"എസ് .വി യു .പി .സ്കൂൾ‍‍‍‍ പരിക്കളം/അക്ഷരവൃക്ഷം/അനുഭവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അനുഭവം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 7: വരി 7:
ഒരുപാടു ദുരന്തങ്ങളിൽ നിന്ന് കരകയറിയവരാണ് നമ്മൾ കേരളീയർ. രണ്ട് പ്രളയം, ഓഖി, നിപ ഇവയെയെല്ലാം നാം ഒന്നിച്ചു നിന്ന് പൊരുതിജയിച്ചതാണ്. “അടുക്കാനായി അകന്ന് " എന്ന സത്യം ഉൾക്കൊണ്ട് നല്ലൊരു നാളേക്കായി നമുക്ക് പ്രതീക്ഷയോടെ കാത്തിരിക്കാം.  
ഒരുപാടു ദുരന്തങ്ങളിൽ നിന്ന് കരകയറിയവരാണ് നമ്മൾ കേരളീയർ. രണ്ട് പ്രളയം, ഓഖി, നിപ ഇവയെയെല്ലാം നാം ഒന്നിച്ചു നിന്ന് പൊരുതിജയിച്ചതാണ്. “അടുക്കാനായി അകന്ന് " എന്ന സത്യം ഉൾക്കൊണ്ട് നല്ലൊരു നാളേക്കായി നമുക്ക് പ്രതീക്ഷയോടെ കാത്തിരിക്കാം.  
{{BoxBottom1
{{BoxBottom1
| പേര്= ശ്രീനന്ദ സതീഷ്
| പേര്= ശ്രീനന്ദ രാജീവ്
| ക്ലാസ്സ്=  6 B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  6 B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  

17:57, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അനുഭവം
     മാസങ്ങൾക്കു മുമ്പ് പത്രത്തിൽ വായിക്കുകയുണ്ടായി, കൊറോണ പടരുന്നു. അപ്പോൾ ഞാൻ ചിന്തിച്ചു, അതങ്ങ് ചൈനയിലല്ലേ. കേരളത്തിൽ ജീവിക്കുന്ന എനിക്കെന്താ പ്രശ്നം? പിറ്റേ ദിവസവും കൊറോണ വാർത്ത പത്രത്തിൽ വന്നു. പത്രം വായിക്കുന്നതിനിടിയിൽ സ്കൂൾബസ് വന്നു. പിന്നീട് എല്ലാ ദിവസവും ഈ വാർത്ത പത്രങ്ങളിൽ ഇടം പിടിക്കാൻ തുടങ്ങി. ഒരു ദിവസം കേരളത്തിലും രോഗം റിപ്പോർട്ട് ചെയ്തു. പക്ഷെ നമ്മുടെ ആരോഗ്രപ്രവർത്തകരുടേയും പോലീസുകാരുടേയും നിതാന്തജാഗ്രതയും സർക്കാരിന്റെ കരുതലും കാരണം കേരളത്തിലെ രോഗവ്യപനം കുറഞ്ഞുതുടങ്ങി. 

ലോകമാകെയുണ്ടായ ഈ രോഗവ്യാപനത്തിന്റെ ഫലം ഇന്ത്യ അനുഭവിച്ചു തുടങ്ങി. അതിനാൽ സമ്പൂർണ ലോക്ഡൗണിലേക്ക് നമ്മൾ കടന്നു. എന്തൊക്കെ മാറ്റങ്ങളാണ് ലോകത്തുണ്ടായത്... ഒന്നിനും സമയം തികയുന്നില്ല എന്ന് പറഞ്ഞ മനുഷ്യരെല്ലാം വീടിനകത്ത് കേറിയിരിപ്പായി. നമ്മുടെ നാട്ടിലേക്കും വരുമോ എന്ന ഭയം എനിക്കുണ്ടായിരുന്നു. പക്ഷെ, വ്യക്തിശുചികത്വവും സാമൂഹികഅകലവും പാലിക്കുകയാണെങ്കിൽ നമുക്ക് വരില്ല എന്ന് അച്ഛൻ എനിക്ക് പറഞ്ഞ് തന്നു. ഒരുപാടു ദുരന്തങ്ങളിൽ നിന്ന് കരകയറിയവരാണ് നമ്മൾ കേരളീയർ. രണ്ട് പ്രളയം, ഓഖി, നിപ ഇവയെയെല്ലാം നാം ഒന്നിച്ചു നിന്ന് പൊരുതിജയിച്ചതാണ്. “അടുക്കാനായി അകന്ന് " എന്ന സത്യം ഉൾക്കൊണ്ട് നല്ലൊരു നാളേക്കായി നമുക്ക് പ്രതീക്ഷയോടെ കാത്തിരിക്കാം.

ശ്രീനന്ദ രാജീവ്
6 B ശാരദാവിലാസം എ.യു.പി.സ്കൂൾ ,പരിക്കളം
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം