അതുല്യ ചോദിച്ചു "എന്നാ അമ്മേ കറി വയ്ക്കുന്നതെന്ന് ". അവൾ ഒന്നാം ക്ലാസ്സിലാണ്. എന്നാൽ എനിക്കിതൊരു അത്ഭുതം തന്നെയായിരുന്നു. ഞാൻ പഠിച്ച പാഠങ്ങളിൽ നിന്നും വ്യത്യസ്തമായി മണ്ണും ,സൂര്യപ്രകാശവും വേണ്ടാത്ത ഒരു കൃഷി. അഞ്ചു ദിവസമായപ്പോഴേക്കും ഞങ്ങളുടെ പയറിന് രണ്ടില വന്നു. ഏഴ് ദിവസം ആയപ്പോഴേക്കും ഞങ്ങളുടെ പയർ വിളവെടുക്കാൻ പാകമായി. ഞങ്ങളെല്ലാവരും വിളവെടുപ്പ് ആഘോഷമാക്കി.ഒരു കൊറോണ വിളവെടുപ്പ്. 'അമ്മ തോരൻ വച്ചു. എന്തൊരു രുചിയായിരുന്നെന്നോ. അതുല്യയ്ക്കും ഒത്തിരി ഇഷ്ടപ്പെട്ടു.ഇലക്കറികൾ കഴിക്കാത്തവളാ,അവൾ നട്ടുണ്ടാക്കിയതുകൊണ്ട് പ്രത്യേക രുചിയെന്ന് പറഞ്ഞു അവളും ഇഷ്ടത്തോടെ കഴിച്ചു. എല്ലാവരും പച്ചക്കറിയിലെ ഈ പുതിയ താരത്തെ ഒന്ന് പരീക്ഷിക്കണം കേട്ടോ ......
{{BoxBottom1
| പേര്= അക്ഷര.വി എം
| ക്ലാസ്സ്=  3 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ഗവ.എൽ.പി.എസ്.ചാങ്ങ            <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42504
| ഉപജില്ല= നെടുമങ്ങാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം= ലേഖനം      <!-- കവിത / കഥ  / ലേഖനം --> 
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
6,206

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/845964" എന്ന താളിൽനിന്ന് ശേഖരിച്ചത്