"വെള്ളാട് ജി യു പി സ്കൂൾ/അക്ഷരവൃക്ഷം/ ഓർമകളിൽ മുഴുകി/ഓർമകളിൽ മുഴുകി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഓർമകളിൽ മുഴുകി <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 9: വരി 9:
{{BoxBottom1
{{BoxBottom1
| പേര്= കൃഷ്ണജ പി ബി
| പേര്= കൃഷ്ണജ പി ബി
| ക്ലാസ്സ്= 7 A   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 7   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 20: വരി 20:
| color=    3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mtdinesan|തരം=കഥ}}

17:23, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഓർമകളിൽ മുഴുകി

മോളേ,വേഗം എണീറ്റേ സമയം എത്രയായീന്നറിയോ.! അമ്മയുടെ വിളി കേട്ടെങ്കിലും അവൾ അനങ്ങിയില്ല. കട്ടിലിൽ ഒന്നു കൂടി ചുരുണ്ടുകൂടി കിടന്നു.പതിവുപോലെ നേരത്തെ ഉറക്കം തെളിഞ്ഞതാണ്.പക്ഷേ എഴുന്നേൽക്കാൻ തോന്നിയില്ല. സ്കൂളിൽ പോണ്ടാല്ലോ. അതും നീണ്ട അവധിക്കാലം! തുള്ളിച്ചാടേണ്ടതാണ്. പക്ഷേ മനസ്സിനൊരു സന്തോഷവും തോന്നണില്ല. കൂട്ടുകൂടാനും കളിക്കാനും അടുത്ത വീട്ടിൽ പോകരുത് എന്നും പറയുന്നു ഇതെന്തൊരു കാലം കഴിഞ്ഞ മാസങ്ങളിൽ പഠിച്ച പാഠങ്ങളും പരീക്ഷ ഒന്നുമില്ലാതെ അവധിക്കാലം പോയത് ഒരു സന്തോഷവും തരുന്നില്ല എല്ലാം ഒന്നുകൂടി ആലോചിച്ചു തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോൾ അമ്മയുടെ വിളി മോളെ എഴുന്നേൽക്ക് പാലു കൊണ്ട് കൊടുക്ക് വണ്ടി ഇപ്പോൾ വരും സമയം 6 :30 ആയി. പിന്നെ മടിച്ചു മടിച്ചു എഴുന്നേറ്റ് കാലും മുഖവും കഴുകി പെട്ടെന്ന് പാലും പാത്രവും കൊണ്ട് ഓടി അപ്പോഴേക്കും വണ്ടി വന്നു. പാൽ പാത്രം വണ്ടിയിൽ കയറ്റി തിരിച്ചു വന്നു പിന്നെ അമ്മയുടെ അടുത്ത വിളി എന്താ വെറുതെ ഇരിക്കുന്നേ മുറ്റമടിക്ക് പല്ലുതേക്ക് ചായ കുടിക്ക് പെൺകുട്ടികൾ ഇങ്ങനെ മടിച്ചിരിക്കാൻ പാടില്ല എന്ന ഓർമ്മപ്പെടുത്തലും .

എല്ലാം ഒന്ന് ഓടിച്ചു കഴിച്ചുകൂട്ടി അമ്മയുടെ അടുത്ത് പോയി ചോദിച്ചു എന്നാ അമ്മേ സ്കൂൾ തുറക്കുന്നത്. എന്നും മനസ്സ് വെമ്പുകയാണ് കൂട്ടുകാരോട് ഒത്ത് പോകുന്നതും വരുന്നതും പുതിയ പാഠങ്ങൾ പുതിയ കൂട്ടുകാർ എല്ലാം ഒന്ന് വേഗം വന്നാൽ മതിയായിരുന്നു ഇപ്പോൾ കളിക്കാൻ ഒരു അനിയൻ മാത്രം സ്കൂൾ തുറന്നാലോ ഒത്തിരി പുതിയ കൂട്ടുകാർ അവൾ ഓർമകളിൽ മുഴുകി.

കൃഷ്ണജ പി ബി
7 എ വെള്ളാട് ജി യു പി സ്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ