"ഗവ. യു പി എസ് കാര്യവട്ടം/അക്ഷരവൃക്ഷം/കേഴുന്ന ഭൌമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 16: വരി 16:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sachingnair|തരം=ലേഖനം}}

15:20, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കേഴുന്ന ഭൌമി

ഭൂമി നമ്മുടെ അമ്മയാണ്. ഇവിടെ ജനിക്കുന്ന ഓരോ മനുഷ്യനു० ആവശ്യമായതൊക്കെ ഈ അമ്മയുടെ വരദാനമായ പ്രകൃതിയിൽ നിന്ന് ലഭിക്കുന്നു. ഈ പ്രകൃതിയെ ഹൃദയം തുറന്ന് സ്നേഹിക്കണ०. പക്ഷേ മനുഷ്യനിലെ ആർത്തിമൂല० പരിസ്ഥിതിയെ ചൂഷണം ചെയ്തുകൊണ്ടിരിക്കുന്നു.ഇതിന്റെ അനന്തരഫലമാണ് പരിസ്ഥിതിനാശം.ഈ ജലസമ്പത്തു०വനസമ്പത്തു० ഈശ്വരന്റെ വരദാനമാണ്.ഇതിന്റെ ദുരുപയോഗം വഴി നമ്മൾ സ്വയം നശിക്കുകയാണ്. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ ഭൂമിയിൽ ജീവനെ നിലനിൽപ്പിന് അത്യാവശ്യമാണ്.

പ്രകൃതിക്ക് ഏറ്റവും ഭീഷണിയായി മാറിയിരിക്കുന്ന ഒരു ഘടകമാണ് പ്ലാസ്റ്റിക്.പ്ലാസ്റ്റിക്ക് കവറുകളും കുപ്പികളും പ്രകൃതിക്കുണ്ടാക്കുന്ന ഹാനി ഭയങ്കരമാണ്.

കടകളിൽ പോകുമ്പോഴും മറ്റും കൈയ്യിൽ കരുതുന്ന ഒരു തുണിസഞ്ചിക്ക് എത്ര പ്ലാസ്റ്റിക്കിനെ കുറയ്ക്കാൻ കഴിയുമെന്ന് ചിന്തിച്ചു നോക്കൂ. പ്ലാസ്റ്റിക്ക് വിമുക്ത വിദ്യാലയങ്ങൾ മാതൃകകളാകണം. പൊതു ഇടങ്ങൾ, വീടുകൾ, കടകൾ..... ഇങ്ങനെ എല്ലായിടത്തും പ്ലാസ്റ്റിക്കിനെ ഒഴിവാക്കണം.

ആഗോള താപനം ഇന്ന് നമ്മൾ അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ്. ഇതിനേയും ചെറുക്കേണ്ടതുണ്ട്. വീട്ടു വളപ്പിലും പൊതു ഇടങ്ങളിലും എല്ലാം മരങ്ങൾ നട്ടുവളർത്തണം . ഭൂമിയുടെ പച്ചപ്പ് നിലനിർത്തേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തവും കടമയുമാണെന്ന തിരിച്ചറിവ് ഓരോരുത്തർക്കും ഉണ്ടാകണം. പുഴകളെ മണ്ണിട്ടു നിരത്തുന്നു.മണലൂറ്റുന്നു.ഇത്തരത്തിൽപുഴകളുടെ നാശം സംഭവിച്ചു കൊണ്ടേയിരിക്കുന്നു. ഒടുവിൽ കുടി വെള്ളത്തിനായി നാം ചുറ്റിഓടുന്നു. വനങ്ങളിലും മനുഷ്യൻ അവനിലെ പരാക്രമങ്ങൾ കാണിക്കുന്നു. മരങ്ങൾ വെട്ടി നശിപ്പിക്കുന്നു. വന്യമൃഗങ്ങളുടെ വാസസ്ഥലങ്ങൾ വരെ കയ്യേറുന്നു. ഒടുവിൽ ദുരന്തങ്ങൾ ഏറ്റുവാങ്ങേണ്ടതായി വരുന്നു.


"ഇന്നത്തെ മനുഷ്യന് വേണ്ട ഒന്നും-
പുഴകളും വനങ്ങളും നെൽവയലുകളും
കാണുന്നു ഞാനിന്നു കേഴുന്നു ഭൂമി
ഒരിറ്റുകനിവിനായ് മനുജനോട്"
ദേവിക. ആർ. നായർ
7A ഗവ.യു.പി. എസ്സ് കാര്യവട്ടം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം