"ഗുഹാനന്ദപുരം എച്ച് എസ് സ്കൂൾ ചവറ സൗത്ത്/അക്ഷരവൃക്ഷം/സാമൂഹിക അകലം പാലിയ്ക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=സാമൂഹിക അകലം പാലിയ്ക്കൽ | color=4 }}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=4
| color=4
}}
}}
<p> <br>
  കോവിഡ്-19 അഥവാ കൊറോണ എന്നു ലോകാരോഗ്യസംഘടന പേരു നൽകിയ ഇതിനു ലോകത്തെ മുഴുവൻ വിഴുങ്ങുന്ന
ഒരു മഹാമാരിയായി മാറിക്കൊണ്ടിരിക്കുന്നു.വലിയും തോറും മുറുകുന്ന കുറുക്കിനു തുല്യമാകുന്നു.ലോകത്താകമാനം വ്യാപിച്ച ഇതിപ്പോൾ ഒരു ലക്ഷത്തിലധികം
പേരുടെ ജീവനെടുത്തു. ചൈനയിലെ വുഹാനിൽ നിന്നും ആദ്യമായി തിരിച്ചറിഞ്ഞ
ഈ രോഗം ഇന്നിപ്പോൾ കേരളത്തിൽ വരെ വന്നു നിൽക്കുന്നു. തുടക്കത്തിൽ തന്നെ
ഇതിനെ ചെറുക്കാൻ കേരളം ഒറ്റക്കെട്ടായി നിന്നു. 21 ദിവസത്തെ സാമൂഹിക അകലത്തിലൂടെ തന്നെ രോഗവ്യാപനം നന്നായി തടയാൻ കഴിഞ്ഞു. സംഹാര
ശേഷിയുള്ള രോഗവ്യാപനം നേരിടാൻ ലോകം ഒരു വീട്ടിലേക്കോ, മുറിയിലേക്കോ
ഒതുങ്ങിയിരിക്കുകയാണ്.  സാമൂഹികഅകലം പാലിക്കുക എന്നതു മാത്രമാണ്
കോവിഡ്-19 യ്ക്ക് എതിരെയുള്ള ഏറ്റവും ശക്തമായ ആയുധം എന്നതിനാൽ
അനിവാര്യമാണ് ഇപ്പോഴത്തെ ഈ അടച്ചിടൽ.
                                            രാജ്യം 21 ദിവസം അടച്ചിടുന്നതിലൂടെ ഉണ്ടാവുന്ന
ഭൗതികമായ വലിയ നഷ്ടങ്ങൾക്കുമപ്പുറത്താണ് വിലപ്പെട്ട മനുഷ്യജീവൻ എന്നതിനാലാണു നമ്മുടെ ഭരണാധികാരികൾ  ഈ  തീരുമാനത്തിലെത്തിയത്.
കോവിഡ്ബാധ കൂടുതൽ വ്യാപിക്കാതെ തടയാൻ കഴിഞ്ഞ രാജ്യങ്ങളുടെ മാതൃക
പിന്തുടരുമ്പോൾ ഇതു മാത്രമാണ് നമ്മുടെ മുന്നിലുള്ള ഏകപ്രതിവിധി എന്നു പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി കഴി‍ഞ്ഞു. സാമൂഹികഅകലം പാലിച്ചും                                 
സർക്കാർ നിർദ്ദേശങ്ങൾ അനുസരിച്ചും ജനം വീട്ടിലിരുന്നതു കൊണ്ടാണ് ആ രാജ്യ
ങ്ങൾക്ക് രോഗം ഒരു പരിധി വരെ പിടിച്ചു നിർത്താനായതെന്നും അദ്ദേഹം ചൂണ്ടി
കാട്ടുകയുണ്ടായി. 
                      പ്രധാനമന്ത്രി മുതൽ ഗ്രാമത്തിലെ സാധാരണക്കാർ വരെ രക്ഷപ്പെട
ണമെങ്കിൽ നിയന്ത്രണത്തിന്റെ ലക്ഷ്മണരേഖ നമ്മൾ ലംഘിക്കാതിരിക്കണമെന്ന്
അദ്ദേഹം  വ്യക്തമാക്കിയിട്ടുണ്ടെങ്കിലും പലരും അത് ഇപ്പോഴും മനസ്സിലാക്കിയിട്ടില്ല
എന്നു മാത്രമല്ല വലിയൊരു ദുരന്തത്തിലേക്കുള്ള വഴി തുറന്നുവയ്ക്കകയുമാണവർ.
മുഖ്യമന്ത്രി പിണറായി വിജയനും ,ഭരണസംവിധാനവും ,പൊതുസമൂഹവും ഇത്തരക്കാരുടെ നിലപാടിനെ അപലപിച്ചിട്ടുണ്ട്.
                            നമ്മുടെ ഇന്നത്തെ പ്രവ്യത്തികളാണ് നമ്മുടെ നാളയെ
നിശ്ചയിക്കുന്നതെന്നതും, രോഗം അതിതീക്ഷ്ണമായിക്കൊണ്ടിരിക്കുന്ന ഈ സാഹ
ചര്യത്തിൽ ഒാരോ അടിയും വളരെ ശ്രദ്ധിച്ചു മുന്നേറണമെന്നും ഇക്കൂട്ടർ മനസ്സിലാ
ക്കുന്നത് അവർ മൂലം നടക്കുമ്പോഴായിരിക്കും. ഏറെ വികസിതമായ എത്രയോ
രാജ്യങ്ങളിൽ സംഹാരതാണ്ഡവമാടുകയാണ് കൊറോണാ വൈറസ്. അതിനെ
ചെറുക്കാൻ കുറച്ചു ദിവസമെങ്കിലും വീട്ടിലിരിക്കാൻ വയ്യാതെ അനാവശ്യമായി പുറത്ത്
പോകുന്നവർ അവർക്കുമാത്രമല്ല നാടിനാകെ രോഗം പടർത്താനുള്ള സാധ്യത ഉണ്ടാക്കുകയാണ്. ഇവരെ സാമൂഹികദ്രോഹികളായി തന്നെ കാണേണ്ടതുണ്ട്.
24 മണിക്കൂറും ജീവൻ പണയം വച്ചു ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകർ,
മാധ്യമപ്രവർത്തകർ,ശുചീകരണത്തൊഴിലാളികൾ,പോലീസ് ഉദ്യോഗസ്ഥർ
തുടങ്ങിയവരുടെ സേവനം നാം ഒാർക്കണം എന്നു  പ്രധാനമന്ത്രി പറഞ്ഞത്
അവർക്കു കേൾക്കാൻ കൂടിയാണ്.
                                              രാജ്യം അടച്ചതിനാൽ പലരും വരുമാനമില്ലാത്ത
സ്ഥിതിയിലാണ്.ജനങ്ങൾക്കുണ്ടാകുന്ന ഭക്ഷ്യപ്രതിസന്ധി പരിഹരിക്കാന് കേരള,
കേന്ദ്ര സർക്കാരുകൾ സൗജന്യമായും, ‍സൗജന്യനിരക്കിലും റേഷൻ അനുവദിക്കുന്നതു
വലിയ ആശ്വാസമാകുന്നു. പല കാരണങ്ങളാൽ റേഷൻ കാർഡ് ഇല്ലാത്തവരും സമൂഹത്തിലുണ്ട്. വാർഡ് തലത്തിൽ ജനപ്രതിനിധികളുടെ നേത്യത്വത്തിൽ
സന്നദ്ധസംഘടനകൾ ഇങ്ങനെയുള്ള കാര്യങ്ങൾ ശ്രദ്ധിയ്ക്കേണ്ടതാണ്.ഇവിടെ ആരും
പട്ടിണി കിടക്കരുത് എന്ന് മുഖ്യമന്ത്രി പറ‍ഞ്ഞത് എത്രയോ പേർക്ക് ആശ്വാസം നൽകും.
            കോവിഡിനെതിരായ അടുത്തഘട്ടത്തിലേക്ക് കടക്കുകയാണു നാം.
ഒരു മഹാരാജ്യം അടച്ചിടുന്നതിന്റെ അനിവാര്യത മനസ്സിലാക്കി അവനവനെയും
സമൂഹത്തെയും രക്ഷിക്കാൻ വേണ്ടി കുറച്ചുദിവസം വീട്ടിലിരിക്കാനും, സാമൂഹിക
അകലം പാലിക്കാനും തയ്യാറായേ തീരൂ.നമ്മുടെ പാളിച്ചകളിൽ നിന്നാകാം ആ
വൈറസിന് ഒരു വാതിൽ തുറന്നു കിട്ടുക എന്ന സത്യം ഒരു സാഹചര്യത്തിലും
മറക്കാൻ പാടില്ല....   
<p>
346

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/727830" എന്ന താളിൽനിന്ന് ശേഖരിച്ചത്