"2019-20 ദിനാഘോഷങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
[[പ്രമാണം:2019pravesanolsavam1537001.resized.JPG| 200px|thumb|left| പ്രവേശനോത്സവം ]] | [[പ്രമാണം:2019pravesanolsavam1537001.resized.JPG| 200px|thumb|left| പ്രവേശനോത്സവം ]] | ||
[[പ്രമാണം:2019pravesanolsavam437001.resized.JPG| 200px|thumb|center| പ്രവേശനോത്സവം ]] | [[പ്രമാണം:2019pravesanolsavam437001.resized.JPG| 200px|thumb|center| പ്രവേശനോത്സവം ]] | ||
[[പ്രമാണം:2019pravesanolsavam137001.resized.JPG| 200px|thumb| | [[പ്രമാണം:2019pravesanolsavam137001.resized.JPG| 200px|thumb|right| പ്രവേശനോത്സവം ]] | ||
[[പ്രമാണം:2019pravesanolsavam237001.resized.JPG| 200px|thumb| | [[പ്രമാണം:2019pravesanolsavam237001.resized.JPG| 200px|thumb|left| പ്രവേശനോത്സവം ]] | ||
[[പ്രമാണം:2019pravesanolsavam337001.resized.JPG | 200px|thumb|center| പ്രവേശനോത്സവം ]] | [[പ്രമാണം:2019pravesanolsavam337001.resized.JPG | 200px|thumb|center| പ്രവേശനോത്സവം ]] | ||
19:55, 30 ജൂൺ 2019-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവേശനോത്സവം 2019
ലോക രക്തദാന ദിനം(14/06/2019)
ഒരാൾ സ്വന്തം സമ്മതത്തോടെ മറ്റൊരാൾക്കോ, സൂക്ഷിക്കുന്നതിനു വേണ്ടിയോ ശാസ്ത്രീയമായ മാർഗ്ഗങ്ങളിലൂടെ രക്തം ദാനം ചെയ്യുന്ന പ്രക്രിയയാണ് സന്നദ്ധ രക്തദാനം. പരിണാമശ്രേണിയിൽ ഉയർന്ന തലത്തിലുള്ള ജീവികളിലാണ് രക്തം കാണപ്പെടുക. ശരീരത്തിൽ ആഹാരം, വായു എന്നിവ എത്തിക്കുക, മാലിന്യങ്ങൾ പുറത്തുകളയുക തുടങ്ങി പല പ്രവർത്തനങ്ങളും രക്തമാണ് നടത്തുന്നത്. ഒരു തവണ 450 മില്ലി ലിറ്റർ രക്തം വരെ ദാനം ചെയ്യാം. ജൂൺ പതിനാലാന്നു ലോക രക്തദാതാക്കളുടെ ദിനം. അപകടങ്ങളുടെയും ശസ്ത്രക്രിയകളുടെയും ഭാഗമായി മനുഷ്യശരീരത്തിൽ നിന്ന് നഷ്ടപ്പെടുന്ന രക്തത്തിന് പകരം, നഷ്ടമായതിന് തുല്യ അളവിലും ചേർച്ചയിലുമുള്ള മനുഷ്യരക്തം നൽകിയാൽ മാത്രമേ ശാരീരികപ്രവർത്തനങ്ങൾ വീണ്ടും പ്രവർത്തനക്ഷമമാകുകയുള്ളൂ. ഞങ്ങളുടെ സ്കൂളിൽ ഇതിനോട് അനുബന്ധിച്ചു നടന്ന കുട്ടികളുടെ സൃഷ്ഠികൾ ,ബോധവത്കരണ പ്രവർത്തനങ്ങൾ തുടങ്ങിയവ ചുവടെ കാണാവുന്നതാണ് .
അന്താരാഷ്ട്ര യോഗ ദിനം (21.06.2019)
ജൂൺ 21 അന്താരാഷ്ട്ര യോഗാദിനമായി ആചരിക്കുന്നു[1]. 2014 ഡിസംബർ 11 ന് ഐക്യരാഷ്ട്രസഭയുടെ സമ്മേളന പ്രകാരം ഈ പ്രഖ്യാപനം നടന്നു.ഭാരതത്തിൽ ഉത്ഭവം കൊണ്ട യോഗ, ശാരീരികവും മാനസികവും ആത്മീയവുമായ തലങ്ങളെ സ്പർശിച്ച് ശരീരത്തിന്റേയും മനസ്സിന്റേയും മാറ്റം ലക്ഷ്യമിടുന്നു."ഭാരതത്തിന്റെ പൗരാണിക പാരമ്പര്യത്തിന്റെ വില മതിക്കാനാവാത്ത സംഭാവനയാണ് യോഗ. ഈ പാരമ്പര്യം അയ്യായിരം വർഷത്തിലേറേ പഴക്കമുള്ളതാണ്. അത് ശരീരത്തിന്റേയും മനസ്സിന്റേയും ഒരുമ, ചിന്തയും പ്രവൃത്തിയും, നിയന്ത്രണവും നിറവേറ്റലും, മനുഷ്യനും പ്രകൃതിക്കുമിടയിലുള്ള സന്തുലിതാവസ്ഥ, ശാരീരിക-മാനസിക ഘടകങ്ങളെ സമീപിച്ചു കൊണ്ട് ആരോഗ്യപരമായിരിക്കുക എന്നീ ഘടകങ്ങളെ ഉൾക്കൊള്ളുന്നു. യോഗ കേവലം ഒരു വ്യായാമമല്ല, മറിച്ച് നമ്മളും ലോകവും പ്രകൃതിയും ഒന്നാണെന്നുള്ള തിരിച്ചറിവാണ്. നമ്മുടെ മാറ്റപ്പെട്ട ജീവിത ശൈലികളെ മനസ്സിലാക്കി ബോധം ഉണ്ടാക്കുന്നതിനാൽ കാലാവസ്ഥാ വ്യതിയാനത്തെ പോലും കൈകാര്യം ചെയ്യാൻ നമ്മെ പ്രാപ്തരാക്കുന്നു."ഇതിന്റെ ഭാഗമായി വിവിധ യൂണിറ്റുകളുടെ നേതൃത്വത്തിൽ യോഗാ ദിനാചരണങ്ങൾ നടന്നു. ഞങ്ങളുടെ ഹയർ സെക്കൻഡറി അധ്യാപകൻ തരകൻ സർ കുട്ടികൾക്ക് സന്ദേശം നൽകി.
അന്താരാഷ്ട്ര സംഗീത ദിനം (21.06.2019)
1976-ൽ അമേരിക്കൻ സംഗീതജ്ഞനായ ജോയൽ കോയനാണ് ആദ്യമായി സംഗീതദിനം എന്ന ആശയം കൊണ്ടുവന്നത്. ഈ ദിനത്തിൽ എവിടെയും ആർക്കും ആടിപ്പാടാമെന്നും അദ്ദേഹം പ്രസ്താവിച്ചു. ജോയൽ കോയന്റെ ഈ ആശയം അമേരിക്കയിൽ യാഥാർത്ഥ്യമായില്ല. എന്നാൽ ആറുവർഷങ്ങൾക്കു ശേഷം ഫ്രാൻസിൽ ഈ ആശയം നടപ്പാക്കി. ഫ്രഞ്ച് മന്ത്രാലയത്തിലെ സാംസ്കാരിക മന്ത്രിയായിരുന്ന ജാക്ക് ലാങ് ആണ് ജൂൺ 21 സംഗീത ദിനമായി നിർദ്ദേശിച്ചത്. 1982ൽ ഫ്രാൻസ് ആണ് ഈ ദിനം സംഗീത ദിനമായി ഏറ്റെടുത്തത്.ഇന്ന് ലോകത്ത് നൂറിലേറെ രാജ്യങ്ങൾ അവരുടേതായ രീതിയിൽ സംഗീതദിനം ആഘോഷിക്കുന്നു.ഞങ്ങളുടെ സംഗീത അധ്യാപകൻ അജിത് കുമാർ സർ കുട്ടികൾക്ക് സന്ദേശം നൽകി
ലഹരി വിരുദ്ധ ദിനാഘോഷങ്ങൾ (26.06.2019)
ഇടയാറന്മുള: എ .എം .എം .എച്ച് .എസ്..എസ് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ , ഇതിനെ പറ്റി ബോധവത്കരണം നൽക്കുന്ന പ്രസന്റേഷൻ തയ്യാറാക്കി മറ്റു കുട്ടികളെ കാണിക്കുകയും ,സ്കൂൾ അസ്സെംബ്ലിയിൽ 10 സി യിലെ സ്നേഹ എസ് സന്ദേശം അവതരിപ്പിക്കുകയും ചെയ്‌തു.