"ഗവ.ട്രൈബൽ എച്ച്.എസ്.എസ് കട്ടച്ചിറ/അക്ഷരവൃക്ഷം/ഞങ്ങൾ അധകൃതർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 45: വരി 45:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=ഗവ.ടൈബൽ ഹൈസ്കൂൾ,കട്ടച്ചിറ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=ഗവ.ടൈബൽ ഹൈസ്കൂൾ,കട്ടച്ചിറ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 38046
| ഉപജില്ല= പത്തനംതിട്ട      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= പത്തനംതിട്ട      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=പത്തനംതിട്ട   
| ജില്ല=പത്തനംതിട്ട   

19:25, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഞങ്ങൾ അധകൃതർ      

ഞങ്ങൾ അധകൃതർ
 നിങ്ങളെന്റെ കാടും കവർന്നെടുത്തു
എന്റെ കണ്ണുനീർ പോലുംകുടിച്ചു തീർത്തു
നിങ്ങളെന്റെ മലകൾ തുരന്നെടുത്തൂ
എന്റെ ജീവജലവും കുടിച്ചു തീർത്തു.

നിങ്ങളെന്റെ പുഴയിൽ വിഷം കലർത്തി എന്റെ
മീനായ മീനെല്ലാം ചത്തൊടുങ്ങി
നിങ്ങളെന്റെ കനികൾ കവർന്നെടുത്തു
എന്റെ ചുടുചോര നിങ്ങൾ കുടിച്ചു തീർത്തു.

 വയറെരിഞ്ഞിട്ടും ഞാൻ കൈകൾ നീട്ടി
എന്റെ കൈകളിൽ നിങ്ങൾ വിലങ്ങു വെച്ചു
ജംശാഗ്നി എന്നെ ദഹിപ്പിച്ച നേരം
മോഷ്ടിച്ചു ഞാൻ അന്നം അൽപ്പം മാത്രം.

 അതിനെന്റെ വസ്ത്രം ഉരിഞ്ഞെടുത്തു നിങ്ങൾ
അതുകൊണ്ട് തന്നെ എൻ കൈകൾ കെട്ടി
 തൊലികറുത്തോരെന്റെ തൊലിയുരിഞ്ഞ്
എന്റെ നഗ്നതയെ നോക്കി പരിഹസിച്ചു.

 കുരലുണങ്ങീട്ടിറ്റ് നീരിന്നു വേണ്ടി ഞാൻ
നീട്ടിയൊരെൻ നാവു അറുത്തെടുത്തു
എന്റെ തലയറുത്തു, ചോര ഇറ്റിറ്റു വീഴുന്ന
 ശിരസ്സിനൊപ്പം നിന്നു പടം എടുത്തു.

നവമാധ്യമങ്ങളിൽ അപ് ലോഡ് ചെയ്തിട്ട്‌
ലൈക്കിനായി ഷെയറിനായി കാത്തിരുന്നു
മണിമണിമന്ദിരങ്ങളിൽ വാണരുളുന്നവർ
വിശപ്പിൻ വിലായറിയാത്തവർ നിങ്ങൾ .

പരിഷ്കൃതർ ഞങ്ങൾ അധകൃതർ നിങ്ങൾ
 പരിഷ്കൃതർ ഞങ്ങൾ അധികൃതർ നിങ്ങൾ

അക്ഷര സജീഷ്
10A ഗവ.ടൈബൽ ഹൈസ്കൂൾ,കട്ടച്ചിറ
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത